തിരുവനന്തപുരം: നിപ്പ വൈറസ് ബാധയെ തുടര്‍ന്ന് മാറ്റിവെച്ച പി.എസ്.സി പരീക്ഷകളുടെ പുതുക്കിയ തിയ്യതി പ്രഖ്യാപിച്ചു. മെയ് 26ന് നടത്താനിരുന്ന വനിതാ സിവില്‍ പൊലീസ് ഓഫീസര്‍/സിവില്‍ പൊലീസ് ഓഫീസര്‍ പരീക്ഷകള്‍ മെയ് 22നും ജൂണ്‍ 9ന് നടത്താനിരുന്ന കമ്പനി/ബോര്‍ഡ്/കോര്‍പറേഷന്‍ അസിസ്റ്റന്റ് രണ്ട് കാറ്റഗറിയിലേക്കുള്ള ഒറ്റ പരീക്ഷ ഓഗസ്റ്റ് അഞ്ചിനുമാണ് നടത്തുകയെന്ന് പി.എസ്.സി അറിയിച്ചു.

രണ്ട് പരീക്ഷകളും ഉച്ചക്ക് 1.30 മുതല്‍ 3.15 വരെയാണ് നടത്തുക. സിവില്‍ പൊലീസ് ഓഫീസര്‍ തസ്തികയിലേക്ക് 5,25,352 പേരും കമ്പനി ബോര്‍ഡ് അസിസ്റ്റന്റ് തസ്തികയിലേക്ക് 4,98,945 പേരുമാണ് പരീക്ഷ എഴുതുന്നത്.