Connect with us

More

പരിഹാസമല്ല; അഴിമതി ആരോപണത്തിന് മറുപടി വേണമെന്ന് രാഹുല്‍ഗാന്ധി

Published

on

ലഖ്‌നോ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഉന്നയിച്ച അഴിമതി ആരോപണം ആവര്‍ത്തിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതിന് പകരം താന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ മറുപടി പറയുകയാണ് മോദി ചെയ്യേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന്റെ ഭാഗമായി ബുഹ്്‌രൈജില്‍ കോണ്‍്ഗ്രസ് റാലിയെ അഭിമുഖീകരിക്കുകയായിരുന്നു രാഹുല്‍.

‘ ഗുജറാത്തില്‍ ഇന്നലെ, അദ്ദേഹത്തിന്റെ അഴിമതിയെ കുറിച്ച് മൂന്ന് ചോദ്യങ്ങളാണ് താന്‍ ചോദിച്ചത്. ആ ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കിയിട്ടില്ല. വേണ്ടത്ര എന്നെ പരിഹസിച്ചോളൂ. എന്നാല്‍ പൗരന്മാരുടെ ചോദ്യങ്ങള്‍ക്ക് നിങ്ങള്‍ മറുപടി പറയേണ്ടതുണ്ട്’ -അദ്ദേഹം പറഞ്ഞു.
ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ബിര്‍ള, സഹാറ വ്യവസായ ഗ്രൂപ്പുകളില്‍ നിന്ന് നരേന്ദ്രമോദി പണം വാങ്ങിയെന്നായിരുന്നു രാഹുലിന്റെ വെളിപ്പെടുത്തല്‍. 2014ല്‍ സഹാറയുടെ ഓഫീസില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിന്റെ ഇതിന്റെ രേഖകള്‍ കണ്ടെടുത്തിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

സമാന ആരോപണം ആവര്‍ത്തിച്ച രാഹുല്‍, 2012, 2013 കാലയളവില്‍ സഹാറ നല്‍കിയ 10 പായ്ക്കറ്റുകളില്‍ എന്തായിരുന്നുവെന്ന് വെളിപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. സഹാറയില്‍ നിന്ന് ആദായ നികുതി വകുപ്പ് പിടിച്ചെടുത്ത രേഖകള്‍ എന്ന് അവകാശപ്പെട്ട് ട്വിറ്ററില്‍ തുകയുടെ പട്ടികയും രാഹുല്‍ പുറത്തുവിട്ടിട്ടുണ്ട്. ട്വിറ്ററിലെ രേഖയനുസരിച്ച് ഒമ്പത് തവണയായി 40.1 കോടി രൂപയാണ് സഹാറയില്‍ നിന്ന് മോദി കൈപ്പറ്റിയിട്ടുള്ളത്.

ഉയര്‍ന്ന് മൂല്യമുള്ള നോട്ടുകള്‍ പിന്‍വലിച്ചത് കള്ളപ്പണവും അഴിമതിയും ഇല്ലാതാക്കാനായിരുന്നില്ല എന്നും രാഹുല്‍ പറഞ്ഞു. ദരിദ്രര്‍ക്കെതിരായിരുന്നു നോട്ട് അസാധുവാക്കാനുള്ള തീരുമാനം. എത്ര കള്ളപ്പണക്കാരെയാണ് മോദി ജയിലിലടച്ചത്. ഒരാളെ പോലുമില്ല. അതിനു പകരം വിജയ് മല്യയെയും ലളിത് മോദിയെയും പോലെയുള്ളവരെ ഓടിപ്പോകാന്‍ അനുവദിക്കുകയാണ് മോദി ചെയ്തത്. ബാങ്കുകള്‍ക്ക് മുമ്പില്‍ വരി നില്‍ക്കുന്നത് കള്ളന്മാരല്ല. ഒരു ധനികനെയും വരിയില്‍ താന്‍ കണ്ടിട്ടില്ല. – അദ്ദേഹം പറഞ്ഞു.

