മന്‍സോര്‍: മധ്യപ്രദേശില്‍ കര്‍ഷക പ്രക്ഷോഭം നടന്ന മന്‍സോര്‍ സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ പോലീസ് അറസ്റ്റു ചെയ്തു. കാറിലെത്തിയ രാഹുലിനെ പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് അദ്ദേഹം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു. പോലീസ് ബാരിക്കേഡ് മറികടക്കുന്നതിനിടെയാണ് ഇന്ന് രാവിലെ രാഹുല്‍ അറസ്റ്റിലാവുന്നത്.

_7851f07e-4c28-11e7-88f6-6a3facb665a5

രാജസ്ഥാനിലെ ഉദയ്പുരില്‍ നിന്ന് മംദസേരിയിലേക്കായിരുന്നു രാഹുല്‍ഗാന്ധിയുടെ യാത്ര. രാഹുല്‍ സഞ്ചരിച്ചിരുന്ന വാഹനം മധ്യപ്രദേശ് അതിര്‍ത്തിയില്‍ വെച്ച് പോലീസ് തടയുകയായിരുന്നു. തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ് അവഗണിച്ചായിരുന്നു യാത്ര. വീണ്ടും പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ക്കൊപ്പം നടത്തം തുടങ്ങി. പിന്നീട് പോലീസ് ബാരിക്കേഡ് മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ അറസ്റ്റ് ചെയ്യുകയായിരുന്നു.

mandsaur-supporters-faruqui-detained-congress-mandsaur-president_15d825a8-4c32-11e7-942b-1b07039b2a8c

സംഭവസ്ഥലക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഇത് മറികടന്നെത്തിയതിനായിരുന്നു അറസ്റ്റെന്ന് പോലീസ് പറഞ്ഞു. ജൂണ്‍ ഒന്നു മുതല്‍ പടിഞ്ഞാറന്‍ മധ്യപ്രദേശില്‍ നിന്നുള്ള കര്‍ഷകര്‍ നടത്തിവന്നിരുന്ന പ്രക്ഷോഭത്തിനു നേരെയുണ്ടായ പോലീസ് വെടിവെപ്പിലാണ് അഞ്ചു കര്‍ഷകര്‍ കൊല്ലപ്പെട്ടത്.

watch video: