Connect with us

More

എടിഎം വഴി 10,000 രൂപ പിന്‍വലിക്കാം; ആഴ്ചയില്‍ 24,000 പരിധി

Published

on

മുംബൈ: നോട്ട് അസാധുവാക്കലിനുശേഷം പണത്തിനായി നെട്ടോട്ടമോടുന്ന ജനത്തിന് ആശ്വാസമായി ആര്‍ബിഐ വീണ്ടും ഇളവ് അനുവദിച്ചു.
എടിഎം വഴി പിന്‍വലിക്കാവുന്ന തുകയുടെ പരിധി പതിനായിരം രൂപയാക്കി ഉയര്‍ത്തി. നിലവില്‍ ഒരു ദിവസം 4500 രൂപ മാത്രമേ പിന്‍വലിക്കാന്‍ സാധിച്ചിരുന്നുള്ളൂ. അതേസമയം, 24,000 എന്ന പരിധി തുടരും. എന്നാല്‍ വ്യാപാരികള്‍ക്കും മറ്റുമായി കറന്റ് അക്കൗണ്ട് വഴി ഒരാഴ്ച പിന്‍വിലിക്കാവുന്ന തുക ഒരു ലക്ഷം രൂപയാക്കി ഉയര്‍ത്തി. നിലവില്‍ 50,000 രൂപയായിരുന്ന പരിധി.

അതേസമയം ജനങ്ങള്‍ക്ക് ഇരുട്ടടിയായി കേന്ദ്രസര്‍ക്കാരിനു മുന്നില്‍ ബാങ്കുകളുടെ പുതിയ നിര്‍ദേശം വന്നതായി റിപ്പോര്‍ട്ട്. സൗജന്യ എടിഎം ഇടപാടുകള്‍ മാസത്തില്‍ മൂന്നു തവണയായി കുറയ്ക്കണമെന്ന് ബാങ്കുകള്‍ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

ജനത്തെ ഡിജിറ്റല്‍ ഇടപാടുകളിലേക്ക് മാറ്റാന്‍ ഇത് സഹായിക്കുമെന്ന കാരണം ഉപയോഗപ്പെടുത്തിയാണ് ബാങ്കുകളുടെ പുതിയ നിലപാട്. ബജറ്റിനു മുന്‍പായുള്ള കൂടിക്കാഴ്ചയിലാണ് ബാങ്ക് മേധാവികള്‍ ഇത്തരമൊരു നിര്‍ദേശം സര്‍ക്കാരിനു മുന്നിലെത്തിച്ചത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സിപിഎമ്മുകാര്‍ കൊന്നുവെന്ന് പിതാവ് ആരോപിച്ച സിപിഎം പ്രവര്‍ത്തകന്‍ യു.കെ സലീമിന്റെ സ്മാരകം ഉദ്ഘാടനം ചെയതത് എം.വി ഗോവിന്ദന്‍ മാസ്റ്റര്‍

2022 ജൂലൈ 23ന് സി.പി.എം നേതാവ് എം.വി ഗോവിന്ദൻ മാസ്റ്ററാണ് സ്മാരകത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്

Published

on

കണ്ണൂരിലെ തലശ്ശേരിയിൽ സി.പി.എം പ്രവർത്തകൻ യു.കെ സലീമിനെ കൊലപ്പെടുത്തിയ ശേഷം സി.പി.എമ്മുകാർ തന്നെ സ്മാരകവും നിർമ്മിച്ചു. സലീമിനെ കൊന്നത് സിപിഎം പ്രവർത്തകരാണെന്ന് പിതാവ് കെ.പി യൂസഫ് ആരോപിച്ച് രംഗത്ത് വന്നതിന് പിന്നാലെ പാർട്ടി നിർമ്മിച്ച സലിം സ്മാരക മന്ദിരത്തിന്റെ ചിത്രവും പ്രചരിക്കുകയാണ്.

2022 ജൂലൈ 23ന് സി.പി.എം നേതാവ് എം.വി ഗോവിന്ദൻ മാസ്റ്ററാണ് സ്മാരകത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. ഫസൽ വധക്കേസുമായി ബന്ധപ്പെട്ട തെളിവുകൾ നശിപ്പിക്കുന്നതിനാണ് സലീമിനെ പാർട്ടി കൊന്നതെന്ന് പിതാവ് ആരോപിക്കുന്നു. സലീം കൊല്ലപ്പെടുന്നതിന് ഒരാഴ്ച മുമ്പ് ഫസൽ വധത്തെക്കുറിച്ച് കൂടുതലായി അറിവുള്ള റയീസിനെ റെയിൽപാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. രണ്ടു മരണങ്ങളിലും സമഗ്ര അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. 2008 ജൂലൈ 23ന് രാത്രി തലശ്ശേരി മേലൂരിനടുത്താണ് സലീം കൊല്ലപ്പെട്ടത്.

