Connect with us

kerala

മുകേഷിനെതിരെ ബലാത്സം​ഗക്കേസ്; ജാമ്യമില്ലാ വകുപ്പ് ചുമത്തി, പാര്‍ട്ടി കൈവിട്ടേക്കും

ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ചലച്ചിത്ര നയരൂപീകരണ സമിതിയില്‍നിന്നു മാറിനില്‍ക്കേണ്ടി വരുമെന്ന സൂചന മുകേഷിനു പാര്‍ട്ടി നേതൃത്വം നല്‍കിയതിനു പിന്നാലെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

Published

on

സിനിമാ നടിയുടെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പുകള്‍ അനുസരിച്ച് കേസെടുത്തതോടെ നടനും എംഎല്‍എയുമായ മുകേഷിനെ സിപിഎം കൈവിട്ടേക്കും. അറസ്റ്റുണ്ടായാല്‍ രാജി സുനിശ്ചിതം. ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ചലച്ചിത്ര നയരൂപീകരണ സമിതിയില്‍നിന്നു മാറിനില്‍ക്കേണ്ടി വരുമെന്ന സൂചന മുകേഷിനു പാര്‍ട്ടി നേതൃത്വം നല്‍കിയതിനു പിന്നാലെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

മുകേഷിനെ സംരക്ഷിക്കാനോ ന്യായീകരിക്കാനോ രംഗത്തിറങ്ങേണ്ടതില്ലെന്നാണ് സിപിഎം നിലപാട്. ആരോപണം ഉയര്‍ന്ന ആദ്യഘട്ടത്തില്‍ രാജി ആവശ്യം പ്രസക്തമല്ലെന്നായിരുന്നു സിപിഎം നിലപാട്. സിനിമാ മേഖലയെ പിടിച്ചുലയ്ക്കുന്ന രീതിയില്‍ ആരോപണങ്ങള്‍ ശക്തമായതോടെ പാര്‍ട്ടി നിലപാട് മാറ്റി.

മുകേഷിനെതിരെ സിപിഎമ്മില്‍ ഏറെക്കാലമായി വിമര്‍ശനങ്ങളുയരുന്നുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിനു ശേഷമാണ് വിമര്‍ശനത്തിനു മൂര്‍ച്ച കൂടിയത്. ഒന്നരലക്ഷം വോട്ടിന് എന്‍.കെ.പ്രേമചന്ദ്രനോട് പരാജയപ്പെട്ടതോടെ ജില്ലാ ഘടകം മുകേഷിനെതിരെ തിരിഞ്ഞു. മുകേഷ് പാര്‍ട്ടിക്ക് വിധേയനല്ലെന്നും പാര്‍ട്ടി നേതൃത്വത്തെ അംഗീകരിക്കുന്നില്ലെന്നുമായിരുന്നു പ്രധാന വിമര്‍ശനം. എംഎല്‍എ എന്ന നിലയില്‍ പാര്‍ട്ടിയുമായി യോജിച്ച് പ്രവര്‍ത്തിക്കുന്നില്ലെന്നും ആരോപണം ഉയര്‍ന്നു. മുകേഷിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ പാര്‍ട്ടിക്കു ക്ഷീണമായെന്നു സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. വനിതാ അംഗങ്ങളും വിമര്‍ശനവുമായെത്തി.

മുകേഷിനെതിരെ ജനവികാരം ഉയരുന്നത് ജില്ലാ നേതൃത്വം സംസ്ഥാന നേതാക്കളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. മുകേഷ് സിപിഎം അംഗമല്ല. അതിനാല്‍ പാര്‍ട്ടിതല നടപടികള്‍ ഉണ്ടാകില്ല. പാര്‍ട്ടി ചിഹ്നത്തിലാണു മുകേഷ് മത്സരിച്ചത്. നടിയുടെ മൊഴി പരിശോധിച്ചശേഷം മുകേഷിനെ പൊലീസ് ചോദ്യംചെയ്യും. തെളിവുകള്‍ എതിരായാല്‍ അറസ്റ്റിലേക്ക് കടക്കേണ്ടിവരും. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുകേഷിന് വന്‍ പരാജയം നേരിടേണ്ടി വന്നിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘ഒരു കാര്യം ഓര്‍ത്തോളു മലപ്പട്ടത്ത് ഗാന്ധി സ്തൂപം ഉയര്‍ന്നിരിക്കും’: സിപിഎമ്മിന് മറുപടിയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Published

on

കണ്ണൂർ മലപ്പട്ടത്ത് ഗാന്ധി സ്തൂപം ഉണ്ടാക്കാൻ മിനക്കെടേണ്ടെന്ന സിപിഐഎം നേതാവ് പി.വി ഗോപിനാഥിന് മറുപടിയുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ഗാന്ധി സ്തൂപം ഉണ്ടാക്കാൻ മിനക്കെടണ്ട എന്ന് പറയുന്നത് ബിജെപി നേതാവല്ല ആർഎസ്എസിന്‍റെ തന്നെ മറ്റൊരു രൂപമായ സിപിഎമ്മിന്‍റെ കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് മെമ്പർ ആണെന്നും രാഹുൽ മാങ്കൂട്ടത്തിൽ വിമർശിച്ചു. ഒരു കാര്യം ഓർത്തോളു അവിടെ ഗാന്ധിസ്തൂപം ഉയർന്നിരിക്കും എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

