തിരുവനന്തപുരം: കോണ്‍ഗ്രസ് നിയുക്ത അധ്യക്ഷന്‍ രാഹുല്‍ഗാന്ധി 11മണിയോടെ തിരുവനന്തപുരത്തെത്തും. ഓഖി ദുരിത ബാധിത പ്രദേശങ്ങള്‍ രാഹുല്‍ഗാന്ധി ഇന്ന് സന്ദര്‍ശിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പടയൊരുക്കം യാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് രാഹുല്‍ കേരളത്തിലെത്തുന്നത്.

തിരുവനന്തപുരം വിമാനത്താവളത്തില്‍ 11മണിക്കെത്തുന്ന രാഹുല്‍ഗാന്ധി 11.30ഓടെ പൂന്തുറയിലെത്തും.12ന് വിഴിഞ്ഞത്ത് സന്ദര്‍ശനം നടത്തിയതിനുശേഷം ഹെലികോപ്ടര്‍ മാര്‍ഗ്ഗത്തില്‍ തമിഴ്‌നാട്ടിലെ ദുരന്തബാധിത മേഖലയായ ചിന്നത്തുറയിലേക്ക് പോകും. ഉച്ചക്കുശേഷം തിരിച്ചെത്തുന്ന രാഹുല്‍ മൂന്നരയ്ക്ക് തൈക്കാട് പൊലീസ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ചിട്ടുള്ള ബേബി ജോണ്‍ ജന്മശതാബ്ദി ആഘോഷ പരിപാടിയില്‍ പങ്കെടുക്കും. തുടര്‍ന്ന് വൈകുന്നേരം അഞ്ചരയോടെ ചെന്നിത്തലയുടെ പടയൊരുക്കം സമാപന വേദിയായ സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലെത്തും.