Connect with us

kerala

തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്ക് ആവേശം പകരാൻ രാഹുൽ കേരളത്തിലേക്ക്

ഈ മാസം അവസാനത്തോടെ തന്നെ രാഹുൽ കേരളത്തിലെത്തിയേക്കും

Published

on

ദേശീയ രാഷ്ട്രീയത്തിൽ ജനാധിപത്യവിശ്വാസികൾ ഏറ്റവും പ്രതീക്ഷയോടെ കാണുന്ന രാഹുൽ ഗാന്ധി എം.പി, കേരളത്തിലെ ഐക്യജനാധിപത്യ മുന്നണിയുടെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്ക് ആവേശം പകരാൻ ഉടൻ സംസ്ഥാനത്തെത്തും. ജനുവരിയിലെ അവസാന ദിവസങ്ങളിലായിരിക്കും രാഹുൽ കേരളത്തിലെത്തുകയെന്ന് അദ്ദേഹത്തിന്റെ ഓഫീസ് വൃത്തങ്ങൾ അറിയിച്ചു. അന്തിമ തിയ്യതി നിശ്ചയിച്ചിട്ടില്ല. രണ്ട് ദിവസമെങ്കിലും രാഹുൽ മണ്ഡലത്തിലുണ്ടാവുമെന്നാണ് കരുതുന്നത്. ഇതിനിടയിൽ വിവിധ പരിപാടികളിലും പ്രമുഖ നേതാക്കളുമായുള്ള കൂടിക്കാഴ്ചയും നടന്നേക്കും. കാത്തുനിന്നവർക്ക് മുന്നിലേക്ക് ഹൃദയത്തിൽ തൊട്ട അഭിവാദ്യവുമായെത്തി, വയനാടൻ നെൽപാടങ്ങളിലിറങ്ങി, കർഷകരുടെ കരം ചേർത്ത് പിടിച്ച്, ചെന്നെല്ലിൻ ചോറുണ്ട് മടങ്ങി മൂന്ന് മാസങ്ങൾക്ക് ശേഷമാണ് ദേശീയ രാഷ്ട്രീയത്തിലെ തിരക്കുകൾക്കിടിൽ രാഹുൽ വീണ്ടും കേരളത്തിലേക്കെത്തുന്നത്.

ഫെബ്രുവരി 15ന് ശേഷം നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടാവുമെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ ഇന്ന് തിരുവനന്തപുരത്ത് സൂചന നല്കിയ സാഹചര്യത്തിൽ രാഹുലിന്റെ സന്ദർശനം കേരളത്തിലെ യു.ഡി.എഫിൽ വൻ ആവേശമുണ്ടാക്കും. രാഹുലിന്റെ സന്ദർശനം ചരിത്രമാക്കാനൊരുങ്ങുകയാണ് അദ്ദേഹത്തിന്റെ സ്വന്തം മണ്ഡലമായ വയനാട്.

കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി വയനാട്ടിൽ സ്ഥാനാർത്ഥിയായതോടെ വയനാട് ദേശീയ രാഷ്ട്രീയത്തിലെ പ്രധാന മണ്ഡലങ്ങളിലൊന്നായി മാറിയിരുന്നു. രാഹുലും പ്രിയങ്കയും തെരഞ്ഞെടുപ്പ് പ്രചരണത്തിന് നേരിട്ടെത്തിയതോടെ കേരളത്തിലെ 19 മണ്ഡലങ്ങളിലും യു.ഡി.എഫ് അത്യുജ്ജ്വല വിജയവും നേടി. തുടർന്ന് കഴിഞ്ഞ മാസം നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും രാഹുലിന്റെ മണ്ഡലത്തിൽ യു.ഡി.എഫ് വൻ നേട്ടം ആവർത്തിക്കുകയും ചെയ്തു.

രാഹുലെത്തുന്നതോടെ കേരളത്തിൽ യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്ക് വൻആവേശം കൈവരുമെന്നും ഭരണവിരുദ്ധ വികാരം ശക്തമായ ഇടതുമുന്നണിക്കെതിരെ വൻവിജയം നേടാനാവുമെന്നുമാണ് യു.ഡി.എഫ് ക്യാമ്പിന്റെ വിലയിരുത്തൽ.

ഏറ്റവുമൊടുവിൽ 2020 ഒക്ടോബർ 19നാണ് രാഹുൽ വയനാട് മണ്ഡലത്തിലെത്തിയത്. മലപ്പുറം ജില്ലയിലെ വിവിധ പരിപാടികളിൽ പങ്കെടുത്തതിന് ശേഷം വയനാട്ടിലെത്തിയ അദ്ദേഹം ദേശീയ രാഷ്ട്രീയത്തിലെ തിരിക്കുകൾക്കിടയിലും വോട്ടർമാരെ കണ്ട് മണ്ഡലത്തിന്റെ വികസനങ്ങളിൽ നായകത്വം വഹിച്ച്് മൂന്ന് ദിനരാത്രങ്ങൾക്ക് ശേഷമാണ് ഡൽഹിയിലേക്ക് മടങ്ങിയത്. ഇക്കഴിഞ്ഞ പൊങ്കൽ ആഘോഷങ്ങളിൽ പങ്കെടുക്കാൻ രാഹുൽ അയൽസംസ്ഥാനമായ തമിഴ്‌നാട്ടിലും എത്തിയിരുന്നു.

