തിരുവനന്തപുരം: ഇന്ധനവില വര്‍ധനവ് മിഡില്‍ ക്ലാസിനേയും അപ്പര്‍ മിഡില്‍ ക്ലാസിനേയും ബാധിക്കില്ലെന്ന് സംഘപരിവാര്‍ അനുകൂലി രാഹുല്‍ ഈശ്വര്‍.ലോവര്‍ മിഡില്‍ ക്ലാസിനേയാണ് പ്രശ്‌നം ബാധിക്കുന്നതെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. സ്വകാര്യ ചാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ധനവില വര്‍ധിക്കുമ്പോള്‍ മാറി മാറി വരുന്ന സര്‍ക്കാറുകള്‍ക്കെതിരെ പ്രതിഷേധം നടത്താനുള്ള മാര്‍ഗമാക്കി അതിനെ മാറ്റാതെ സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തി പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുകയാണ് വേണ്ടത്. എതെങ്കിലുമൊരു സര്‍ക്കാര്‍ പെട്രോളില്‍ നിന്നും ഡീസലില്‍ നിന്നുമുള്ള നികുതി ഒഴിവാക്കുമോയെന്നും രാഹുല്‍ ഈശ്വര്‍ ചോദിച്ചു.