ന്യൂഡല്‍ഹി: രാജ്യം വിടുന്നതിന് മുമ്പ് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്്റ്റ്‌ലിയെ കണ്ടിരുന്നുവെന്ന വിജയ്മല്യയുടെ വെളിപ്പെടുത്തലില്‍ അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി.

പ്രധാനമന്ത്രി നരേന്ദ്രമോദി വിഷയത്തില്‍ അന്വേഷണത്തിന് ഉത്തരവിടണം. ഗുരുതരമായ വെളിപ്പെടുത്തലാണ് വിജയ്മല്യ നടത്തിയിരിക്കുന്നത്. മന്ത്രി പദം ഒഴിഞ്ഞുകൊണ്ട് അരുണ്‍ ജെയ്റ്റ്‌ലി അന്വേഷണം നേരിടണമെന്നും രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടു.

ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം. മല്യ രാജ്യം വിടാന്‍ അനുവദിച്ച സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍വെച്ച് അരുണ്‍ ജെയറ്റ്‌ലിയും മല്യയും ചര്‍ച്ച നടത്തിയത് തനിക്കറിയാമെന്ന്