രാജസ്ഥാനിലെ ആല്‍വാറില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയെ സന്ദര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. പെണ്‍കുട്ടിക്ക് നീതി ലഭിക്കുമെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു.

‘ഒരു കാര്യം മാത്രമാണ് ഈ പെണ്‍കുട്ടിയോട് പറയാന്‍ ആഗ്രഹിക്കുന്നത്. ഈ കൂടുംബത്തോടും. നീതി കിട്ടും. ഞാനിവിടെ വന്നത് രാഷ്ട്രീയം കളിക്കാനല്ല. ഇതെനിക്ക് വൈകാരികമായ വിഷയമാണ്. ഞാനിവിടെയെത്തിയത് ഇരയാക്കപ്പെട്ട പെണ്‍കുട്ടിയെ കാണാനാണ്’-രാഹുല്‍ഗാന്ധി പറഞ്ഞു.

കഴിഞ്ഞ ഏപ്രില്‍ 26-നാണ് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരായവുന്നത്. ഭര്‍ത്താവുമൊത്ത് ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ ദളിത് പെണ്‍കുട്ടിയായ ഇവരെ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. ഭര്‍ത്താവിനെ മര്‍ദ്ദിച്ചതിനു ശേഷം പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. തുടര്‍ന്ന് പരാതി നല്‍കിയെങ്കിലും മെയ് രണ്ടിനാണ് പൊലീസ് കേസെടുക്കുന്നത്.