ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധി അത്ര സുന്ദരിയല്ലെന്ന ബി.ജെ.പി എം.പി വിനയ്കത്യാരുടെ പരാമര്‍ശത്തിന് മറുപടിയുമായി പ്രിയങ്ക ഗാന്ധി രംഗത്ത്.

ബി.ജെപിക്ക് സ്ത്രീകളോടുള്ള നിലപാടാണ് ഇതെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. രാജ്യത്ത് ഉന്നതിയിലെത്തുന്ന എല്ലാ സ്ത്രീകളോടും ബി.ജെ.പിയുടെ നിലപാട് ഇതുതന്നെയാണ്. ഇങ്ങനെയാണ് അവരെ തരംതിരിക്കുന്നത്. ഇതുകേട്ടപ്പോള്‍ ചിരിച്ചുപോയെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. പ്രിയങ്ക ഗാന്ധി അത്ര സുന്ദരിയല്ലെന്നും അതിനേക്കാള്‍ സുന്ദരികള്‍ ബി.ജെ.പിയിലുണ്ടെന്നുമായിരുന്നു എം.പിയുടെ സ്ത്രീവിരുദ്ധ പരാമര്‍ശം. സിനിമാനടിമാര്‍ ഞങ്ങളുടെ കൂട്ടത്തിലുണ്ട്. സുന്ദരിയായ സ്മൃതി ഇറാനി ചെല്ലുന്നിടത്തെല്ലാം ആളുകള്‍ കൂടാറുണ്ടെന്നും എം.പി പറഞ്ഞിരുന്നു.

ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രിയങ്ക ഇറങ്ങിയതാണ് ബി.ജെ.പി എം.പിയെ ചൊടിപ്പിച്ചത്. ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ്- എസ്.പി സഖ്യത്തിന് മധ്യസ്ഥത വഹിച്ചതും പ്രിയങ്കയായിരുന്നു.