ശ്രീനഗര്‍: പുല്‍വാമയില്‍ ഭീകരാക്രമണം വീണ്ടും. ഒരു സംഘം ഭീകരര്‍ മുന്‍ സൈനികനെ വെടിവച്ചു കൊന്നു. പുല്‍വാമ സ്വദേശിയായ ആഷിഖ് അഹമ്മദിനെയാണ് ഭീകരര്‍ കൊലപ്പെടുത്തിയത്. ആഷിഖിന്റെ വീടിന് സമീപത്ത് വച്ചായിരുന്നു ആക്രമണം.

പുല്‍വാമയിലെ പിംഗ്ലീന ഗ്രാമത്തിലാണ് ആഷിഖ് അഹമ്മദിന്റെ വീട്. ഒരു സംഘം ഭീകരര്‍ അപ്രതീക്ഷിതമായി എത്തി ആക്രമണം നടത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ആക്രമണത്തിന്റെ വിവരം കിട്ടിയ ഉടന്‍ സൈന്യം പ്രദേശം വളഞ്ഞിട്ടുണ്ട്. കരസേനയും ജമ്മു കശ്മീര്‍ പൊലീസിന്റെ പ്രത്യേക വിഭാഗവും ചേര്‍ന്ന് പ്രദേശത്ത് ഭീകരര്‍ക്ക് വേണ്ടി തെരച്ചില്‍ നടത്തുകയാണ്.