gulf
ഖത്തറില്‍ കെട്ടിടം തകര്‍ന്ന് ഇതേവരെ മരിച്ചത് 3 ഇന്ത്യക്കാര്‍; അവശിഷ്ടങ്ങള്‍ക്കിടയില്‍ മലയാളി കലാകാരന്‍ ഫൈസല്‍ കുപ്പായിയുടെ മൃതദേഹവും കണ്ടെത്തി
ഇനിയും മലയാളികളുള്‍പ്പെടെ ഇന്ത്യക്കാര്‍ അപകടത്തില്‍ പെട്ടതായി സംശയിക്കുന്നുണ്ട്.

അശ്‌റഫ് തൂണേരി/ദോഹ:
ഖത്തറിലെ അല്‍ മന്‍സൂറ, ബിന്‍ദിര്‍ഹം ഏരിയയില്‍ കഴിഞ്ഞ ദിവസമുണ്ടായ കെട്ടിട അപകടത്തില്‍ 3 ഇന്ത്യക്കാര്‍ മരിച്ചതായി സ്ഥിരീകരിച്ചു. ഖത്തറിലെ അറിയപ്പെടുന്ന ചിത്രകാരനും പാട്ടുകാരനുമായ മലപ്പുറം, നിലമ്പൂര്‍, ചന്ദക്കുന്ന് സ്വദേശി ഫൈസല്‍ കുപ്പായി(49)യുടെ മൃതദേഹവും തിരച്ചിലിനിടെ കണ്ടെത്തി. ഈ കെട്ടിടത്തില്‍ താമസിച്ചിരുന്ന ഫൈസലിനെ കാണാതായതിനെത്തുടര്‍ന്ന് ആശുപത്രിയിലും മോര്‍ച്ചറിയിലും ബന്ധുക്കളും സുഹൃത്തുക്കളും കയറിയിറങ്ങി അന്വേഷിച്ചിരുന്നുവെങ്കിലും ഇന്ന് വൈകീട്ടോടെയാണ് മൃതദേഹം കണ്ടെത്തിയ വിവരമറിഞ്ഞത്. മറ്റു രണ്ടുപേര്‍ ഇന്ത്യയിലെ ജാര്‍ഖണ്ഡില്‍ നിന്നുള്ള ആരിഫ് അസീസ് മുഹമ്മദ് ഹസ്സന്‍ (26), ആന്ധ്രാപ്രദേശിലെ ചിരാന്‍പള്ളി സ്വദേശി ശൈഖ് അബ്ദുല്‍നബി ശൈഖ് ഹുസൈന്‍ (61) എന്നിവരാണെന്ന് തിരിച്ചറിഞ്ഞു. കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് ഇവരുടെയെല്ലാം മൃതദേഹങ്ങള്‍ ലഭിച്ചത്. മരണം സ്ഥിരീകരിച്ചതായി ബന്ധുക്കളും സുഹൃത്തുക്കളും അറിയിച്ചു. ഇനിയും മലയാളികളുള്‍പ്പെടെ ഇന്ത്യക്കാര്‍ അപകടത്തില്‍ പെട്ടതായി സംശയിക്കുന്നുണ്ട്.
നിലമ്പൂരിലെ അബ്ദുസ്സമദിന്റേയും ഖദീജയുടേയും മകനാണ് ഫൈസല്‍. റബീനയാണ് ഭാര്യ. മക്കള്‍: റന, നദയ, മുഹമ്മദ് ഫാബിന്‍. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടക്കുകയാണെന്ന് ഖത്തര്‍ കെ.എം.സി.സി അല്‍ഇഹ്സാന്‍ മയ്യിത്ത് പരിപാലന സമിതി അറിയിച്ചു. പത്തുവര്‍ഷത്തോളം ജിദ്ദയില്‍ പ്രവാസിയായിരുന്ന ഫൈസല്‍ നാലുവര്‍ഷം മുമ്പാണ് ദോഹയിലെത്തിയത്. ദോഹയിലെ നിരവധി സാംസ്‌കാരിക പരിപാടികളില്‍ നിറസാന്നിധ്യമായിരുന്നു ഫൈസല്‍. ഈയ്യിടെ നടന്ന വിവിധ ഗാനവിരുന്നുകളിലും പങ്കെടുത്തിരുന്ന ഫൈസല്‍ തുര്‍ക്കി ഭൂകമ്പ സന്ദര്‍ഭത്തില്‍ വരച്ച ചിത്രങ്ങളും ശ്രദ്ധേയമായിരുന്നു.