Continue Reading

kerala

ഹണി റോസിനെതിരായ അധിക്ഷേപ പരാമര്‍ശം; രാഹുല്‍ ഈശ്വറിനെതിരെ കേസ് എടുത്ത് യുവജന കമ്മീഷന്‍

സ്ത്രീത്വത്തെ നിരന്തരമായി വാർത്ത ചാനലുകളിലൂടെ അപമാനിക്കുകയും സ്ത്രീ വിരുദ്ധ പരാമർശങ്ങൾ പ്രചരിപ്പിക്കുന്നതായും ചൂണ്ടിക്കാട്ടിയാണ് ദിശ പരാതി നൽകിയത്

Published

on

കൊച്ചി: ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമർ‌ശങ്ങളിൽ രാഹുൽ ഈശ്വറിനെതിരെ കേസ് എടുത്ത് യുവജന കമ്മീഷൻ. ‘ദിശ’ എന്ന സംഘടന നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. സ്ത്രീത്വത്തെ നിരന്തരമായി വാർത്ത ചാനലുകളിലൂടെ അപമാനിക്കുകയും സ്ത്രീ വിരുദ്ധ പരാമർശങ്ങൾ പ്രചരിപ്പിക്കുന്നതായും ചൂണ്ടിക്കാട്ടിയാണ് ദിശ പരാതി നൽകിയത്. അതിജീവിതകളെ ചാനൽ ചർച്ചയിൽ അപമാനിക്കുന്ന പാനലിസ്റ്റുകളെ ചർച്ചയിൽ പങ്കെടുപ്പിക്കരുതെന്ന് യുവജനകമ്മീഷൻ അദ്ധ്യക്ഷൻ ഷാജർ ആവശ്യപ്പെട്ടു. മലപ്പുറം കളക്ടറേറ്റിൽ നടന്ന യുവജന കമ്മീഷൻ അദാലത്തിലാണ് കമ്മീഷൻ ഇക്കാര്യം അറിയിച്ചത്.

‘ഹണി റോസിന്റെ വസ്ത്രവും ബോബി ചെമ്മണ്ണൂരിന്റെ പെരുമാറ്റവും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണ്. ഇത് അം​ഗീകരിച്ച് കഴിഞ്ഞാൽ സോഷ്യൽ ഓഡിറ്റിം​ഗിന് ഹണി റോസിനെ വിധേയമാക്കേണ്ടി വരും. നടിയുടെ വസ്ത്രം സാരിയാണെങ്കിലും ഓവർ‌ എക്സ്പോസിം​ഗാണ്, ബോബിയുടെ വാക്കുകൾക്ക് ഡീസെൻസി വേണമെന്നത് പോലെ ഹണിയുടെ വസ്ത്രത്തിനും ഡീസെൻസി വേണം’, തുടങ്ങിയ പരാമർശങ്ങളാണ് രാഹുൽ ഈശ്വർ ചാനൽ ചർ‌ച്ചകളിലൂടെ നടത്തിയിരുന്നത്. ഫേസ്ബുക്ക് പേജിലൂടെയും രാഹുൽ ഈശ്വർ വിമർശനങ്ങൾ ഉയർത്തിയിരുന്നു.

സാമൂഹ്യമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി നടി ഹണി റോസ് നേരത്തെ പരാതി നൽകിയിരുന്നു. പിന്നാലെ അറസ്റ്റ് സാധ്യത മുന്നിൽ കണ്ട് രാഹുൽ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. കേസെടുക്കുന്നതിൽ പൊലീസ് നിയമോപദേശം തേടിയ വേളയിലാണ് ഹൈക്കോടതിയിൽ രാഹുൽ ഈശ്വർ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി പൊലീസിന്റെ നിലപാട് തേടിയിരുന്നു. എന്നാൽ രാഹുലിനെതിരെ പൊലീസ് ഇതുവരെ കേസ് എടുത്തിട്ടില്ല.

