kerala
ഒന്നേകാല്‍ കിലോമീറ്റര്‍ നീളത്തില്‍ ഖുര്‍ആന്‍ കാലിഗ്രാഫി; ഗിന്നസ് റെക്കോഡിനരികില്‍ മുഹമ്മദ് ജസീം
ലോകത്തിലെ ഏറ്റവും നീളമുള്ള ഖുര്‍ആന്‍ കാലിഗ്രാഫിയുടെ ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കാന്‍ ഒരുങ്ങുകയാണ് മുഹമ്മദ് ജസീം.

മഞ്ചേരി: ലോകത്തിലെ ഏറ്റവും നീളമുള്ള ഖുര്‍ആന്‍ കാലിഗ്രാഫിയുടെ ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കാന്‍ ഒരുങ്ങുകയാണ് മുഹമ്മദ് ജസീം. തിരൂരങ്ങാടി ചെറുമുക്ക് സ്വദേശിയും ജാമിഅ നൂരിയ്യ വിദ്യാര്‍ത്ഥിയുമായ ജസീമിന്റെ രണ്ട് വര്‍ഷത്തെ നിരന്തര പരിശ്രമത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും വിജയം കൂടിയാണിത്.ആയിരത്തി ഇരുനൂറ് മീറ്റര്‍ നീളത്തിലുള്ള ഖുര്‍ആന്‍ മുഴുവനും കൈ കൊണ്ട് എഴുതിയാണ് തയ്യാറാക്കിയിരിക്കുന്നത്.മാതാപിതാക്കളുടെയും ഉസ്താദുമാരുടെയും സുഹൃത്തുക്കളുടെയും അകമഴിഞ്ഞ പിന്തുണയാണ് ജസീമിന് പ്രചോദനമായത്.കൊവിഡ് കാലത്തെ ലോക്ഡൗണ്‍ സമയമാണ് പ്രധാനമായും കാലിഗ്രാഫി തയ്യാറാക്കാന്‍ ഉപയോഗിച്ചത്.
പേപ്പറും മഷിയും ഖലമുമുള്‍പ്പെടെ ഒന്നേമുക്കാല്‍ ലക്ഷത്തോളം രൂപയാണ് കാലിഗ്രാഫി തയ്യാറാക്കാന്‍ ചെലവ് വന്നത്.എണ്‍പത് രൂപ വിലയുള്ള നൂറിലധികം ജപ്പാന്‍ നിര്‍മ്മിത സിഗ് കാലിഗ്രാഫി പേനയാണ് രണ്ടായിരത്തി ഇരുന്നൂറ്റി ഇരുപത് പേജില്‍ എഴുതാന്‍ വേണ്ടി ഉപയോഗിച്ചിരുന്നത്.
ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ നിലവിലുള്ള ഈജിപ്ഷ്യന്‍ സ്വദേശി മുഹമ്മദ് ഗബ്രിയാലിന്റെ 700 മീറ്ററെന്ന റെക്കോര്‍ഡ് മറി കടക്കാനാണ് ജസീമിന്റെ ഈ ശ്രമം.വൈകാതെ തന്നെ ഗിന്നസ് വേള്‍സ് റെക്കോര്‍ഡ് അതോറിറ്റി ഇതിന്റെ നടപടികള്‍ പൂര്‍ത്തിയാക്കി ഔദ്യോഗിക പ്രഖ്യാപനം നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്നാണ് ആള്‍ ഗിന്നസ് റെക്കോഡ് ഹോള്‍ഡേഴ്‌സ് കേരള (ആഗ്രഹ്) സംസ്ഥാന നേതാക്കള്‍ അറിയിച്ചത്.ഡിസംബര്‍ 18 ലോക അറബി ഭാഷ ദിനത്തോടനുബന്ധിച്ച് ശനിയാഴ്ച കോഴിക്കോട് ബീച്ചില്‍ ജസീമിന്റെ ഖുര്‍ആന്‍ കാലിഗ്രാഫി പ്രദര്‍ശനം സംഘടിപ്പിച്ചിട്ടുണ്ട്.
