Connect with us

News

നെതര്‍ലന്‍ഡ്‌സ്, സെനഗല്‍, ഇംഗ്ലണ്ട്, അമേരിക്ക നോക്കൗട്ടില്‍

ഖത്തര്‍ ലോകകപ്പ് ഗ്രൂപ്പ് എ മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഒന്നാമന്മാരായി നെതര്‍ലന്‍ഡ്‌സും രണ്ടാം സ്ഥാനത്ത് സെനഗലും നോക്കൗട്ട് യോഗ്യത നേടി.

Published

on

ദോഹ
കമാല്‍ വരദൂര്‍

ഖത്തര്‍ ലോകകപ്പ് ഗ്രൂപ്പ് എ മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഒന്നാമന്മാരായി നെതര്‍ലന്‍ഡ്‌സും രണ്ടാം സ്ഥാനത്ത് സെനഗലും നോക്കൗട്ട് യോഗ്യത നേടി. ഗ്രൂപ്പ് ബി യില്‍ നിന്ന് ഇംഗ്ലണ്ടിനൊപ്പം അമേരിക്കയും നോക്കൗട്ടിലേക്ക് കടന്നു കയറി. അല്‍ബൈത്ത് സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ നെതര്‍ലന്‍ഡ്‌സ് 2-0ന് ഖത്തറിനെ വീഴ്ത്തിയപ്പോള്‍ ഖലീഫ സ്‌റ്റേഡിയത്തിലെ അങ്കത്തില്‍ സെനഗല്‍ ഇക്വഡോറിനെ 2-1 ന് പരാജയപ്പെടുത്തി.

വിജയത്തോടെ ഖത്തര്‍ യാത്ര തുടങ്ങിയ ഇക്വഡോര്‍ ലോകകപ്പില്‍ നിന്ന് പുറത്താവുന്ന ആദ്യ ലാറ്റിനമേരിക്കന്‍ സംഘമാണ്. അല്‍ ബൈത്തില്‍ 26 മിനുട്ടായപ്പോള്‍ ഖത്തര്‍ വലയില്‍ പന്തെത്തി. കോഡി ഗാക്‌പോയായിരുന്നു സ്‌കോറര്‍. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഫ്രാങ്ക് ഡി ജോങ് ലീഡ് ഉയര്‍ത്തി. മെംഫിസ് ഡിപ്പോയുടെ ഷോട്ട് ഗോള്‍കീപ്പര്‍ തടഞ്ഞെങ്കിലും റീബൗണ്ട് ചെയ്ത പന്ത് ഡിജോങ് വലയിലാക്കി.

ഖലീഫ സ്‌റ്റേഡിയത്തില്‍ ഇതേ സമയം നടന്ന ഗ്രൂപ്പിലെ അവസാന മല്‍സരത്തില്‍ സെനഗല്‍ ആദ്യ പകുതിയില്‍ ഇക്വഡോറിനെതിരെ ലീഡ് നേടിയിരുന്നു. പെനാല്‍ട്ടി കിക്കില്‍ നിന്നും ഇസ്മയില്‍ സര്‍ ആണ് ഗോള്‍ നേടിയത്. മോയ്‌സസ് കയ്‌സിഡോ ഇക്വഡോറിനെ ഒപ്പമെത്തിച്ചെങ്കിലും 70-ാം മിനിറ്റില്‍ കാലിദു കൂളിബാലി സെനഗലിനായി നിര്‍ണായക വിജയ ഗോള്‍ നേടി. അവസാന അങ്കത്തില്‍ ഇംഗ്ലണ്ട് അയല്‍ക്കാരായ വെയില്‍സിനെയും (3-0) അമേരിക്ക ബദ്ധവൈരികളായ ഇറാനെയും (1-0) പരാജയപ്പെടുത്തി. ആദ്യപകുതിയില്‍ പൊരുതി നിന്നു വെയില്‍സ്.

പക്ഷേ രണ്ടാം പകുതിയുടെ 50,51 മിനുട്ടിനിടെ രണ്ട് ഗോളുകള്‍. മാര്‍ക്കസ് റാഷ്‌ഫോര്‍ഡും ഫില്‍ ഫോദാനും വല ചലിപ്പിച്ചു. മൂന്നാം ഗോളും റാഷ്‌ഫോര്‍ഡിന്റെ ബൂട്ടില്‍ നിന്നായിരുന്നു. കൃസ്റ്റ്യന്‍ പുലിസിച്ച് 38-ാം മിനുട്ടില്‍ നേടിയ ഗോളിലാണ് ഇറാനെതിരെ അമേരിക്ക കരുത്ത് കാട്ടിയത്. സമനില നേടിയാല്‍ ഇറാന്‍ രക്ഷപ്പെടുമായിരുന്നു

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മമതയുമായി മമത: ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസിന് ‘ബോസു’ മാരുടെ ബഹിഷ്‌കരണം

മുന്‍ ഐ.എ.എസ്സുകാരനായ ആനന്ദബോസ് അടുത്തകാലത്താണ് ബി.ജെ.പിയുമായി അടുത്തതും ഗവര്‍ണറായതും.

