കേരള കോണ്‍ഗ്രസ് ബി. ചെയര്‍മാനും മുന്‍ മന്ത്രിയുമായ ആര്‍ ബാലകൃഷ്ണപിള്ളയുടെ നില അതീവഗുരുതരം. ആരോഗ്യ സ്ഥിതി വഷളായതിനെ തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. കൊട്ടാരക്കര വിജയാസ് ആശുപത്രിയിലാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.

ഇന്നലെയാണ് ബാലകൃഷ്ണപിള്ളയെ അസുഖം രൂക്ഷമായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയത്. ശ്വാസതടസം ആണ് പ്രധാന പ്രശ്നം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളുകളായി ചികിത്സയിലും വിശ്രമത്തിലുമാണ് ബാലകൃഷ്ണപിള്ള.