ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങളെച്ചൊല്ലി നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശമുന്നയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നാല് പേരാണ് രാജ്യത്തെ നിയന്ത്രിക്കുന്നതെന്ന് രാഹുല്‍ പറഞ്ഞു. നാലു പേരുടെ പേരുകള്‍ അദ്ദേഹം പരാമര്‍ശിച്ചില്ല.
ബജറ്റ് ചര്‍ച്ചയ്ക്കിടയില്‍ ലോക്‌സഭയില്‍ മൂന്ന് വിവാദ കാര്‍ഷിക നിയമങ്ങള്‍ ഉന്നയിച്ച അദ്ദേഹം ‘ഹം ദോ ഹമാരെ ദോ’ എന്ന മുദ്രാവാക്യം സഭയില്‍ ഉദ്ധരിക്കുകയും ചെയ്തു. പുതിയ കാര്‍ഷിക നിയമങ്ങള്‍ ഇന്ത്യയുടെ ഭക്ഷ്യസുരക്ഷാ സംവിധാനത്തെ നശിപ്പിക്കുമെന്നും ഗ്രാമീണ സമ്പദ് വ്യവസ്ഥയെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇത് കര്‍ഷകരുടെ പ്രക്ഷോഭമല്ല, മറിച്ച് രാജ്യത്തിന്റേതാണെന്നും കര്‍ഷകര്‍ വഴി കാണിക്കുന്നത് മാത്രമാണെന്നും രാഹുല്‍ പറഞ്ഞു. പുതിയ കാര്‍ഷിക നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് റദ്ദാക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
Be the first to write a comment.