ദോഹ: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. ചികിത്സയിലായിരുന്ന 84 വയസ് പ്രായമുള്ള വ്യക്തിയാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 199 ആയി.

പുതിയതായി രോഗം സ്ഥിരീകരിച്ചത് 212 പേര്‍ക്ക്. വിദേശങ്ങളില്‍ നിന്നും മടങ്ങിയെത്തിയ ആറു പേരില്‍ ഇന്നു രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റു 206 എണ്ണം കമ്യൂണിറ്റി കേസുകളാണ്. രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത് 1,19,206 പേര്‍ക്കാണ്.

ഇന്ന് 216 പേര്‍ക്കു കൂടി രോഗം മാറി. ഇതുവരെ 1,16,111 പേരാണ് സുഖംപ്രാപിച്ചത്. ഇന്നും പുതിയ രോഗികളേക്കാള്‍ രോഗമുക്തരുടെ എണ്ണം വര്‍ധിച്ചു. ഇപ്പോള്‍ 2896 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 382 പേര്‍ ആസ്പത്രിയിലാണ്. 60 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 31 പേരെ ആസ്പത്രിയിലും രണ്ടു പേരെ തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചു. രാജ്യത്ത് ഇതുവരെ 6,39,742 പേരെയാണ് കോവിഡ് പരിശോധനക്ക് വിധേയരാക്കിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4997 പേരെ പരിശോധിച്ചു.