Published

on

ബംഗാള്‍ ഗവര്‍ണറും മലയാളിയുമായ സി.വി ആനന്ദബോസുമായി മുഖ്യമന്ത്രി മമത രമ്യതയിലെത്തിയത് ബി.ജെ.പിക്കാര്‍ക്ക് രസിക്കുന്നില്ല. കഴിഞ്ഞമാസമാണ് ബോസിനെ ഗവര്‍ണറായി നിയമിച്ചത.് ബി.ജെ.പി സംസ്ഥാന നേതാക്കളാകട്ടെ ഇതില്‍ക്ഷുഭിതരാണ്. ഗവര്‍ണറെ വൈസ് ചാന്‍സലര്‍ പദവിയില്‍നിന്ന് നീക്കാനുള്ള ബില്‍ മമതസര്‍ക്കാര്‍പിന്‍വലിച്ചതും ബോസും മമതയും തമ്മിലുള്ള ബന്ധത്തിന് തെളിവാണെന്ന് ബി.ജെ.പി പറയുന്നു. ഏതായാലും കഴിഞ്ഞദിവസം ഗവര്‍ണര്‍ വിളിച്ച വിരുന്നില്‍ മമത പങ്കെടുക്കുകയും ബി.ജെ.പി നേതാക്കള്‍ വിട്ടുനില്‍ക്കുകയും ചെയ്തു.പഴയ മമതയുടെ അടുത്തയാളായ സുവേന്ദു അധികാരിയാണ് പ്രതിപക്ഷനേതാവ്.
മുന്‍ ഐ.എ.എസ്സുകാരനായ ആനന്ദബോസ് അടുത്തകാലത്താണ് ബി.ജെ.പിയുമായി അടുത്തതും ഗവര്‍ണറായതും.

Continue Reading

india

ബാങ്ക് പണിമുടക്ക് പിന്‍വലിച്ചു

ലേബര്‍ കമ്മീഷണറുമായി നടത്തിയ ചര്‍ച്ചയില്‍ പണിമുടക്ക് പിന്‍വലിച്ചതായി യൂണിയന്‍ പ്രതിനിധികള്‍ അറിയിച്ചു.

Published

on

തിങ്കളും ചൊവ്വയും നടത്താനിരുന്ന ബാങ്ക് പണിമുടക്ക് പിന്‍വലിച്ചു. ബാങ്കുകളുടെ പ്രവൃത്തിദിവസം അഞ്ചാക്കുക, മതിയായ ജീവനക്കാരെ നിയമിക്കുക, ശമ്പളപരിഷ്‌കരണത്തിന് ആനുപാതികമായി പെന്‍ഷന്‍ അനുവദിക്കുക തുടങ്ങിയആവശ്യങ്ങളുന്നയിച്ചായിരുന്നു പണിമുടക്ക്. ലേബര്‍ കമ്മീഷണറുമായി നടത്തിയ ചര്‍ച്ചയില്‍ പണിമുടക്ക് പിന്‍വലിച്ചതായി യൂണിയന്‍ പ്രതിനിധികള്‍ അറിയിച്ചു.

Continue Reading

Education

‘വൈലോപ്പിള്ളിയുടെ വാഴക്കുല’! ; ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധത്തില്‍ വന്‍ പിഴവ്

ഇങ്ങനെയൊരു കാര്യം ഓര്‍ക്കുന്നില്ലെന്നും പരിശോധിക്കാമെന്നും ചിന്താ ജെറോം പ്രതികരിച്ചു.

Published

on

തിരുവനന്തപുരം- യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധത്തില്‍ ഗുരുതരമായ പിഴവ്. മലയാളത്തിലെ പ്രശസ്തമായ കവി ചങ്ങമ്പുഴയുടെ കവിതയായ വാഴക്കുല വൈലോപ്പിള്ളിയുടേതെന്ന പേരിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കേരള സര്‍വകലാശാല പ്രോ വൈസ്ചന്‍സലറായിരുന്ന ഡോ. പി.പി.അജയകുമാറിന്റെ മേല്‍നോട്ടത്തിലായിരുന്നു ചിന്ത ഗവേഷണം പൂര്‍ത്തിയാക്കിയത്.

വാഴക്കുല ബൈ വൈലോപ്പിള്ളി എന്നാണ് ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധത്തിലെ ആദ്യ അധ്യായത്തില്‍തന്നെ രേഖപ്പെടുത്തിയിരിക്കുന്നത്. നവലിബറല്‍ കാലത്തെ മലയാള കച്ചവട സിനിമയുടെ പ്രത്യയശാസ്ത്ര അടിത്തറ എന്ന വിഷയത്തിലാണ് ചിന്ത ഗവേഷണം നടത്തിയത്. ഇംഗ്ലിഷ് സാഹിത്യവും ഭാഷയും എന്ന വകുപ്പിന് കീഴിലായിരുന്നു പഠനം.

2021ലാണ് ചിന്താ ജെറോം ഡോക്ടറേറ്റ് നേടിയത്. കമ്യൂണിസ്റ്റ് പ്രസ്ഥാനവും ആശയങ്ങളും രൂപം നല്‍കിയ ജാതിരഹിത സമൂഹമെന്ന കാഴ്ചപ്പാടില്‍ പ്രിയദര്‍ശന്‍, രഞ്ജിത്ത് എന്നിവരുടെ സിനിമകള്‍ വെള്ളം ചേര്‍ക്കുന്നു എന്ന് പറഞ്ഞു വരുന്നതിനിടെയാണ് വാഴക്കുലയെ കുറിച്ചുള്ള പരാമര്‍ശം.

വൈലോപ്പിള്ളിയാണ് വാഴക്കുല എന്ന കവിതയെഴുതിയതെന്നാണ് പറയുന്നത്. ചിന്തയ്ക്കും ഗൈഡിനും പിഴവ് കണ്ടെത്താനായില്ല. സര്‍വകലാശാലയുടെ വിവിധ സമിതികളോ വിദഗ്ധരോ ഗവേഷണബിരുദം നല്‍കും മുന്‍പൊന്നും തെറ്റ് തിരിച്ചറിഞ്ഞുമില്ല. ഇങ്ങനെയൊരു കാര്യം ഓര്‍ക്കുന്നില്ലെന്നും പരിശോധിക്കാമെന്നും ചിന്താ ജെറോം പ്രതികരിച്ചു.

Continue Reading

Trending