ഹിമാചല്‍: സോണിയാ ഗാന്ധിക്ക് പകരക്കാരനായി മകന്‍ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷസ്ഥാനത്തേക്ക് എത്തിച്ചേരുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് വ്യക്താവ് അംബികാ സോണി.

ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മയുമായി നടന്ന കൂടികാഴ്ചക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സോണി.

രാഹുല്‍ ഉടന്‍ ദേശീയ അധ്യക്ഷ സ്ഥാനം ഏറ്റെടുത്തേക്കുമെന്നും ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കാമെന്നും അംബികാ സോണി് മാധ്യമങ്ങളോട് വ്യക്തമാക്കി.

രാഹുല്‍ ഗാന്ധി ഉടന്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷും നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനുണ്ടായ തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ രാഹുല്‍ ഗാന്ധിയെ പ്രസിഡന്റാക്കുന്നത് സംബന്ധിച്ച് എ.ഐ.സി.സി. അനുകൂല തീരുമാനത്തിലെത്തിയിരുന്നു. രാഹുലിനു പകരം പ്രിയങ്ക ഗാന്ധി അധ്യക്ഷസ്ഥാനത്തേക്ക് വരണമെന്നും പാര്‍ട്ടിക്കുള്ളിലെ ഒരു വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, സോണിയ ഇക്കാര്യത്തില്‍ മൗനം അവലംബിക്കുകയാണ്.
നിലവില്‍ കോണ്‍ഗ്രസ് ദേശീയ ഉപാധ്യക്ഷനും എന്‍.എസ്.യു അധ്യക്ഷനുമായി രാഹുല്‍ ഗാന്ധിയ്ക്ക് പാര്‍ട്ടിയുടെ സംഘടനാപരമായ അഴിച്ചുപണിയെ സംബന്ധിച്ച് നിരവധി ആശയങ്ങളുണ്ടെന്നാണ് പാര്‍ട്ടി വക്താക്കള്‍ നല്‍കുന്ന സൂചന. ഐഎസിസി ജനറല്‍ സെക്രട്ടറി, സെക്രട്ടറി, സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനങ്ങള്‍ എന്നിവയിലും മാറ്റമുണ്ടായേക്കും.
ഉടനെത്തും