crime

കാറില്‍ ഓട്ടോ ഉരസിയതിന് ചോദ്യം ചെയ്തു; നടുറോഡില്‍ യുവാക്കള്‍ക്ക് ക്രൂര മര്‍ദ്ദനം

By webdesk13

May 07, 2023

എറണാകുളം ആലുവയില്‍ യുവാക്കള്‍ക്ക് നടുറോഡില്‍ ക്രൂരമര്‍ദ്ദനമേറ്റു. ഏലൂക്കര സ്വദേശി നസീഫിനും സുഹൃത്ത് ബിലാലിനുമാണ് മര്‍ദ്ദനമേറ്റത്. കാറില്‍ ഓട്ടോറിക്ഷ ഉരസിയത് ചോദ്യം ചെയ്ത യുവാക്കള്‍ക്കാണ് മര്‍ദ്ദനമേറ്റത്. കല്ലും വടിയും ഉപയോഗിച്ചായിരുന്നു മര്‍ദ്ദനം.

ഓട്ടോറിക്ഷ ഡ്രൈവറും മൂന്ന് സുഹൃത്തുക്കളും ചേര്‍ന്നായിരുന്നു മര്‍ദ്ദനം. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാക്കളെ പിന്തുടര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു.

മര്‍ദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. മര്‍ദ്ദനമേറ്റ യുവാക്കള്‍ ആശുപത്രിയിലാണ്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം തുടങ്ങിയതായി പൊലീസ് പറഞ്ഞു.