ഹണി റോസിനെ അധിക്ഷേപിച്ചിട്ടില്ലെന്നാണ് ജാമ്യാപേക്ഷയിൽ രാഹുൽ ഈശ്വറിൻ്റെ വാദം. ഹണി റോസിൻ്റെ വസ്ത്ര ധാരണത്തിൽ ഉപദേശം നൽകുക മാത്രമാണ് താൻ ചെയ്തത്. സൈബർ ആക്രമണത്തിന് കാരണമായ ഒന്നും മാധ്യമങ്ങളിലൂടെ സംസാരിച്ചിട്ടില്ല. ആർക്കെതിരെയും സൈബർ അധിക്ഷേപം പാടില്ല എന്നാണ് തൻ്റെ നിലപാട് എന്നുമാണ് മുൻകൂർ ജാമ്യാപേക്ഷയിൽ രാഹുൽ ഈശ്വറിൻ്റെ വാദം.

Continue Reading

india

ഇന്ത്യക്കിത് അഭിമാന മുഹൂര്‍ത്തം

Published

on

ഇന്ത്യന്‍ ശാസ്ത്രലോകം രാജ്യത്തിന്റെ അഭിമാനം വീണ്ടും വാനോളമുയര്‍ത്തിയിരിക്കുകയാണ്. ബഹിരാകാശ രംഗത്ത് രാജ്യം മറ്റൊരു നേട്ടംകൂടി കൈവരിച്ചിരിക്കുന്നു. ഡോക്കിങ് സാങ്കേതികവിദ്യ സായത്തമാക്കാനുള്ള ഇന്ത്യയുടെ സ്വപ്ന ദൗത്യമായ സ്പാഡെക്സ് പരീക്ഷണം വിജയിച്ചു. ഇതോടെ ഡോക്കിങ് സാങ്കേതികവിദ്യ സ്വന്തമാക്കുന്ന നാലാമത്തെ രാജ്യമായി മാറിയിരിക്കുകയാണ് ഇന്ത്യ. റഷ്യ, അമേരിക്ക, ചൈന എന്നീ രാജ്യങ്ങളാണ് ഇതിന് മുന്‍പ് ഡോക്കിങ് സാങ്കേതികവിദ്യ വിജയിച്ച മറ്റു മൂന്ന് രാജ്യങ്ങള്‍. ബഹിരാകാശ രംഗത്ത് ഐ.എസ്.ആര്‍.ഒയുടെ മറ്റൊരു ചരിത്ര നേട്ടമാണിത്. രാജ്യത്തിന്റെ ചരിത്രത്തിലെ ആദ്യ സ്‌പേസ് ഡോക്കിങ് പരീക്ഷണമാണിത്. ഇന്നലെ രാവിലെയാണ് സ്‌പേഡെക്സ് ദൗത്യത്തിലെ ചേസര്‍, ടാര്‍ഗറ്റ് ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് ഒന്നായി മാറിയത്. സ്പാഡെക്‌സ് ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശത്ത് രണ്ട് ഉപഗ്രഹങ്ങള്‍ ഡോക്ക് ചെയ്യാനുള്ള ഐ.എസ്.ആര്‍.ഒയുടെ നാലാമത്തെ ശ്രമമാണ് വിജയിച്ചത്. ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയമായ ഭാരതീയ അന്തരീക്ഷ സ്റ്റേഷന്‍ അടക്കമുള്ള പദ്ധതികള്‍ക്ക് ഇസ്രാക്ക് അനിവാര്യമായ സാങ്കേതികവിദ്യയാണ് സ്‌പേസ് ഡോക്കിങ്.

