Connect with us

kerala

ഭിന്നശേഷി അധ്യാപക നിയമനം; സംസ്ഥാനത്ത് മാനേജ്‌മെന്റുകള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ളത് നിരവധി ഒഴിവുകള്‍

സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളില്‍ 1503 ഭിന്നശേഷി വിഭാഗക്കാര്‍ക്കാണ് ഇതുവരെയും നിയമനം നല്‍കിയിട്ടുള്ളത്.

Published

on

സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി അധ്യാപക നിയമനത്തില്‍ മാനേജ്‌മെന്റുകള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ളത് നിരവധി ഒഴിവുകള്‍. സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിക്കുമ്പോഴും സംസ്ഥാനത്തെ 1329 മാനേജ്‌മെന്റുകള്‍ മാത്രമാണ് ഭിന്നശേഷി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളില്‍ 1503 ഭിന്നശേഷി വിഭാഗക്കാര്‍ക്കാണ് ഇതുവരെയും നിയമനം നല്‍കിയിട്ടുള്ളത്. 4999 മാനേജ്‌മെന്റുകളില്‍ 3670 മാനേജ്‌മെന്റുകള്‍ ഇതുവരെയും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 5129 ഒഴിവുകള്‍ ഇനിയും റിപ്പോര്‍ട്ട് ചെയ്യാനുണ്ട്.

വിഷയത്തില്‍, ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. എന്‍എസ്എസ് കേസിലെ വിധി മറ്റ് മാനേജ്‌മെന്റുകള്‍ക്ക് ബാധകമല്ലെന്നനിലപാട് ഇന്നലെയാണ് സര്‍ക്കാര്‍ തിരുത്തിയത്.

kerala

വനാവകാശ ഭൂമി കൈമാറാത്തതില്‍ പ്രതിഷേധം; ആത്മഹത്യാ ഭീഷണിയുമായി ആദിവാസി യുവാക്കള്‍

ഡിഎഫ്ഒ ഒപ്പിടാന്‍ വിസമ്മതിച്ചതിനാലാണ് ഇവര്‍ ആത്മഹത്യാ ഭീഷണി മുഴക്കിയത് എന്നാണ് വിവരം.

Published

on

മലപ്പുറം: നിലമ്പൂര്‍ ഡിഎഫ്ഒ ഓഫീസിന് മുന്നില്‍ ആത്മഹത്യാ ഭീഷണി. വനാവകാശ നിയമപ്രകാരം അനുവദിച്ച ഭൂമി കൈമാറാത്തതിനെതിരെ കരുളായി മുണ്ടക്കടവ് ഉന്നതിയിലെ രണ്ട് ആദിവാസി യുവാക്കള്‍ മരത്തില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു. ഡിഎഫ്ഒ ഒപ്പിടാന്‍ വിസമ്മതിച്ചതിനാലാണ് ഇവര്‍ ആത്മഹത്യാ ഭീഷണി മുഴക്കിയത് എന്നാണ് വിവരം.

പുലിമുണ്ട മുണ്ടക്കടവ് ഉന്നതിയിലെ ബാബുരാജ്, വിനീത് എന്നിവരാണ് മരത്തില്‍ കയറി പ്രതിഷേധം ആരംഭിച്ചത്. വനാവകാശ നിയമപ്രകാരം ഉന്നതിയിലെ ആദിവാസികള്‍ക്ക് ഭൂമി അനുവദിച്ചിരുന്നു. കോടതിയും ജില്ലാകലക്ടറും ഉള്‍പ്പടെ ഭൂമിയനുവാദത്തിന് അനുമതി നല്‍കിയിരുന്നു.

മൊത്തം 53 കുടുംബങ്ങള്‍ക്കാണ് ഭൂമി അനുവദിച്ചത്. എന്നാല്‍ ഇതില്‍ 18 കുടുംബങ്ങള്‍ക്ക് മാത്രമാണ് ഡിഎഫ്ഒ ഒപ്പുവെച്ച് കൈമാറിയത്. ഒരുപാട് തവണ ആവശ്യങ്ങള്‍ ഉന്നയിച്ചിട്ടും ഡിഎഫ്ഒ ഒപ്പിടാന്‍ തയ്യാറായില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ചര്‍ച്ചകള്‍ നടക്കാത്തതിനെ തുടര്‍ന്ന് യുവാക്കള്‍ മരത്തില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു.

