ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആണവ ചോര്‍ച്ച കണ്ടെത്തിയതായി റിപ്പോര്‍ട്ട്. കാര്‍ഗോ ടെര്‍മിനലില്‍ നിന്നാണ് ആണവ ചോര്‍ച്ചയുണ്ടായതെന്നാണ് വിവരം. ആണവവികിരണ സാധ്യത മുന്നില്‍കണ്ട് അഗ്നിശമനസേനയും ദുരന്തനിവാരണ സേനയും സംഭവസ്ഥലത്തെത്തി. ആറ്റോമിക് എനര്‍ജി റഗുലേറ്ററി ബോര്‍ഡ് ഉദ്യോഗസഥരും വിമാനത്താവളത്തിലെത്തിയിട്ടുണ്ട്. ടെര്‍മിനലില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് അധികൃതര്‍ അറിയിച്ചു. കാര്‍ഗോ മേഖലയിലെ ടി 3 ടെര്‍മിനലിലാണ് ചോര്‍ച്ച കണ്ടെത്തിയത്. ആസ്പത്രി ഉപകരണത്തില്‍ നിന്നാവാം ചോര്‍ച്ചയുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.