തിരുവനന്തപുരം: ആര്‍.സി.സിയില്‍ നിന്ന് ചികിത്സക്കിടെ മരിച്ച ഒരു കുട്ടിക്കുകൂടി എച്ച്.ഐ.വിയെന്ന് സ്ഥിരീകരണം. മാര്‍ച്ച് 26ന് മരിച്ച കുട്ടിക്കാണ് എച്ച്.ഐ.വി സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ നടത്തിയ പരിശോധനയിലാണ് കുട്ടിക്ക് രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ ആര്‍.സി.സിയില്‍ നിന്ന് മാത്രമല്ല കുട്ടി രക്തം സ്വീകരിച്ചതെന്ന് ആര്‍.സി.സി വൃത്തങ്ങള്‍ വ്യക്തമാക്കി. അതേസമയം, ഇതിനെതിരെ കുട്ടിയുടെ പിതാവ് രംഗത്തെത്തി.

ആര്‍.സി.സിയില്‍ നിന്ന് മാത്രമല്ല രക്തം സ്വീകരിച്ചതെന്ന വാദം തെറ്റാണെന്ന് പിതാവ് പറഞ്ഞു. ഈ മാസം ആദ്യത്തില്‍ ആര്‍.സി.സിയില്‍ നിന്ന് രക്തം സ്വീകരിച്ച ഒരു പെണ്‍കുട്ടി മരിച്ചിരുന്നു.