ചെന്നൈ: ജെല്ലിക്കെട്ട് വീക്ഷിക്കാനും ആശംസയറിയിക്കാനും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി തമിഴ്‌നാട്ടിലെത്തി. സമരം നടത്തുന്ന കര്‍ഷകര്‍ക്ക് പിന്തുണയേകാനാണ് രാഹുലിന്റെ സന്ദര്‍ശനം. മധുരവിമാനതാവളത്തില്‍വെച്ച് കോണ്‍ഗ്രസ്-ഡിഎംകെ നേതാക്കള്‍ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു.

തമിഴ് സംസ്‌കാരവും ഭാഷയും ചരിത്രവുമെല്ലാം ഇന്ത്യന്‍ സംസ്‌കാരത്തില്‍ ഇഴചേര്‍ന്ന് നില്‍ക്കുന്നതാണെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. തമിഴ് സംസ്‌കാരത്തെ ബഹുമാനിക്കണമെന്നും രാഹുല്‍ പറഞ്ഞു.

തമിഴ്‌നാട്ടില്‍ നിന്ന് വലിയ പിന്തുണയും സ്‌നേഹവുമാണ് തനിക്ക് ലഭിച്ചത്. അതിനാല്‍ ഈ മണ്ണിലെത്തേണ്ടത് തന്റെ കടമയാണെന്നും രാഹുല്‍ കൂട്ടിചേര്‍ത്തു. ജെല്ലികെട്ടിനായി നടത്തിയ ഒരുക്കങ്ങളില്‍ അദ്ദേഹം സംതൃപ്തി അറിയിച്ചു. ജെല്ലികെട്ട് വീക്ഷിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.