 

kerala

മലകയറ്റം കഴിഞ്ഞ് മടങ്ങവെ കാട്ടുപോത്തിന്റെ ആക്രമണം; ഇടുക്കിയില്‍ ഒരാള്‍ക്ക് സാരമായ പരിക്ക്

ഇന്ന് ഒരു മണിക്ക് ശേഷമാണ് സംഭവം

Published

on

ഇടുക്കി: ഇടുക്കിയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഒരാള്‍ക്ക് സാരമായി പരിക്കേറ്റു. സ്പ്രിങ്ങ് വാലിയില്‍ മുല്ലമല എം ആര്‍ രാജീവനാണ് പരിക്കേറ്റത്. രാജീവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് ഒരു മണിക്ക് ശേഷമാണ് സംഭവം. കൂട്ടുകാര്‍ക്കൊപ്പം കുരിശുമല കയറി തിരികെ വരുമ്പോഴാണ് കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത്. ഏലത്തോട്ടത്തില്‍ ഉണ്ടായിരുന്ന കാട്ടുപോത്ത് റോഡിലേക്ക് കയറി രാജീവിനെ ആക്രമിക്കുകയായിരുന്നു. കൂട്ടുകാര്‍ രാജീവിന്റെ രക്ഷയ്ക്ക് എത്തിയതോടെ, കാട്ടുപോത്ത് പിന്മാറുകയായിരുന്നു.

കഴിഞ്ഞദിവസം രാത്രിയില്‍ അടിമാലി ഇരുമ്പുപാലം പടിക്കപ്പില്‍ കാട്ടുപോത്ത് ഇറങ്ങിയത് നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തിയിരുന്നു.

Continue Reading

kerala

കണ്ണൂരില്‍ ഒരാള്‍ക്ക് സൂര്യാഘാതമേറ്റു

ഇന്ന് പത്ത് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്

Published

on

കണ്ണൂര്‍: കണ്ണൂരില്‍ ഒരാള്‍ക്ക് സൂര്യാഘാതമേറ്റു. ടെയ്‌ലറിങ് കടയുടമ കരുവന്‍ചാല്‍ പള്ളിക്കവല സ്വദേശി എംഡി രാമചന്ദ്രനാണ് പൊള്ളലേറ്റത്. രാമചന്ദ്രന്റെ ഇരുകാലുകള്‍ക്കും പൊള്ളലേറ്റു. രാമചന്ദ്രനെ ഉടന്‍ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുപാദങ്ങളിലേയും തൊലി നീക്കം ചെയ്തു.

അതേസമയം, ഇന്ന് പത്ത് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, തൃശൂർ, പാലക്കാട്, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം ജില്ലകളിലാണ് മുന്നറിയിപ്പ്. സാധാരണയേക്കാൾ രണ്ട് മുതൽ നാല് ഡി​ഗ്രി സെൽഷ്യസ് വരെ ചൂട് കൂടും. ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

Continue Reading

kerala

കാറില്‍ മല്‍പ്പിടിത്തം, ഓടിക്കൊണ്ടിരിക്കെ ഡോര്‍ 3 തവണ തുറന്നു; വെളിപ്പെടുത്തലുമായി ദൃക്സാക്ഷി

അമിത വേഗതയിലായിരുന്ന കാര്‍ രണ്ട് തവണ എതിര്‍ ദിശയിലേക്ക് പോയിരുന്നു

Published

on

അടൂർ പട്ടാഴിമുക്കിൽ ലോറിയിൽ കാറിടിച്ച് രണ്ടു പേർ മരിച്ച അപകടത്തിൽ വെളിപ്പെടുത്തലുമായി ദൃക്സാക്ഷി. അനുജയും ​ഹാഷിമുമായി കാറിൽ മൽപിടുത്തം നടന്നിരുന്നതായി ഏനാദിമം​ഗലം പഞ്ചായത്ത് അം​ഗം ശങ്കർ മരൂർ. അപകടത്തിന് മുൻപ് കാർ ശ്രദ്ധയിൽപ്പെട്ടിരുന്നതായും ആലയിൽപ്പടിയിൽ വെച്ച് കാർ കണ്ടിരുന്നുവെന്നും ശങ്കർ പറയുന്നു.

സുഹൃത്തിനൊപ്പം കൊല്ലത്ത് പോയി തിരിച്ചുവരുമ്പോഴാണ് മുമ്പില്‍ പോവുകയായിരുന്ന കാര്‍ ശ്രദ്ധിച്ചത്. കാര്‍ ഓടിക്കൊണ്ടിരിക്കുമ്പോള്‍ സ്ത്രീ ഇരുന്ന ഭാഗത്തെ ഡോര്‍ മൂന്ന് തവണ തുറന്നു. ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുകയാണെന്ന് തോന്നലുണ്ടായിരുന്നു. അമിത വേഗതയിലായിരുന്ന കാര്‍ രണ്ട് തവണ എതിര്‍ ദിശയിലേക്ക് പോയിരുന്നു. അപകടത്തില്‍പ്പെട്ട കാറിന്റെ ദൃശ്യം കണ്ടാണ് തിരിച്ചറിഞ്ഞതെന്നും ശങ്കര്‍ പറഞ്ഞു.

അമിത വേ​ഗതയിൽ എത്തിയ കാർ ലോറിയിലേക്ക് ഇടിക്കുകയായിരുന്നുവെന്ന് ലോറി ഡ്രൈവറിന്റെ മകൻ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ ഇരുവരും തൽക്ഷണം മരിച്ചിരുന്നു. നൂറനാട് സ്വദേശിയാണ് അനുജ. തുമ്പമൺ നോർത്ത് ജിഎച്ച്എസ്എസിലെ അധ്യാപിക കൂടിയാണ് മരിച്ച അനുജ. കായംകുളം സ്വദേശിയാണ് ഭർത്താവ്.

Continue Reading

Trending