ബി- റിംഗ് റോഡ് ലുലു എക്‌സ്പ്രസിന് പിന്‍വശമുള്ള പഴകിയ കെട്ടിടമാണ് ബുധനാഴ്ച രാവിലെ എട്ടരയോടെ തകര്‍ന്നുവീണത്. കുറച്ചു പഴക്കമുള്ള കെട്ടിടം മറ്റൊരു കെട്ടിടത്തിലേക്ക് മറിഞ്ഞുവീഴുകയായിരുന്നു. അപകടത്തില്‍ ഏഴോളം പേര്‍ക്ക് പരിക്കുപറ്റിയതായാണ് ആഭ്യന്തരമന്ത്രാലയം സ്ഥിരീകരിച്ചിരുന്നത്. പിന്നീട് 2 സ്ത്രീകളെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ജീവനോടെ രക്ഷിക്കുകയുണ്ടായി. ഇവര്‍ ചികിത്സയിലാണ്. കെട്ടിടത്തില്‍ താമസിച്ചിരുന്ന 12 കുടുബംഗങ്ങളെ സുരക്ഷിതമായി ഒരു ഹോട്ടലിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരുന്നു. അപകടം നടന്നയുടന്‍ ഖത്തര്‍ ആഭ്യന്തരമന്ത്രാലയം സിവില്‍ ഡിഫന്‍സ് ആംബുലന്‍സ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുമായി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
gulf
ആഗോള റോഡ് സുരക്ഷാ വാരത്തില്‍ അബുദാബി ഗതാഗത വിഭാഗം പങ്കാളികളായി
കോര്‍ണിഷില്‍, കാല്‍നടയാത്രക്കാര്‍, സൈക്ലിസ്റ്റുകള്‍, ഇ-സ്‌കൂട്ടര്‍ ഉപയോക്താക്കള്‍ എന്നിവരുമായി സുരക്ഷാ സംഘങ്ങള്‍ ഇടപെട്ട് ഉത്തരവാദിത്തമുള്ള റോഡ് ഉപയോഗമെന്ന ബോധവല്‍ക്കരണം നടത്തി.

gulf
ഫുജൈറ-കണ്ണൂര്‍ സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ; മെയ് 15 മുതല്‍
യാത്രക്കാര്‍ക്ക് അടുത്ത എമിറേറ്റുകളില്‍ നിന്ന് സൗജന്യ ബസ് സര്‍വീസും ഒരുക്കിയിട്ടുണ്ട്.

ഫുജൈറയില്‍നിന്ന് കണ്ണൂരിലേക്ക് നേരിട്ട് പ്രതിദിന സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ. യുഎഇയില്‍ ഇന്‍ഡിഗോയുടെ അഞ്ചാമത്തെ ഡസ്റ്റിനേഷനാണ് ഫുജൈറ. യാത്രക്കാര്‍ക്ക് അടുത്ത എമിറേറ്റുകളില്‍ നിന്ന് സൗജന്യ ബസ് സര്‍വീസും ഒരുക്കിയിട്ടുണ്ട്.
ഇന്‍ഡിഗോയുടെ കണ്ണൂരിലേക്കുള്ള പ്രതിദിന വിമാന സര്‍വീസ് മെയ് 15 മുതല്‍ ആരംഭിക്കും. തൊട്ടടുത്ത ദിവസം മുംബൈയിലേക്കുള്ള സര്‍വീസിനും തുടക്കമാകും. 8899 രൂപ മുതലാണ് നിരക്ക്. അതേസമയം ദുബൈ, ഷാര്‍ജ, അജ്മാന്‍ എമിറേറ്റുകളില്‍ നിന്ന് ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്ക് ഫുജൈറയിലേക്ക് സൗജന്യ ബസ് സര്‍വീസ് സേവനവും എയര്‍ലൈന്‍സ് വാഗ്ദാനം ചെയ്യുന്നു.
