india

ജയിലില്‍ രാംലീല നാടകം; പൊലീസിനെ വെട്ടിച്ച് രണ്ട് തടവുകാര്‍ ജയില്‍ ചാടി

By webdesk17

October 12, 2024

ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ ജയിലില്‍ രാംലീല നാടകം അവതരിപ്പിക്കുന്നതിനിടെ പൊലീസിന്റ കണ്ണ് വെട്ടിച്ച് രണ്ട് തടവുകാര്‍ ജയില്‍ ചാടി. രാം ലീല നാടകത്തിലെ വാനര സേന അംഗങ്ങളായി വേഷമിട്ട പങ്കജ്, രാജ് കുമാര്‍ എന്നിവരാണ് നാടകത്തിനിടെ പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്.

നാടകത്തിന്റെ ചുമതല മുഴുവനും തടവുകാര്‍ക്കായിരുന്നു. എന്നാല്‍ നാടകം അവതരിപ്പിക്കുന്നതിനിടെ സീതയെ തിരയുന്ന വാനരസേന അംഗങ്ങളായ പങ്കജും രാജ്കുമാറും പ്രകടനം മറയാക്കി ജയിലില്‍ നിന്നും ചാടിപ്പോവുകയായിരുന്നു.

രണ്ട് ജയില്‍ അന്തേവാസികളും വാനരസൈന്യത്തിലെ മറ്റ് അംഗങ്ങളും സീതയെ അന്വേഷിക്കുന്ന ഭാഗം അഭിനയിക്കുന്നതിനിടെയാണ് ഇവര്‍ വേദിയില്‍ നിന്നും ഓടിപ്പോയത്. എന്നാല്‍ ഇത് പ്രകടനത്തിന്റെ ഭാഗമാണെന്നാണ് പൊലീസ് വിചാരിച്ചത്. എന്നാല്‍ ഇവരെ തിരിച്ച് കാണാതായപ്പോഴാണ് ഇവര്‍ രക്ഷപ്പെട്ടതാണെന്ന് പൊലീസിന് മനസിലായത്.