ഗ്വാളിയോര്‍: ആന്ധ്രാപ്രദേശ് സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസിന് തീപിടിച്ചു. ഗ്വാളിയോറിനടുത്തുള്ള ബിര്‍ള നഗര്‍ സ്‌റ്റേഷനടുത്ത് വെച്ചായിരുന്നു തീപിടിച്ചത്. ട്രെയിനിന്റെ നാലു കോച്ചുകള്‍ക്കാണ് അപകടത്തില്‍പ്പെട്ടത്. അതേസമയം സംഭവത്തില്‍ യാത്രക്കാരില്‍ ആര്‍ക്കും പരിക്കേറ്റട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. ന്യൂഡല്‍ഹിയില്‍ നിന്നും വിശാഖപട്ടണം വരെ പോകുന്ന വണ്ടിയായിരുന്നു ഇത്. അപകട കാരണങ്ങള്‍ തുടങ്ങി കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചു വരികയാണ്.

അതേസമയം അഗ്നി നിയന്ത്രണ വിധേയമായതായും അധികൃതര്‍ അറിയിച്ചു.