News

സൗദി അറേബ്യയില്‍ പെണ്‍കുട്ടി മുങ്ങി മരിച്ചു

കുട്ടിയുടെ മൃതദേഹം പിന്നീട് സിവില്‍ ഡിഫന്‍സ് നടത്തിയ തെരച്ചിലില്‍ കണ്ടെത്തി.

Published

on

റിയാദ്: സൗദി അറേബ്യയില്‍ പെണ്‍കുട്ടി മുങ്ങി മരിച്ചു. റിയാദിലെ വാദി ഹനീഫയിലായിരുന്നു അപകടം. വാദിയിലെ അരുവിയില്‍ മുങ്ങിപ്പോയ കുട്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് സിവില്‍ ഡിഫന്‍സ് വ്യാഴാഴ്ച അറിയിച്ചു.കുട്ടിയുടെ മൃതദേഹം പിന്നീട് സിവില്‍ ഡിഫന്‍സ് നടത്തിയ തെരച്ചിലില്‍ കണ്ടെത്തി.

കുട്ടിയെ വെള്ളത്തില്‍ നിന്ന് പുറത്തെടുത്തപ്പോഴേക്കും മരണം സംഭവിച്ചിരുന്നതായി സൗദി സിവില്‍ ഡിഫന്‍സ് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. വെള്ളം കെട്ടിനില്‍ക്കുന്ന സ്ഥലങ്ങളില്‍ കുട്ടികളെ കളിക്കാന്‍ അനുവദിക്കരുതെന്നും സിവില്‍ ഡിഫന്‍സ് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

Continue Reading

Education

അര്‍ധവാര്‍ഷിക സ്‌കൂള്‍ പരീക്ഷ പുനഃക്രമീകരിച്ചു

ഡിസംബര്‍ 14 മുതല്‍ 22 വരെയാണ് അര്‍ധവാര്‍ഷിക പരീക്ഷ നടക്കുന്നത്.

Published

on

തിരുവനന്തപുരം: ഡിസംബര്‍ 14 മുതല്‍ ആരംഭിക്കുന്ന സ്‌കൂള്‍ അര്‍ധവാര്‍ഷിക പരീക്ഷകള്‍ പുനഃക്രമീകരിച്ചു. ഡിസംബര്‍ 22 വരെയാണ് അര്‍ധവാര്‍ഷിക പരീക്ഷ നടക്കുന്നത്.

ഡിസംബര്‍ 16 ന് നടത്തേണ്ടിയിരുന്ന പരീക്ഷകള്‍ക്കാണ് മാറ്റം. നേരത്തേയുള്ള ടൈംടേബിള്‍ പ്രകാരം പത്താം ക്ലാസിന്റെ ഒന്നാം ഭാഷ പേപ്പര്‍ 16ന് 10 മണിക്കാണ് ആരംഭിക്കേണ്ടിയിരുന്നത്. ഇത് രാവിലെ 9.30 മുതല്‍ 11.15 വരെ ആക്കി പുന:ക്രമീകരിച്ചു.

8ാം ക്ലാസിന്റെ കലാകായിക പ്രവൃത്തിപരിചയ പരീക്ഷ 9.30 മുതല്‍ 12.15 വരെ നടക്കും. ഡിസംബര്‍ 16ലെ ഒന്‍പതാം ക്ലാസ് ഇംഗ്ലീഷ് പരീക്ഷ 21 ന് 1.30 മുതല്‍ 4.15 വരെ നടക്കും.

Continue Reading

Money

സ്വര്‍ണവില പവന് 200 രൂപ കൂടി

Published

on

സംസ്ഥാനത്ത് സ്വര്‍ണവില കുതിക്കുന്നു. പവന് 200 രൂപയും ഗ്രാമിന് 25 രൂപയുമാണ് വര്‍ധിച്ചിരിക്കുന്നത്. പുതിയ വില അനുസരിച്ച് ഒരു പവന്‍ സ്വര്‍ണത്തിന് 39800 രൂപയും ഒരു ഗ്രാം സ്വര്‍ണത്തിന് 4975 രൂപയുയി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇത്.

Continue Reading

Trending