ദോഹ: മൂന്നര വര്‍ഷത്തെ രാഷ്ട്രീയ സംഘര്‍ഷത്തിനും ഉപരോധത്തിനും വിരാമമായതോടെ ഖത്തര്‍ എയര്‍വെയ്‌സിന്റെ യാത്രാ വിമാനം സൗദി വ്യോമാതിര്‍ത്തിയിലൂടെ പറന്നു.

ഇന്നലെ അര്‍ധരാത്രിയോടെ സൗദി അറേബ്യ ഖത്തറിനു മേലുള്ള ഉപരോധം അവസാനിപ്പിക്കുമെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന വന്നതിനു പിന്നാലെയാണ് ഖത്തര്‍ എയര്‍വേയ്‌സ് വിമാനം സൗദി അറേബ്യ ന്‍ അതിര്‍ത്തിക്കു മുകളിലൂടെ ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പറന്നത്.

ജോര്‍ദാന്‍ തലസ്ഥാനത്തെ ക്യൂന്‍ ആലിയ വിമാനത്താവളത്തില്‍ നിന്നും ഖത്തറിലേക്കു പുറപ്പെട്ട വിമാനമാണ് സൗദി വ്യോമാതിര്‍ത്തിക്കു മുകളിലൂടെ പറന്നത്. ആഗോള ഏവിയേഷന്‍ സൈറ്റായ ഫ്‌ലൈറ്റ് റഡാറാണ് ഉപഗ്രഹ ചിത്രങ്ങള്‍ സഹിതം ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.