Connect with us

kerala

പിഎസ്‌സി പരീക്ഷകള്‍ രണ്ട്ഘട്ടം; പത്താംക്ലാസ് യോഗ്യതയുള്ള പരീക്ഷയുടെ സിലബസ് പുറത്തിറക്കി

പൊതുവിജ്ഞാനത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടാണ് പ്രാഥമിക പരീക്ഷയുടെ സിലബസ് പുറത്തുവിട്ടിരിക്കുന്നത്.

Published

on

തിരുവനന്തപുരം: സമാനയോഗ്യതയുള്ള തസ്തികകള്‍ക്ക് പൊതുപരീക്ഷ നടത്തുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ പത്താം ക്ലാസ് യോഗ്യതയുള്ള പരീക്ഷയുടെ സിലബസ് പിഎസ്‌സി പുറത്തുവിട്ടു. പ്രാഥമിക പരീക്ഷയുടെ സിലബസില്‍ ഇംഗ്ലീഷ്-മലയാളം എന്നിവ ഇല്ല. ഡിസംബറില്‍ തന്നെ എല്‍ഡിസി അടക്കമുള്ള തസ്തികകളിലേക്ക് പൊതുപരീക്ഷ നടത്തിയേക്കുമെന്നാണ് സൂചന.

പൊതുവിജ്ഞാനത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കിയാണ് പ്രാഥമിക പരീക്ഷയുടെ സിലബസ് പുറത്തിറക്കിയിരിക്കുന്നത്. അടിസ്ഥാന ശാസ്ത്രം, കേരളം, ഇന്ത്യ അടിസ്ഥാന വിവരങ്ങള്‍, ഭരണഘടന, പൗരധര്‍മ്മം, വിവിധ ഭരണഘടനാ സ്ഥാപനങ്ങള്‍, സമകാലിക വിവരങ്ങള്‍, മാനസികശേഷി പരിശോധന തുടങ്ങിയ ഭാഗങ്ങളാണ് സിലബസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കോവിഡ് മൂലം നിര്‍ത്തിവെച്ച എല്‍ഡി ക്ലാര്‍ക്ക്, എല്‍ജിഎസ്, പൊലീസ് കോണ്‍സ്റ്റബിള്‍, സബ് ഇന്‍സ്‌പെക്ടര്‍ തുടങ്ങിയ തസ്തികകളിലേക്കുള്ള പരീക്ഷകള്‍ ഇനി പുതിയ രീതിയിലായിരിക്കും നടത്തുക. എല്‍ഡി ക്ലര്‍ക്ക് അടക്കമുള്ള പത്താംക്ലാസ് യോഗ്യതയുള്ള പരീക്ഷകള്‍ ഡിസംബറില്‍ നടത്തിയേക്കുമെന്നാണ് സൂചന. രണ്ടാംഘട്ട പരീക്ഷ എങ്ങനെയായിരിക്കുമെന്നത് സംബന്ധിച്ച് ഇതുവരെ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

 

 

kerala

തൃശൂരില്‍ തെരുവുനായ ആക്രമണം; 12 പേര്‍ക്ക് കടിയേറ്റു

ഇതിനുപിന്നലെ നായയെ ചത്ത നിലയില്‍ കണ്ടെത്തി.

Published

on

തൃശൂരില്‍ തെരുവുനായ ആക്രമണം. ചാലക്കുടി കുടപ്പുഴ ജനതാ റോഡ് പരിസരത്ത് 12 പേര്‍ക്കാണ് നായയുടെ കടിയേറ്റത്. ഇതിനുപിന്നലെ നായയെ ചത്ത നിലയില്‍ കണ്ടെത്തി. ചാലക്കുടി നഗരസഭയിലെ പതിനേഴാം വാര്‍ഡിലാണ് സംഭവം. നേരത്തെ ഇതേ വാര്‍ഡില്‍ രണ്ടാഴ്ച മുമ്പ് 7 പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റിരുന്നു.

