പത്തനംതിട്ട : ചൊവ്വാഴ്ച മുതല്‍ 17 വരെ സംസ്ഥാനത്ത് പല ജില്ലകളിലും കനത്ത മഴയുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

രണ്ട് ദിവസത്തിനുള്ളില്‍ ഇടി മിന്നല്‍ കാരണം കേരളത്തില്‍ കുറഞ്ഞത് 4 മനുഷ്യജീവനുകള്‍ നഷ്ടപ്പെട്ടതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചന പ്രകാരം, വരും ദിവസങ്ങളിലും സമാനമായ ഇടി മിന്നല്‍ സാധ്യതയുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 6 സെ.മീ. മുതല്‍ 11 സെ.മീ. വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

യെലോ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകള്‍

ഏപ്രില്‍ 13: ആലപ്പുഴ, എറണാകുളം, ഇടുക്കി, വയനാട്.

ഏപ്രില്‍ 14: തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.

ഏപ്രില്‍ 15: തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.

ഏപ്രില്‍ 16: തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്.

ഏപ്രില്‍ 17: എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്.