കേരളത്തിനു പുറമെ ഗള്‍ഫിലും ചരിത്രമെഴുതിയ മോഹന്‍ലാല്‍ ചിത്രം പുലിമുരുകന്‍ ഇന്റര്‍നെറ്റില്‍. തമിഴ് ടോറന്റ് ഉള്‍പ്പെടെ നാലു വെബ്‌സൈറ്റുകളിലാണ് പുലിമുരുകന്‍ പ്രചരിച്ചത്. ബോക്‌സ് ഓഫീസില്‍ റെക്കോര്‍ഡ് തകര്‍ത്ത പുലിമുരുകന്‍ ഇന്നലെ രാത്രിയാണ് ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടത്.

pulimurugan-movie-3

കേരള പൊലീസ് സൈബര്‍ ഡോം ഇടപ്പെട്ട് ഡൗണ്‍ലൗഡിങ് തടഞ്ഞു. എന്നാല്‍ മൂന്നു സൈറ്റുകളില്‍ ഇപ്പോഴും ചിത്രം ലഭ്യമാണെന്നാണ് പുലിമുരുകന്‍ ടീമിന് വെല്ലുവിളിയാകുന്നത്. ഇന്റര്‍നെറ്റില്‍ ശ്രദ്ധയില്‍പെടുന്നതിന് മുമ്പു തന്നെ നിരവധി പേര്‍ ചിത്രം ഡൗണ്‍ലോഡ് ചെയ്യപ്പെട്ടതായാണ് വിവരം. സംഭവം പുറംലോകമറിഞ്ഞതോടെ ചിത്രം സൈറ്റില്‍ നിന്ന് നീക്കം ചെയ്യുകയായിരുന്നു. തിയറ്ററുകളില്‍ വിജയകരമായി ചിത്രം പ്രദര്‍ശനം തുടരുന്നതിനിടെയാണ് വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍ എത്തിയിരിക്കുന്നത്. വ്യാജ പകര്‍പ്പ് പുറത്തിങ്ങുന്നത് തടയാന്‍ ഹൈടെക് രീതിയിലുള്ള സുരക്ഷാ മുന്‍കരുതലുകളാണ് സ്വീകരിച്ചിരുന്നത്. ചിത്രം ഇന്റര്‍നെറ്റില്‍ അപ്്‌ലോഡ് ചെയ്തത് വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. ഡൗണ്‍ലോഡ് ചെയ്തവര്‍ക്കെതിരെ നടപടിയുണ്ടാകും.

pulimurugan-movie-4

ഒക്ടോബര്‍ ഏഴിന് റിലീസ് ചെയ്്ത ചിത്രം ഇതുവരെ 75 കോടിയിലധികം രൂപ സ്വന്തമാക്കി. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലേക്കും മൊഴിമാറ്റിയ ചിത്രം 25 കോടി രൂപ ചെലവഴിച്ചാണ് ഒരുക്കിയത്. വിദേശത്തും റിലീസ് ചെയ്ത സിനിമ വൈശാഖാണ് സംവിധാനം ചെയ്തത്. കമാലിനി മുഖര്‍ജി നായികയായ പുലിമുരുകന്റെ നിര്‍മാണം ടോമിച്ചന്‍ മുളകുപാടമാണ്.

mohanlal_647_100916110212