Connect with us

india

ഏഴാം ക്ലാസ് മുതല്‍ പാഠപുസ്തകങ്ങളില്‍ രാമായണവും മഹാഭാരതവും ഉള്‍പ്പെടുത്തണം; എന്‍.സി.ഇ.ആര്‍.ടി ശുപാര്‍ശ

സോഷ്യല്‍ സയന്‍സ് പാനല്‍ കമ്മിറ്റി തലവന്‍ പ്രൊഫസര്‍ സി.ഐ ഐസക്കാണ് ഇക്കാര്യം അറിയിച്ചത്

Published

on

ന്യൂഡല്‍ഹി: രാമായണവും മഹാഭാരതവും പാഠപുസ്തകങ്ങളിലേക്ക് കൊണ്ടുവരണമെന്ന് എന്‍.സി.ഇ.ആര്‍.ടി ഉന്നതതല പാനലിന്റെ ശുപാര്‍ശ. ഭരണഘടനയുടെ ആമുഖം ക്ലാസ്മുറികളില്‍ എഴുതിവയ്ക്കാനും ശുപാര്‍ശയില്‍ പറയുന്നു. സോഷ്യല്‍ സയന്‍സ് പാനല്‍ കമ്മിറ്റി തലവന്‍ പ്രൊഫസര്‍ സി.ഐ ഐസക്കാണ് ഇക്കാര്യം അറിയിച്ചത്.

അയോധ്യാ സംഭവങ്ങള്‍ക്ക് പുറമേ ശ്രീരാമന്റെ കഥകളും ക്ലാസിക്കല്‍ ചരിത്ര പാഠ്യപദ്ധതിയില്‍ ഉള്‍ക്കൊള്ളിക്കാനാണ് വിദഗ്ധ സമിതി നീക്കം. വേദങ്ങള്‍, വേദകാലഘട്ടം, രാമായണത്തിന്റെ ഭാഗങ്ങള്‍, രാമന്റെ യാത്ര തുടങ്ങിയവയാണ് ക്ലാസിക്കല്‍ ചരിത്രത്തില്‍ ഉള്‍ക്കൊള്ളിക്കാന്‍ നീക്കം നടത്തുന്നത്. സാമൂഹിക ശാസ്ത്ര പാഠങ്ങളിലെ പരിഷ്‌കരണത്തിന്റെ ഭാഗമായാണ് ശുപാര്‍ശകള്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

നുണ പറയുന്നത് മാത്രമാണ് മോദിയുടെ ജോലി; രൂക്ഷവിമര്‍ശനവുമായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ

നിരവധി തൊഴില്‍ വാഗ്ദാനം സൃഷ്ട്ടിക്കുമെന്നും ഒബിസി വിഭാഗങ്ങളുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും പ്രധാനമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. പക്ഷെ ഇത്തരം നുണകള്‍ പറയുന്നത് മാത്രമാണ് നരേന്ദ്ര മോദി ആകെ ചെയ്തത് എന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ ചൂണ്ടിക്കാട്ടി.

Published

on

നുണ പറയുന്നത് മാത്രമാണ് മോദിയുടെ ജോലിയെന്നും നുണ പറയുന്ന ഒരു പ്രധാനമന്ത്രിക്ക് രാജ്യത്തിന് നന്മ ചെയ്യാന്‍ കഴിയില്ലെന്നും വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ.

‘ആര്‍എസ്എസും ബിജെപിയും വിഷത്തിന് സമമാണ്. വിഷം രുചിച്ചാല്‍ നിങ്ങള്‍ ഇല്ലാതെയാകും. ബിജെപിയും ആര്‍എസ്എസും ചേര്‍ന്ന് ജനങ്ങളെ ഭിന്നിപ്പിക്കുവാനാണ് ശ്രമിക്കുന്നത്. നമ്മള്‍ ഒറ്റക്കെട്ടായി പോരാടണം’- ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസിന്റെ ഭാഗീദാരി ന്യായ് മഹാസമ്മേളനത്തിന്റെ വേദിയിലായിരുന്നു ഖാര്‍ഗെയുടെ പരാമര്‍ശം.