ചന്ദ്രയാന്‍ ഉള്‍പ്പടെയുള്ള ഗ്രഹാന്തര ദൗത്യങ്ങള്‍ക്കും ഇന്ത്യയുടെ ബഹിരാകാശ നിലയം രൂപകല്‍പന ചെയ്യുന്നതിലും നിര്‍ണായകമാണ് ഡോക്കിങ് സാങ്കേതികവിദ്യ. കഴിഞ്ഞ ഡിസംബര്‍ 30 ന് ആയിരുന്നു സ്പാഡെക്സ് പേടകങ്ങള്‍ ഐ.എസ്.ആര്‍.ഒ വിക്ഷേപിച്ചത്. രണ്ട് വ്യത്യസ്ത ഉപഗ്രഹങ്ങളെ ഭൂമിയുടെ ഭ്രമണപഥത്തില്‍ വെച്ച് കുട്ടിയോജിപ്പിക്കുന്ന ഐ.എസ്.ആര്‍.ഒയുടെ നിര്‍ണായക ദൗത്യമായിരുന്നു സ്പാഡെക്‌സ്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് 2024 ഡിസംബര്‍ 30-ാം തിയതിയാണ് പി.എസ്. എല്‍.വി സി60 ലോഞ്ച് വെഹിക്കിളില്‍ രണ്ട് സ്‌പേഡെക്‌സ് സാറ്റലൈറ്റുകള്‍ ഐ.എസ്.ആര്‍.ഒ വിക്ഷേപിച്ചത്. എസ്.ഡി. എക്‌സ് 01 ചേസര്‍, എസ്.ഡി.എക്‌സ്സ് 02 ടാര്‍ഗറ്റ് എന്നിങ്ങനെയായിരുന്നു ഈ ഉപഗ്രഹങ്ങളുടെ പേരുകള്‍. ജനുവരി 6ന് ഇവയുടെ ഡോക്കിങ് പരീക്ഷണം നടത്താനായിരുന്നു ഇസ്രാ ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ സാങ്കേതിക കാരണങ്ങളാല്‍ ഈ ശ്രമം 9 ാം തിയതിയിലേക്ക് നീട്ടിവെച്ചു. ഒന്‍പതാം തിയതി ചേസര്‍, ടാര്‍ഗറ്റ് ഉപഗ്രഹങ്ങള്‍ തമ്മിലുള്ള അകലം 500 മീറ്ററില്‍ നിന്ന് 225 മീറ്ററിലേക്ക് കുറച്ചുകൊണ്ടുവരുന്നതിനിടെ വീണ്ടും സാങ്കേതിക പ്രശ്നം നേരിട്ടതിനാല്‍ ഡോക്കിങ് പരീക്ഷണം രണ്ടാമതും നീട്ടുന്നതായി ഇസൊ അറിയിക്കുകയായിരുന്നു. പിന്നീട് ഐ.എസ്.ആര്‍.ഒ ഏറെ കരുതലോടെയാണ് ഡോക്കിങിനായുള്ള മൂന്നാം ശ്രമം ആരംഭിച്ചത്.

പതിനൊന്നാം തിയതിയിലെ മുന്നാം പരിശ്രമത്തില്‍ 500 മീറ്ററില്‍ നിന്ന് 230 മീറ്ററിലേക്കും 105 മീറ്ററിലേക്കും 15 മീറ്ററിലേക്കും 3 മീറ്ററിലേക്കും ഇസ്രാ അനായാസം ഉപഗ്രഹങ്ങളെ കൊണ്ടുവന്നു. എന്നാല്‍ ഇതൊരു ട്രയല്‍ മാത്രമായിരുന്നു എന്ന അറിയിപ്പ് പിന്നാലെ ഐ.എസ്.ആര്‍.ഒ അറിയിച്ചു. ഉപഗ്രഹങ്ങളെ വീണ്ടും സുരക്ഷിതമായ അകലത്തിലേക്ക് മാറ്റുകയും ചെയ്തു. വിവരങ്ങള്‍ പഠിച്ച ശേഷമേ അടുത്ത നീക്കമുണ്ടാകു എന്ന അറിയിപ്പ് വന്നതോടെ ആകാംക്ഷ ഇരട്ടിച്ചു. ഒടുവില്‍ കാത്തിരിപ്പ് അവസാനിപ്പിച്ച് ഇന്നലെ രാവിലെ സ്‌പേഡെക്‌സ് സ്‌പേസ് ഡോക്കിങ് പരീക്ഷണം വിജയത്തിലെത്തിയതായുള്ള അഭിമാന വാര്‍ത്ത പുറത്തുവന്നു. 2035 ഓടെ ബഹിരാകാശത്ത് സ്വന്തം നിലയം സ്ഥാപിക്കുക എന്ന ചരിത്ര ദൗത്യത്തിലേക്ക് നിര്‍ണായക ചുവടുവെപ്പാണിത്. ചേസര്‍ (എസ്.ഡി.എക്‌സ്. 01), ടാര്‍ഗറ്റ് (എസ്.ഡി.എക്‌സ്. 02) ഉപഗ്രഹങ്ങളെ കൂടാതെ 24 പരീണോപകരണങ്ങളും സ്‌പെയ്‌ഡെക്‌സസ് ദൗത്യത്തിലുണ്ട്. റോക്കറ്റിന്റെ മുകള്‍ഭാഗത്തുള്ള ഓര്‍ബിറ്റല്‍ എക്‌സ്‌പെരിമെന്റ്‌റല്‍ മൊഡ്യൂളിലാണ് (ജഛഋങ) ഈ ഉപകരണങ്ങള്‍ ഭൂമിയെ ചുറ്റുക. പലതവണ വിക്ഷേപിച്ച വ്യത്യസ്തത ഘടകഭാഗങ്ങള്‍ കൂട്ടിയോജിപ്പിച്ച് അന്താരാഷ്ട്ര ബഹിരാകാശനിലയം നിര്‍മിച്ചത് ഡോക്കിങ് സാങ്കേതിക വിദ്യയിലൂടെയാണ്. ചാന്ദ്രപര്യവേക്ഷണമായ ചാന്ദ്രയാന്റെ അടുത്ത ഘട്ടത്തിനും മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള ഗഗന്‍യാനിനും ഡോക്കിങ് ഉപയോഗപ്പെടുത്താനാവും. ഭാരതീയ അന്തരീക്ഷ സ്റ്റേഷന്‍ എന്ന പേരില്‍ ഇന്ത്യ വിഭാവനം ചെയ്യുന്ന ബഹിരാകാശ നിലയവും ഇതുപോലെ വ്യത്യസ്ത പേടകങ്ങള്‍ ഒരുമിച്ചു ചേര്‍ത്തു കൊണ്ടാവും നിര്‍മിക്കുക.

