തിരുവനന്തപുരം: ഉദ്യോഗാര്‍ത്ഥികളോട് വീണ്ടും ക്രൂരത കാട്ടി പിഎസ്‌സി. കണ്ടെയിന്‍മെന്റെ് സോണില്‍ കുടുങ്ങിയ യുവാവ് ആവശ്യമായ രേഖ എത്തിക്കാന്‍ വൈകിയതിനാാല്‍ യുവാവിന് ജോലി നഷ്ടപ്പെടുകയായിരുന്നു. കാസര്‍കോട് സിവില്‍ എക്‌സൈസ് ഓഫീസര്‍ ലിസ്റ്റിലെ 61 ആം റാങ്കുകാരനായിരുന്ന അബ്ദുറഹ്മാനാണ് ഈ ദുര്‍വിധി.

റാങ്ക് ലിസ്റ്റില്‍ തനിക്ക് മുമ്പുള്ള മൂന്ന് പേര്‍ക്ക് ജോലി വേണ്ടെന്ന് വ്യക്തമാക്കുന്ന രേഖ എത്തിക്കാന്‍ ഒരു ദിവസം വൈകിയതാണ് തിരിച്ചടിയായത്. കോവിഡ് നിയന്ത്രണത്തില്‍ കുടുങ്ങിയിട്ടും ഒരു പരിഗണനയും പി.എസ്.സി നല്‍കിയില്ലെന്ന് അബ്ദുറഹ്മാന്‍ പറയുന്നു. കഴിഞ്ഞ ദിവസം റാങ്ക് ലിസ്റ്റില്‍ ഉണ്ടായിട്ടും നിയമനം നല്‍കാത്തതില്‍ മനം നൊന്ത് അനു എന്ന യുവാവ് ആത്മഹത്യ ചെയ്തത് ഏറെ വിവാദമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുതിയ സംഭവം.