നിരവധി തൊഴില്‍ വാഗ്ദാനം സൃഷ്ട്ടിക്കുമെന്നും ഒബിസി വിഭാഗങ്ങളുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും പ്രധാനമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. പക്ഷെ ഇത്തരം നുണകള്‍ പറയുന്നത് മാത്രമാണ് നരേന്ദ്ര മോദി ആകെ ചെയ്തത് എന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ ചൂണ്ടിക്കാട്ടി.

Continue Reading

india

രാജസ്ഥാനില്‍ പ്രൈമറി സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് നാല് വിദ്യാര്‍ഥികള്‍ മരിച്ചു

ജലവാറിലെ പിപ്ലോടി പ്രൈമറി സ്‌കൂളിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നുവീണത്.

Published

on

രാജസ്ഥാനില്‍ പ്രൈമറി സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് നാല് വിദ്യാര്‍ഥികള്‍ മരിച്ചു. സംഭവത്തില്‍ 17 പേര്‍ക്ക് പരിക്കേറ്റു. നിരവധി കുട്ടികള്‍ കെട്ടിടത്തില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. രാജസ്ഥാനിലെ ജലവാറിലാണ് സംഭവം. ജലവാറിലെ പിപ്ലോടി പ്രൈമറി സ്‌കൂളിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നുവീണത്.

സ്‌കൂളില്‍ ദുരന്തനിവാരണ സേന എത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. സംഭവസ്ഥലത്തു നിന്നുള്ള വിഡിയോ വ്യാപകമായി പരചരിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനായി നാട്ടുകാര്‍ നെട്ടോട്ടമോടുന്നത് വിഡിയോയില്‍ കാണാം.

പരിക്കേറ്റ വിദ്യാര്‍ഥികളെ തൊട്ടടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇനിയും നിരവധി വിദ്യാര്‍ഥികള്‍ കുടുങ്ങി കിടിക്കുന്നുണ്ടെന്നാണ് വിവരം. ഇഷ്ടികകള്‍ കൈകണ്ട് നീക്കം ചെയ്തുമൊക്കെയാണ് ആദ്യ ഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്.സ്ഥലത്ത് ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

 

Continue Reading

india

വാഗമണ്‍ റോഡില്‍ വിനോദ സഞ്ചാരി കാല്‍വഴുതി കൊക്കയില്‍ വീണ് മരിച്ചു

എറണാകുളം സ്വദേശി തോബിയാസാണ് മരിച്ചത്

Published

on

ഇടുക്കി വാഗമണ്‍ റോഡില്‍ വിനോദ സഞ്ചാരി കാല്‍വഴുതി കൊക്കയില്‍ വീണു മരിച്ചു. എറണാകുളം സ്വദേശി തോബിയാസാണ് മരിച്ചത്.വാഗമണ്‍ റോഡിലെ ചാത്തന്‍പാറയില്‍ ഇറങ്ങുന്നതിനിടെ കാല്‍ വഴുതി കൊക്കയില്‍ വീഴുകയായിരുന്നു. ഇന്നലെ രാത്രി 8.30ഓടെയാണ് അപകടം നടന്നത്.

വാഗമണ്‍ പോയി മടങ്ങുകയായിരുന്ന സംഘം . 200 അടി താഴ്ചയിലേക്കാണ് യുവാവ് വീണത്. സുഹൃത്തുക്കള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് മൂലമറ്റം, തൊടുപുഴ ഫയര്‍സ്റ്റേഷനുകളില്‍ നിന്നും ഉദ്യോഗസ്ഥര്‍ എത്തി പരിശോധന നടത്തുകയായിരുന്നു. കോടമഞ്ഞായതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരുന്നു. ഏറെ പണിപ്പെട്ടാണ് മൃതദേഹം പുറത്തെടുത്തത്.

നിലവില്‍ മൃതദേഹം ഇടുക്കി ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Continue Reading

Trending