kerala

സംസ്ഥാനത്ത് മഴ തുടരും; 2 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

By webdesk14

November 10, 2023

തിരുവനന്തപുരം : സംസ്ഥാനത്ത് വരുന്ന അഞ്ചു ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലിനും സാധ്യതയുണ്ട്. വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് എറണാകുളം, പാലക്കാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. മലയോര മേഖലകളില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശമുണ്ട്.