ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ വാര്‍ത്താ പോര്‍ട്ടലായ ക്വിന്റിന്റെ ഉടമ രാഘവ് ബാലിന്റെ വീട്ടിലും ഓഫീസിലും റെയ്ഡ്.

രാഘവ് ബാലിന്റെ നോയിഡയിലെ വീട്ടിലും ഓഫീസിലുമാണ് ആദായനികുതി ഉദ്യോഗസ്ഥരുടെ പരിശോധന നടന്നത്. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളെത്തുടര്‍ന്നാണ് പരിശോധനയെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.

ക്വിന്റ്, നെറ്റ്‌വര്‍ക്ക് 18 എന്നീ മാധ്യമങ്ങളുടെ സ്ഥാപകനും പ്രമുഖ മാധ്യമ സംരംഭകനുമാണ് രാഘവ് ബാല്‍. ന്യൂസ് 18 ചാനല്‍ ശൃംഖലയുടെ ഉടമയായിരിക്കെ മണികണ്‍ട്രോള്‍, ബുക്ക്‌മൈഷോ, ഫസ്റ്റ് പോസറ്റ് പോസ്റ്റ് തുടങ്ങിയ പോര്‍ട്ടലുകള്‍ ആരംഭിച്ചത്. പിന്നീടാണ് മുകേഷ് അംബാനിയുടെ റിലയന്‍സ് ന്യൂസ് 18 ചാനല്‍ ഒന്നാകെ വാങ്ങിയത്.