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് ഈ വര്‍ഷം തെരുവുനായ ശല്യം അതിരൂക്ഷമെന്ന് കണക്കുകള്‍ പുറത്തുവന്നിരുന്നു. ഇതുവരെ ഒന്നരലക്ഷത്തിലധികം പേര്‍ തെരുവ് നായയുടെ കടിയേറ്റ് ചികിത്സ തേടി. കഴിഞ്ഞവര്‍ഷം 3,16,793 പേര്‍ക്ക് നായയുടെ കടിയേറ്റപ്പോള്‍ 26 പേര്‍ പേവിഷബാധയേറ്റ് മരിച്ചു.

Continue Reading

kerala

മുതലപ്പൊഴിയില്‍ സമരക്കാരും പൊലീസും തമ്മില്‍ സംഘര്‍ഷം

അസിസ്റ്റന്റ് എഞ്ചിനീയറടക്കം ഓഫീസിലുണ്ടായിരുന്ന മുഴുവന്‍ ആളുകളെയും പൊലീസ് സംരക്ഷണത്തില്‍ പുറത്തെത്തിച്ചു

Published

on

മുതലപ്പൊഴിയില്‍ സംഘര്‍ഷം തുടരുന്നു. സമരക്കാരും പൊലീസും തമ്മില്‍ ഉന്തും തള്ളുമായി. സമരക്കാരെ നീക്കാനുള്ള പൊലീസ് ശ്രമത്തിനിടെയാണ് സംഭവം. അസിസ്റ്റന്റ് എഞ്ചിനീയറടക്കം ഓഫീസിലുണ്ടായിരുന്ന മുഴുവന്‍ ആളുകളെയും പൊലീസ് സംരക്ഷണത്തില്‍ പുറത്തെത്തിച്ചു.

ജനല്‍ തകര്‍ത്ത കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത മുജീബിനെ വിട്ടുകിട്ടണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് സമരക്കാര്‍. സ്ഥലത്ത് വീണ്ടും സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സമരക്കാരോട് പിരിഞ്ഞു പോകാന്‍ പൊലീസ് ആവശ്യപ്പെട്ടു. എന്നാല്‍ പിരിഞ്ഞു പോകാന്‍ സമരക്കാര്‍ തയാറായിട്ടില്ല. അതേസമയം, തീരദേശ റോഡിലൂടെയുള്ള ഗതാഗതം വീണ്ടും ആരംഭിച്ചു.

Continue Reading

kerala

അധ്യാപികയില്‍ നിന്ന് കൈക്കൂലി വാങ്ങി; പ്രധാന അധ്യാപകന്‍ അറസ്റ്റില്‍

പി എഫ് ലോണ്‍ എടുത്തു തരാമെന്ന വ്യാജേനയാണ് അധ്യാപികയില്‍ നിന്നും കൈക്കൂലി വാങ്ങിയത്

Published

on

സ്‌കൂള്‍ അധ്യാപികയില്‍ നിന്ന് കൈക്കൂലി വാങ്ങിയ പ്രധാന അധ്യാപകന്‍ അറസ്റ്റില്‍. വടകരയിലെ ജെ.ബി സ്‌കൂള്‍ പ്രധാന അധ്യാപകന്‍ ഇ.എം രവീന്ദ്രനാണ് വിജിലന്‍സ് പിടിയിലായത്. പി എഫ് ലോണ്‍ എടുത്തു തരാമെന്ന വ്യാജേനയാണ് അധ്യാപികയില്‍ നിന്നും കൈക്കൂലി വാങ്ങിയത്

3 ലക്ഷം രൂപയുടെ ലോണ്‍ എടുത്തു നല്‍കുന്നതിനായി ഒരു ലക്ഷം രൂപ കൈ കൂലി ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ അധ്യാപിക വിജിലന്‍സിനെ അറിയിക്കുകയായിരുന്നു.

Continue Reading

Trending