കൊല്ലം: കൊല്ലത്തെ ഐഎന്‍ടിയുസി നേതാവ് അഞ്ചല്‍ രാമഭദ്രനെ കൊന്നത് സിപിഎമ്മിന്റെ അറിവോടെയെന്ന് പ്രതി സിബിഐക്ക് മൊഴി നല്‍കി. സിപിഎം ജില്ലാ കമ്മിറ്റി അംഗം ബാബു പണിക്കര്‍, ഏരിയ സെക്രട്ടറി സുമന്‍ അഞ്ചല്‍ എന്നിവര്‍ക്ക് അറിയാമെന്നായിരുന്നുവെന്നാണ് പ്രതികളിലൊരാള്‍ വെളുപ്പെടുത്തിയത്. അതേസയം, കേസില്‍ ചൊവ്വാഴ്ച രാത്രി അറസ്റ്റിലായ മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ പഴ്‌സണല്‍ സ്റ്റാഫ് അംഗം മാക്‌സണ്‍, ബാബു പണിക്കര്‍, ഡിവൈഎഫ് നേതാവ് റിയാസ് എന്നിവരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം സിജെഎം കോടതി തള്ളി. സുമന്‍ അഞ്ചല്‍ ഒളിവിലാണ്. പ്രതിപട്ടികയിലുള്ള സുമനെ അന്വേഷിച്ച് സിബിഐ സംഘം കഴിഞ്ഞ ദിവസം ഇയാളുടെ വീട്ടിലെത്തിയെങ്കിലും പിടികൂടാനായില്ല. സിപിഎം ലോക്കല്‍ സെക്രട്ടറി, ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി എന്നിവര്‍ ഉള്‍പ്പെടെ 16 സിപിഎം പ്രവര്‍ത്തകര്‍ കേസില്‍ പ്രതികളാണെന്നു ലോക്കല്‍ പൊലീസ് നേരത്തെ കണ്‌ഠെത്തിയിരുന്നു. നിലവില്‍ ്അറസ്റ്റിലായ അഞ്ചു പേരും സുമനുമുള്‍പ്പെടെ 22 പേരാണ് പ്രതിപ്പട്ടികയിലുള്ളതെന്ന് സിബിഐ വ്യക്തമാക്കി.