പുതിയ സര്‍വീസ്, പ്രകൃതി മനോഹരമായ ഫുജൈറയിലേക്ക് കൂടുതല്‍ വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ സഹായിക്കുമെന്ന് ഇന്‍ഡിഗോ ഗ്ലോബല്‍ സെയില്‍സ് മേധാവി വിനയ് മല്‍ഹോത്ര പറഞ്ഞു.
gulf
ആലപ്പുഴ സ്വദേശി ജുബൈലിൽ മരണപെട്ടു
. ജുബൈലിലെ പൊതുപ്രവർത്തകനായ മണ്ണഞ്ചേരി ഹംസയുടെ ഭാര്യാപിതാവാണ്.

ജുബൈൽ : ഉംറ നിർവഹിച്ചു തിരികെ എത്തിയ മലയാളി മരണപെട്ടു. ആലപ്പുഴ മണ്ണഞ്ചേരി കുന്നപ്പള്ളി മാപ്പിളതയ്യിൽ അബ്ദുൽ സലാം (65 വയസ്സ്) ആണ് മരണപ്പെട്ടത്. കേരള മുസ്ലിം ജമാഅത്ത് കുന്നപ്പള്ളി യൂണിറ്റ് അംഗമാണ്.
ഉംറ വിസയിൽ ജുബൈലിൽ എത്തിയശേഷം മകളോടെപ്പം ഉംറ നിർവഹിച്ച്, വെള്ളിയാഴ്ച്ച കാലത്ത് തിരികെ എത്തിയ ശേഷം
ശ്വാസതടസ്സത്തെ തുടർന്ന് ആശുപത്രിയിലെത്തിച്ചു. ഉടനെതന്നെ മരണം സംഭവിക്കുകയായിരുന്നു. ജുബൈലിലെ പൊതുപ്രവർത്തകനായ മണ്ണഞ്ചേരി ഹംസയുടെ ഭാര്യാപിതാവാണ്.
നിയമ നടപടികൾ പൂർത്തിയാക്കി മയ്യിത്ത് ജുബൈലിൽ മറവ് ചെയ്യുന്നതിന് ആവശ്യമായ സഹായങ്ങളുമായി പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ, ഐ സി എഫ് ജുബൈൽ പ്രസിഡന്റ് അബ്ദുൽ ജബ്ബാർ പൊന്നാട്, പൊതു പ്രവർത്തകൻ നൗഫൽ പനാക്കൽ മണ്ണഞ്ചേരി എന്നവർ രംഗത്തുണ്ട്
-
india3 days ago
കേണല്‍ സോഫിയ ഖുറേഷിക്കെതിരായ പരാമര്‍ശം; മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിന് പിന്നാലെ ബിജെപി മന്ത്രിക്കെതിരെ എഫ്ഐആര്‍
-
news2 days ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്
-
india3 days ago
മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി ഭാരവാഹികളെ പ്രഖ്യാപിച്ചു
-
india3 days ago
പാകിസ്താന് പതാകയും മറ്റു അനുബന്ധ വസ്തുക്കളും വില്‍ക്കരുത്; ഇ-കൊമേഴ്സ് കമ്പനികള്‍ക്ക് നോട്ടീസ്
-
india3 days ago
യുപിയില്‍ മുസ്ലിം മതസ്ഥാപനങ്ങള്‍ക്കെതിരെ ബുള്‍ഡോസര്‍ രാജ്; മദ്രസകളും, പള്ളികളുമടക്കം 280 സ്ഥാപനങ്ങള്‍ തകര്‍ത്തു
-
kerala3 days ago
വനം വകുപ്പ് കസ്റ്റഡിയിലെടുത്തയാളെ ബലമായി മോചിപ്പിച്ചു; സിപിഎം എംഎല്‍എക്കെതിരെ പരാതി
-
kerala3 days ago
ഗഫൂറിനെ കടുവ കഴുത്തില്‍ കടിച്ച് വലിച്ചുകൊണ്ടുപോയി, നിലവിളിക്കാന്‍പോലുമായില്ല’ ദൃക്സാക്ഷിയായ സമദ്
-
kerala2 days ago
സംസ്ഥാനത്ത് വീണ്ടും കോളറ മരണം; ആലപ്പുഴയില്‍ ചികിത്സയിലായിരുന്നയാള്‍ മരിച്ചു