kerala
സര്‍ക്കാര്‍ പിരിച്ചത് 750 കോടി; വാടക കൊടുക്കാന്‍ പണമില്ലാതെ തെരുവിലിറഞ്ഞി മുണ്ടക്കൈ, ചൂരല്‍മല ദുരന്ത ബാധിതര്‍
അഞ്ചാംതീയതിക്കകം വാടക കൊടുത്തില്ലെങ്കില്‍ ഉടമകള്‍ പുറത്താക്കുമെന്ന് സമരക്കാര്‍ പറയുന്നു

750 കോടി രൂപ പിരിച്ചെടുത്തിട്ടും വയനാട് ദുരന്ത ബാധിതരെ കൈവിട്ട് സര്‍ക്കാര്‍. വാടക കൃത്യമായി നല്‍കുക, സര്‍ക്കാര്‍ പ്രഖ്യാപിച്ച 9000 രൂപ കൃത്യമായി നല്‍കുക എന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നിയിച്ച് പ്രതിഷേധവുമായി ദുരന്ത ബാധിതര്‍ തെരുവിലിറങ്ങി. അഞ്ചാംതീയതിക്കകം വാടക കൊടുത്തില്ലെങ്കില്‍ ഉടമകള്‍ പുറത്താക്കുമെന്ന് സമരക്കാര്‍ പറയുന്നു. ചിലര്‍ക്ക് മാത്രമാണ് വാടക കയറിയതെന്നും വാടക കിട്ടിയില്ലെങ്കില്‍ കുടില്‍കെട്ടി സമരം നടത്തുമെന്നും ജനങ്ങള്‍ പറഞ്ഞു. വൈത്തിരി താലൂക്ക് ഓഫീസിലേക്കാണ് മാര്‍ച്ച് നടത്തിയത്.
kerala
അഭിഭാഷകയെ മര്‍ദിച്ച സംഭവം; പ്രതി ബെയ്‌ലിന്‍ ദാസിന് ജാമ്യം
കഴിഞ്ഞ വെള്ളിയാഴ്ച ബെയ്‌ലിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു

വഞ്ചിയൂര്‍ കോടതിലില്‍ യുവ അഭിഭാഷകയെ മര്‍ദിച്ച കോസിലെ പ്രതി ബെയ്‌ലിന്‍ ദാസിന് ജാമ്യം. ബെയ്‌ലിന് ഉപാധികളോടെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കഴിഞ്ഞദിവസം ജാമ്യാപേക്ഷയിന്മേലുള്ള പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും ഭാഗം പൂര്‍ത്തിയായിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച ബെയ്‌ലിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. നിലവില്‍ പ്രതി പൂജപ്പുര ജയിലിലാണ്. കോടതിയുടെ തീരുമാനം എന്തുതന്നെയായാലും അംഗീകരിക്കുമെന്നാണ് പരാതിക്കാരിയായ ശ്യാമിലി പറഞ്ഞിരുന്നു.
kerala
കോഴിക്കോട് തീപിടിത്തം; ടെക്‌സ്‌റ്റൈല്‍സിന്റെ രണ്ടും മൂന്നും നിലകളും മഡിക്കല്‍ ഷോപ്പിന്റെ ഗോഡൗണും പൂര്‍ണമായും കത്തി; കോടിക്കണക്കിന് രൂപയുടെ നഷ്ടമെന്ന് പ്രാഥമിക നിഗമനം
സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് യൂണിഫോമടക്കമുള്ള പുതിയ സ്റ്റോറ്റുകള്‍ എത്തിച്ചിരുന്നു. ഇതെല്ലാം കത്തിനശിച്ചതായാണ് വിവരം

കോഴിക്കോട് പുതിയ ബസ്റ്റാന്റിലുണ്ടായ തീപിടിത്തത്തില്‍ കോടിക്കണക്കിന് രൂപയുടെ നഷ്ടമെന്ന് പ്രാഥമിക നിഗമനം. ടെക്‌സ്‌റ്റൈല്‍സിന്റെ രണ്ടും മൂന്നും നിലകളും തൊട്ടുടത്തുണ്ടായിരുന്ന മെഡിക്കല്‍ ഷോപ്പിന്റെ ഗോഡൗണും പൂര്‍ണമായും കത്തിനശിച്ചു. സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് യൂണിഫോമടക്കമുള്ള പുതിയ സ്റ്റോറ്റുകള്‍ എത്തിച്ചിരുന്നു. ഇതെല്ലാം കത്തിനശിച്ചതായാണ് വിവരം.
