kerala

പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തി; നാളെ നാമ നിർദേശ പത്രിക സമര്‍പ്പിക്കും

By webdesk14

October 22, 2024

വയനാട്: വയനാട് ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്കാ ഗാന്ധി വയനാട്ടിലെത്തി. കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധിക്കൊപ്പമാണ് പ്രിയങ്ക എത്തിയത്. പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി നാളെയെത്തും. മൈസൂരു വിമാനത്താവളത്തിൽ ഇറങ്ങിയ പ്രിയങ്കയും സോണിയയും റോഡ് മാർഗമാണ് വയനാട്ടിലെത്തിയത്.

കൽപ്പറ്റ നഗരത്തിൽ റോഡ് ഷോയോടെയാണ് പത്രിക സമർപ്പണം. കഴിഞ്ഞ രണ്ട് തവണ മണ്ഡലത്തിൽ രാഹുൽ ​ഗാന്ധി മത്സരിച്ചപ്പോഴും പ്രചാരണത്തിനായി പ്രിയങ്കയും എത്തിയിരുന്നു. വയനാടിന് സുപരിചിതയായ പ്രിയങ്കയെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിൽ തന്നെ വിജയിപ്പിക്കാനാണ് കോൺ​ഗ്രസിന്റെ ശ്രമം. എട്ടര വർഷത്തിന് ശേഷമാണ് സോണിയ ​ഗാന്ധി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തുന്നത്. പത്ത് ദിവസം പ്രചാരണത്തിന്റെ ഭാ​ഗമായി പ്രിയങ്ക വയനാട്ടിലുണ്ടാകും.