തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരന്തം വിതച്ച കേരളത്തിലേക്ക് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി എത്തുന്നു. ഈ മാസം 14ന് വിഴിഞ്ഞത്തും പൂന്തുറയിലും രാഹുല്‍ഗാന്ധി സന്ദര്‍ശിക്കും. പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല നയിച്ച യു.ഡി.എഫിന്റെ പ്രചാരണജാഥ പടയൊരുക്കത്തിന്റെ സമാപന സമ്മേളനത്തോടനുബന്ധിച്ചാണ് രാഹുല്‍ഗാന്ധി കേരളത്തിലെത്തുന്നത്. പടയൊരുക്കത്തിന്റെ സമാപനസമ്മേളനം ഡിസംബര്‍ ഒന്നിനാണ് നടക്കേണ്ടിയിരുന്നത്. എന്നാല്‍ ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് സമ്മേളനം മാറ്റിവെക്കുകയായിരുന്നു. പരിപാടിക്കായി ശംഖുമുഖത്തൊരുക്കിയ സമാപനവേദിയും ചുഴലിക്കാറ്റില്‍ തകര്‍ന്നിരുന്നു.