മുംബൈ: പരിക്ക് മാറിയ ലോകേഷ് രാഹുലിനെ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവിളിച്ചു. ഇംഗ്ലണ്ടിനെതിരെ വിശാഖപട്ടണത്ത് നടക്കുന്ന രണ്ടാം ടെസ്റ്റില്‍ രാഹുല്‍ കളിക്കും. ഫലത്തില്‍ ഇത് ഗംഭീറിന് തിരിച്ചടിയാകും. ന്യൂസിലാന്‍ഡിനെതിരെ കാണ്‍പൂരില്‍ നടന്ന മത്സരത്തിനിടെയാണ് രാഹുലിന് പരിക്കേറ്റത്. പരിക്ക് മാറി രഞ്ജിയില്‍ മികച്ച പ്രകടനം പുറത്തെടുത്തു. കര്‍ണാടകയുടെ താരമായ രാഹുല്‍ 76 റണ്‍സ് നേടി ഫോം മോശം വന്നിട്ടില്ലെന്നും തെളിയിച്ചു.

രാഹുലിന്റെ പകരക്കാരനായി ശിഖര്‍ ധവാനാണ് ആദ്യം അവസരം ലഭിച്ചതെങ്കിലും പരാജയപ്പെട്ടതോടെ ഗംഭീറിന് നറുക്ക് വീഴുകയായിരുന്നു. ന്യൂസിലാന്‍ഡിനെതിരായ അവസാന ടെസ്റ്റിലും ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിലും മുരളി വിജയ്‌ക്കൊപ്പം ഗംഭീറായിരുന്നു ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ രണ്ട് ഇന്നിങ്‌സുകളില്‍ ഗംഭീര്‍ പരാജയപ്പെടുകയായിരുന്നു. 29 റണ്‍സാണ് ഗംഭീര്‍ നേടിയത്.

ഇതില്‍ രണ്ടാം ഇന്നിങ്‌സില്‍ പൂജ്യത്തിനാണ് ഗംഭീര്‍ പുറത്തായത്. ന്യൂസിലാന്‍ഡിനെതിരായ മത്സരത്തില്‍ ഗംഭീര്‍ 50 റണ്‍സ് നേടിയിരുന്നു. അതേസമയം പരിക്ക് മാറി തിരിച്ചെത്തുന്ന രാഹുലിനെ അടുത്ത മത്സരത്തില്‍ തന്നെ കളിപ്പിക്കുമോ എന്ന് ഉറപ്പില്ല. ഫോം നോക്കുകയാണെങ്കില്‍ ഗംഭീറിനെ പുറത്തിരുത്തി രാഹുലിന് അവസരം നല്‍കാനും ചാന്‍സുണ്ട്.


also read: ഹൊബാര്‍ട്ടിലും തോറ്റമ്പി ഓസ്ട്രേലിയ: ദക്ഷിണാഫ്രിക്കയ്ക്ക് പരമ്പര