Connect with us

kerala

അന്തിമ വിജയം സത്യത്തിനും നീതിക്കും മാത്രം: പി.എം.എ സലാം

മോദി സർക്കാരിനെതിരായ അവിശ്വാസ പ്രമേയം ചർച്ചക്കെടുക്കുമ്പോൾ രാജ്യത്തിന് വേണ്ടി രാഹുൽ ഗാന്ധിയുടെ ശബ്ദം പാർലമെന്റിൽ മുഴങ്ങുക തന്നെ ചെയ്യും. – അദ്ദേഹം പറഞ്ഞു.

Published

on

കോഴിക്കോട്: അന്തിമ വിജയം സത്യത്തിനും നീതിക്കും മാത്രമാണെന്ന് തെളിയിക്കുന്നതാണ് രാഹുൽ ഗാന്ധിയുടെ അയോഗ്യത റദ്ദാക്കിയ സുപ്രിംകോടതി വിധിയെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പ്രസ്താവിച്ചു. നീതിപീഠങ്ങളിൽ ജനങ്ങൾക്കുണ്ടായിരുന്ന ആശങ്ക പരിഹരിക്കാൻ പര്യാപ്തമായ വിധിയാണിത്. നീതിയെ തമസ്‌ക്കരിക്കാൻ ജനവിരുദ്ധ ഭരണകൂടങ്ങൾക്കാവില്ലെന്ന് ഇതുവഴി തെളിയിക്കപ്പെട്ടിരിക്കുകയാണ്. ഒരു രാജ്യത്തെ സമുന്നത നേതാവിനെ കള്ളക്കേസുകളിലൂടെ കുറ്റക്കാരനാക്കി കല്ലെറിഞ്ഞ് കൊല്ലാനുള്ള സംഘ്പരിവാർ നീക്കത്തിനാണ് തിരിച്ചടിയേറ്റത്. ഇത് നീതിയുടെ വിജയമാണ്. മോദി സർക്കാറിനെതിരെ പാർലമെന്റിനകത്തും പുറത്തും ഉയരുന്ന ശക്തമായ ശബ്ദമാണ് അദ്ദേഹത്തിന്റേത്. അത് എങ്ങനെയെങ്കിലും ഇല്ലാതാക്കാനാണ് ബി.ജെ.പി ശ്രമിച്ചത്. എന്നാൽ സുപ്രിംകോടതി ഇക്കാര്യത്തിൽ നീതിപൂർവ്വമായ ഇടപെടലാണ് നടത്തിയത്. മോദി സർക്കാരിനെതിരായ അവിശ്വാസ പ്രമേയം ചർച്ചക്കെടുക്കുമ്പോൾ രാജ്യത്തിന് വേണ്ടി രാഹുൽ ഗാന്ധിയുടെ ശബ്ദം പാർലമെന്റിൽ മുഴങ്ങുക തന്നെ ചെയ്യും. – അദ്ദേഹം പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ മര്‍ദിച്ച സംഭവം; പൊലീസുകാര്‍ക്കെതിരെ കേസെടുത്ത് കോടതി

കുന്നംകുളം സ്‌റ്റേഷനിലെ പൊലീസുകാര്‍ക്കെതിരെയാണ് കുന്നംകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന്റെ നടപടി.

Published

on

കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ മര്‍ദിച്ച സംഭവത്തില്‍ പൊലീസുകാര്‍ക്കെതിരെ കേസെടുത്ത് കോടതി. കുന്നംകുളം സ്‌റ്റേഷനിലെ പൊലീസുകാര്‍ക്കെതിരെയാണ് കുന്നംകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന്റെ നടപടി.

2023 ഏപ്രില്‍ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് സുജിത്ത് വി.എസിനെ മര്‍ദിച്ചതിലാണ് കേസ്.

Continue Reading

kerala

പണിമുടക്കിനിടെ ഗുരുവായൂരില്‍ കടകള്‍ അടിച്ചു തകര്‍ത്തു; അഞ്ചുപേര്‍ പിടിയില്‍

സുരേഷ് ബാബു, അനീഷ്, പ്രസാദ്, മുഹമ്മദ് നിസാര്‍, രഘു എന്നിവരെയാണ് ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് അറസ്റ്റ് ചെയ്തത്.

Published

on

കഴിഞ്ഞ ദിവസം പണിമുടക്കിനിടെ ഗുരുവായൂരില്‍ കടകള്‍ അടിച്ചു തകര്‍ത്ത കേസില്‍ അഞ്ചുപേര്‍ പിടിയില്‍. സുരേഷ് ബാബു, അനീഷ്, പ്രസാദ്, മുഹമ്മദ് നിസാര്‍, രഘു എന്നിവരെയാണ് ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് അറസ്റ്റ് ചെയ്തത്.

ഭീഷണിപ്പെടുത്തല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. പടിഞ്ഞാറേ നടയിലെ ഹോട്ടല്‍ സൗപര്‍ണികയുടെ ചില്ലുകള്‍ അടിച്ചു തകര്‍ത്തിരുന്നു. പല കടകളും സമരാനുകൂലികള്‍ നിര്‍ബന്ധിച്ച് അടപ്പിക്കുകയും ചെയ്തിരുന്നു.

Continue Reading

kerala

പണിമുടക്കില്‍ പങ്കെടുത്തില്ല; തപാല്‍ ജീവനക്കാരനെ മര്‍ദിച്ച ഏഴ് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

സംഭവത്തില്‍ സിപിഎം ഇടുക്കി ജില്ല സെക്രട്ടറിയേറ്റ് അംഗം ആര്‍ തിലകന്‍, പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ ദിനേശന്‍ തുടങ്ങിയവരെ കേസില്‍ പ്രതിചേര്‍ത്തു

Published

on

ഇടുക്കിയില്‍ പണിമുടക്കില്‍ പങ്കെടുക്കാത്തതിന് തപാല്‍ ജീവനക്കാരനെ മര്‍ദിച്ച ഏഴു സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പരാതി. പീരുമേട് പോസ്റ്റ് ഓഫീസിലെ ജീവനക്കാരനായ ഗിന്നസ് മാടസ്വാമിക്കാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ സിപിഎം ഇടുക്കി ജില്ല സെക്രട്ടറിയേറ്റ് അംഗം ആര്‍ തിലകന്‍, പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ ദിനേശന്‍ തുടങ്ങിയവരെ കേസില്‍ പ്രതിചേര്‍ത്തു.

പോസ്‌റ്റോഫീസ് തുറന്നു പ്രവര്‍ത്തിക്കാനിരിക്കുമ്പോഴാണ് സമരാനുകൂലികള്‍ വന്ന് പോസ്‌റ്റോഫീസ് അടയ്ക്കാന്‍ ആവശ്യപ്പെടുന്നത്. പോസ്‌റ്റോഫീസ് അടച്ച് മടങ്ങിപോകാനിരുന്നപ്പോള്‍ മര്‍ദിച്ചുവെന്നാണ് ഗിന്നസ് മാടസ്വാമിയുടെ പരാതി.

Continue Reading

Trending