ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഏകോപന സമിതി ചെയര്‍മാനായി മുന്‍ പ്രതിരോധമന്ത്രി എ.കെ ആന്റണിയെ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നിയമിച്ചു. പ്രകടന പത്രികാ സമിതി അധ്യക്ഷനായി പി ചിദംബരത്തേയും, പ്രചാരണ സമിതി അധ്യക്ഷനായി ആനന്ദ് ശര്‍മയേയും നിയമിച്ചു. ഇതോടൊപ്പം കേരളത്തില്‍ കെ.പി.സി.സിയുടെ ഗവേഷണ വിഭാഗം കോ-ഓര്‍ഡിനേറ്റര്‍മാരായി ഏഴു പേര്‍ക്കും ചുമതല നല്‍കിയിട്ടുണ്ട്.

ഡോ ഹരിപ്രിയ എം (സെക്രട്ടറി), വിനു ജെ ജോര്‍ജ്ജ്, സ്റ്റാന്‍ലി ജോര്‍ജ്ജ്, രാജേഷ് ചന്ദ്ര ദാസ്, ജിന്റോ ജോണ്‍, തോമസ് മാത്യു, രമേഷ് സി.വി എന്നിവരെ സംസ്ഥാന കോഓര്‍ഡിനേറ്റര്‍മാരായും നിയമിച്ചു. കെ.പി.സി.സിയുടെ ഗവേഷണ വിഭാഗം മേധാവിയായി ബി.എസ് ഷിജുവിനെ കഴിഞ്ഞ ദിവസം നിയമിച്ചിരുന്നു.

കേരളത്തിന് പുറമെ ഒഡീഷ, മധ്യപ്രദേശ്, ഉത്തര്‍ പ്രദേശ്, ഹരിയാന, ഗോവ, ഡല്‍ഹി, ചത്തീസ്ഗഡ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ 18 സംസ്ഥാന കോഓര്‍ഡിനേറ്റര്‍മാരെയും ആറു സെക്രട്ടറിമാരെയുമാണ് നിയമിച്ചിട്ടുള്ളത്.