ജില്ലാ ഫയര്‍ ഫോഴ്‌സ് മേധാവിയുടെ നേതൃത്വത്തില്‍ തീ പിടിത്തമുണ്ടായ കെട്ടിടത്തില്‍ പരിശോധന നടത്തും. തീ പിടിത്തതിന്റെ കാരണം ഉള്‍പ്പെടെ പരിശോധിക്കും. തീപിടിത്തത്തിന്റെ കാരണത്തെ കുറിച്ചും കെട്ടിടത്തിലെ കൂട്ടിചേര്‍ക്കല്‍ അനുമതിയോടെയാണൊ എന്നും പരിശോധിക്കുമെന്ന് മേയര്‍ ബീന ഫിലിപ്പ് പറഞ്ഞു. വിവിധ വകുപ്പ് മേധാവികള്‍ പങ്കെടുത്ത് കൊണ്ടുള്ള സ്റ്റിയറിങ് കമ്മിറ്റി യോഗം ഇന്ന് ചേരും. ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടെങ്കില്‍ നടപടി ഉണ്ടാകുമെന്നും മേയര്‍ പറഞ്ഞു.
രക്ഷാ പ്രവര്‍ത്തനം വൈകിച്ചത് അശാസ്ത്രീയമായ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ കാരണമെന്ന് പ്രതിപക്ഷം ആരോപിച്ചു. ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെ ഉണ്ടായ തീപിടിത്തം പതിനൊന്ന് മണിയോടെയാണ് നിയന്ത്രണ വിധേയമാക്കിയത്. അതേസമയം, കോഴിക്കോട് ബീച്ചില്‍ പ്രവര്‍ത്തിച്ചിരുന്ന ഫയര്‍ സ്റ്റേഷന്‍ അടച്ചുപൂട്ടിയതാണ് പുതിയ ബസ്റ്റാന്റിലെ അപകടത്തിന്റെ വ്യാപ്തി കൂട്ടിയത്.
-
india2 days ago
ഒഡിഷയില്‍ ഇടിമിന്നലേറ്റ് 10 മരണം
-
india2 days ago
ഇന്ത്യാ- പാക് സംഘര്‍ഷം: നിര്‍ത്തിവെച്ച ഐപിഎല്‍ മത്സരങ്ങള്‍ ഇന്ന് പുനരാരംഭിക്കും
-
kerala2 days ago
മെസി കേരളത്തിലേക്കില്ല; ഉത്തരവാദിത്തം സ്പോണ്‍സറുടെ തലയില്‍ചാരി കായിക മന്ത്രി
-
News2 days ago
ഒറ്റ രാത്രികൊണ്ട് നൂറോളം ഗസ്സക്കാര്‍ കൊല്ലപ്പെട്ടാലും ലോകം അത് ശ്രദ്ധിക്കില്ല; വിവാദപരാമര്‍ശം നടത്തി ഇസ്രാഈല്‍ എംപി
-
kerala3 days ago
റാപ്പര്‍ വേടനെതിരായ വിദ്വേഷ പ്രസംഗം; കേസരി മുഖ്യപത്രാധിപര്‍ എന്‍.ആര് മധുവിനെതിരെ കേസ്
-
kerala1 day ago
ശശി തരൂരിനെ സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിലേക്ക് തെരഞ്ഞെടുത്തതില്‍ രാഷ്ട്രീയം നോക്കേണ്ടതില്ല: മുസ്ലിംലീഗ്
-
india2 days ago
നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് തടഞ്ഞ് മദ്രാസ് ഹൈക്കോടതി
-
kerala2 days ago
ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ പ്രതിയായ കൈക്കൂലി കേസ്; വിശദമായ അന്വേഷണത്തിന് ഒരുങ്ങി വിജിലന്‍സ്