കണ്ണൂരിൽ പ്രകോപന പ്രസംഗവുമായി സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.വി ഗോപിനാഥ് ഇന്നലെ രംഗത്തെത്തിയിരുന്നു. മലപ്പട്ടത്തെ യൂത്ത് കോൺഗ്രസ് നേതാവ് സനീഷ് പി.ആറിനെതിരെയാണ് പ്രകോപനം. സനീഷിനെ നിലക്ക് നിർത്താൻ ബാലസംഘം മതി. ഗാന്ധി സ്തൂപം ഉണ്ടാക്കാൻ സനീഷ് മെനക്കെടേണ്ട. സനീഷിന്‍റെ വീടിന്‍റെ അടുക്കളയിൽ പോലും ഗാന്ധി സ്തൂപം ഉണ്ടാക്കാൻ അനുവദിക്കില്ലെന്നും ഗോപിനാഥ് പറഞ്ഞു. ഇന്നലെ മലപ്പട്ടത്ത് നടന്ന സിപിഎം യോഗത്തിലാണ് പ്രസംഗം.

മലപ്പട്ടം അഡുവാപ്പുറത്ത് കഴിഞ്ഞയാഴ്ച തകർക്കപ്പെട്ട കോൺഗ്രസിന്‍റെ ഗാന്ധിസ്തൂപം പുനർനിർമാണത്തിനിടെയാണ് കഴിഞ്ഞ ദിവസം വീണ്ടും തകർക്കപ്പെട്ടത്.

Continue Reading

kerala

പത്തനംതിട്ടയില്‍ യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് സംശയം

വടശ്ശേരിക്കര സ്വദേശി ജോബിയെയാണ് (30) മരിച്ച നിലയില്‍ കണ്ടെത്തിയത്.

Published

on

പത്തനംതിട്ട വടശ്ശേരിക്കരയില്‍ യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വടശ്ശേരിക്കര സ്വദേശി ജോബിയെയാണ് (30) മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ബന്ധുവും വീട്ടുടമയുമായ റെജിയെ റാന്നി പൊലീസ് കസ്റ്റഡിയിലെടുത്തു.

പേങ്ങാട്ട്കടവിലെ റെജിയുടെ വീട്ടിലായിരുന്നു യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജോബിയുടെ ദേഹത്ത് പരിക്കുകളുമുണ്ടായിരുന്നു. കൊലപാതകമെന്നാണ് സംശയം.

രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. അതേസമയം റെജി തന്നെയാണ് ഇക്കാര്യം നാട്ടുകാരെ അറിയിച്ചത്. വീട്ടില്‍ മദ്യപാനവും തര്‍ക്കവുമുണ്ടായതായി പൊലീസ് പറയുന്നു. എന്നാല്‍ കൂടുതല്‍ അന്വേഷണത്തിന് ശേഷം മാത്രമെ സംഭവത്തില്‍ വ്യക്തത വരികയുള്ളൂവെന്നും പൊലീസ് വ്യക്തമാക്കി.

Continue Reading

kerala

സുരക്ഷിതമായ ക്രോസ്സിംഗ്: വിദ്യാര്‍ത്ഥികള്‍ക്കായി  പൊലീസ് ബോധവല്‍ക്കരണം

Published

on

അബുദാബി: സുരക്ഷിതമായ ക്രോസിംഗിനെക്കുറിച്ച് അബുദാബി പോലീസ് സ്‌കൂള്‍ വിദ്യാര്‍ത്ഥിക ള്‍ക്കായി ബോധവല്‍ക്കരണം നടത്തി. ഐക്യരാഷ്ട്രസഭയുടെ എട്ടാമത് ലോക റോഡ് സുരക്ഷാ വാരത്തി ന്റെ ഭാഗമായി അബുദാബി പോലീസ് ജനറല്‍ കമാന്‍ഡ്, അബുദാബി മൊബിലിറ്റി, ഫസ്റ്റ് അബുദാബി ബാങ്ക് എന്നിവയുമായി സഹകരിച്ചാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഒരു ബോധവല്‍ക്കരണം നടത്തിയത്.
സമൂഹത്തില്‍ ഗതാഗത സുരക്ഷ പ്രോത്സാഹിപ്പിക്കുക, കാല്‍നട ക്രോസിംഗുകളില്‍ റോഡ് മുറിച്ചു കടക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാര്‍ത്ഥികളെ ബോധവല്‍ക്കരിക്കുക, സൈക്കിളുകളും ഇല ക്ട്രിക് സ്‌കൂട്ടറുകളും ഉപയോഗിക്കുമ്പോള്‍ പ്രതിരോധ സുരക്ഷാ നടപടികള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കു ക തുടങ്ങിയവയെക്കുറിച്ച് പൊലീസ് വിശദീകരിച്ചു. ഫസ്റ്റ് അബുദാബി ബാങ്ക് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്റര്‍ ഒരു ഫീല്‍ഡ് ലെക്ചര്‍ നടത്തി. സുരക്ഷാ ഹെല്‍മെറ്റുകളുടെയും അവബോധ ബ്രോഷറുകള്‍ വിതരണം ചെയ്തു.
Continue Reading

Trending