സ്‌പെയ്‌ഡെക്‌സ് ദൗത്യത്തിന്റെ ഭാഗമായി ഉപഗ്രഹങ്ങള്‍ കൂട്ടിയോജിപ്പിക്കുന്നതില്‍ ഐ.എസ്.ആര്‍.ഒ സമ്പൂര്‍ണ വിജയം നേടിയതിന് പിന്നാലെ ഉപഗ്രഹങ്ങളുടെ വേര്‍പെടുത്തലിന് (അണ്‍ഡോക്കിങ് പ്രക്രിയ) കാത്തിരിക്കുകയാണ് ശാസ്ത്ര ലോകം. അണ്‍ഡോക്കിങ്, പവര്‍ ട്രാന്‍സ്ഫര്‍ പരിശോധനകള്‍ വരും ദിവസങ്ങളില്‍ തുടരുമെന്നും കൂട്ടിയോജിപ്പിച്ച ഉപഗ്രഹങ്ങളെ ഒരുമിച്ച് നിയന്ത്രിക്കാന്‍ സാധിക്കുന്നതായും ഐ.എസ്.ആര്‍.ഒ അറിയിച്ചിട്ടുണ്ട്. ഊര്‍ജവും വിവരങ്ങളും പങ്കുവെച്ച് ഒരൊറ്റ പേടകം പോലെ പ്രവര്‍ത്തിച്ച ശേഷം ഉപഗ്രഹങ്ങള്‍ വേര്‍പെടുത്തുന്ന പ്രക്രിയയായ അണ്‍ഡോക്കിങ് നടത്തുക. ഇതിനുശേഷം രണ്ടു വ്യത്യസ്ത ഉപഗ്രഹങ്ങളായി ഇവ രണ്ട് വര്‍ഷത്തോളം പ്രവര്‍ത്തിക്കും.

ഏതാനും ദശാബ്ദങ്ങളായി ഇന്ത്യ ശാസ്ത്ര മുന്നേറ്റങ്ങളില്‍ ശ്രദ്ധേയ നേട്ടങ്ങളാണ് കൈവരിച്ചുവരുന്നത്. ബഹിരാകാശ ഗവേഷണം, മിസൈല്‍ സാങ്കേതികവിദ്യ മുതല്‍ കമ്പ്യൂട്ടിംഗ്, സമുദ്രശാസ്ത്രംവരെ, രാജ്യത്തിന്റെ ശാസ്ത്ര യാത്രയുടെ നാഴികക്കല്ലുകള്‍ നിരവധിയാണ്. നമുക്കിനിയും ഒട്ടേറെ ദൂരം മുന്നോട്ടു കുതിക്കാനുണ്ട്. രാജ്യംമൊത്തം അതിന് കൂടെയുണ്ട്. അഭിമാനമായ ഈ നേട്ടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞന്മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഞങ്ങളുടെ അഭിനന്ദനങ്ങള്‍.

Continue Reading

Trending