ബാര്‍മര്‍: ബന്ധുവായ സ്ത്രീ കുളിക്കുന്നതു വിഡിയോയില്‍ പകര്‍ത്തിയ ബിജെപി കൗണ്‍സിലര്‍, ഭീഷണിപ്പെടുത്തി അവരെ ബലാത്സംഗം ചെയ്തതായി പരാതി. രാജസ്ഥാനിലെ ബാര്‍മറിലാണ് സംഭവം.

കൗണ്‍സിലറുടെ ഒത്താശയോടെ സുഹൃത്തും പീഡിപ്പിച്ചെന്നു സ്ത്രീയുടെ പരാതിയില്‍ പറയുന്നു. കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും ഉടന്‍ അറസ്റ്റ് ഉണ്ടാകുമെന്നും പൊലീസ് പറഞ്ഞു.

കാന്തിലാല്‍ എന്ന കൗണ്‍സിലര്‍ ഇടയ്ക്കൊക്കെ സ്ത്രീയുടെ വീട്ടില്‍ എത്താറുണ്ടായിരുന്നു. ഭര്‍ത്താവില്ലാത്ത സമയത്ത് എത്തിയ കൗണ്‍സിലര്‍ താന്‍ കുളിക്കുന്നത് ചിത്രീകരിച്ചെന്നും വിഡിയോ സമൂഹമാധ്യമത്തില്‍ പരസ്യമാക്കുമെന്നു ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു എന്നുമാണു പരാതി. പിന്നീട് കാന്തിലാലിന്റെ സുഹൃത്തായ ജോധ്റാമും പീഡിപ്പിച്ചതായി ഇവര്‍ പൊലീസിനോടു പറഞ്ഞു.