 

Continue Reading

kerala

മരംമുറിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം

തിങ്കളാഴ്ച രാവിലെ 11.30ഓടെ നടുവത്ത് അങ്ങാടിയിലെ സ്വകാര്യ വ്യക്തിയുടെ വീട്ടുവളപ്പില്‍ മരം മുറിച്ചുമാറ്റുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

Published

on

വണ്ടൂര്‍: മരംമുറിക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. നടുവത്ത് പുത്തന്‍കുന്നില്‍ എളണക്കന്‍ വിപിന്‍ (32) ആണ് മരിച്ചത്.

തിങ്കളാഴ്ച രാവിലെ 11.30ഓടെ നടുവത്ത് അങ്ങാടിയിലെ സ്വകാര്യ വ്യക്തിയുടെ വീട്ടുവളപ്പില്‍ മരം മുറിച്ചുമാറ്റുന്നതിനിടെയാണ് അപകടം സംഭവിച്ചത്. മുറിച്ചുമാറ്റുന്ന മരക്കൊമ്പ് പൊട്ടി വിപിന്‍ നില്‍ക്കുന്ന കമ്പിലേക്ക് വീണ്, ഇരു കമ്പുകളും പൊട്ടിവീഴുകയായിരുന്നു അപകടത്തിന് കാരണമായത്.

ഗുരുതരമായി പരിക്കേറ്റ വിപിനെ ഉടന്‍ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം വണ്ടൂര്‍ പൊലീസ് ഇന്‍ക്വസ്റ്റിനു ശേഷം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

 

Continue Reading

kerala

തദ്ദേശ തെരഞ്ഞെടുപ്പ്; ഒരു സ്ഥാനാര്‍ഥിക്ക് എത്ര തുക ചെലവഴിക്കാമെന്ന ഉത്തരവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രചാരണം നടത്താന്‍ ഒരു സ്ഥാനാര്‍ഥിക്ക് എത്ര തുക ചെലവഴിക്കാം എന്ന് സംസ്ഥാന തെരഞ്ഞെുപ്പ് കമീഷണര്‍ എ. ഷാജഹാന്‍ വ്യക്തമാക്കി.

Published

on

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രചാരണം നടത്താന്‍ ഒരു സ്ഥാനാര്‍ഥിക്ക് എത്ര തുക ചെലവഴിക്കാം എന്ന് സംസ്ഥാന തെരഞ്ഞെുപ്പ് കമീഷണര്‍ എ. ഷാജഹാന്‍ വ്യക്തമാക്കി. ഗ്രാമപഞ്ചായത്തില്‍ മത്സരിക്കുന്നവര്‍ക്ക് പരമാവധി ചെലവഴിക്കാവുന്ന തുക 25,000 രൂപയും ബ്ലോക്ക് പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും സ്ഥാനാര്‍ത്ഥികള്‍ക്ക് 75,000 രൂപയും ജില്ലാ പഞ്ചായത്തിലും കോര്‍പറേഷനിലും 1,50,000 രൂപയുമാണ് പരിധി.

പരിധിയില്‍ കൂടുതല്‍ ചെലവഴിച്ചാല്‍ അഞ്ച് വര്‍ഷം അയോഗ്യത

വോട്ടെണ്ണി ഫലം പ്രഖ്യാപിച്ചാല്‍ 30 ദിവസത്തിനകം സ്ഥാനാര്‍ത്ഥികളുടെ ചെലവ് കണക്ക് തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്ക് നല്‍കിയിരിക്കണം. ചെലവ് കണക്ക് നല്‍കാതിരിക്കുകയോ പരിധിയില്‍ കൂടുതല്‍ ചെലവഴിക്കുകയോ ചെയ്യുന്ന സ്ഥാനാര്‍ത്ഥികളെ ഉത്തരവ് തീയതി മുതല്‍ അഞ്ച് വര്‍ഷക്കാലത്തേക്ക് കമ്മീഷന്‍ അയോഗ്യരാക്കും.

എത്ര തുക കെട്ടിവെക്കണം?

സ്ഥാനാര്‍ത്ഥി നിക്ഷേപമായി ഗ്രാമപഞ്ചായത്തില്‍ 2,000 രൂപയും ബ്ലോക്ക് പഞ്ചായത്തിലും, മുനിസിപ്പാലിറ്റിയിലും 4,000 രൂപയും ജില്ലാ പഞ്ചായത്തിലും കോര്‍പ്പറേഷനിലും 5,000 രൂപയും കെട്ടിവയ്ക്കണം. പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് നിശ്ചിത തുകയുടെ പകുതി മതിയാകും.

പ്രചാരണത്തില്‍ ഇക്കാര്യങ്ങള്‍ പാലിക്കണം:

സ്ഥാനാര്‍ഥികളുടെയും രാഷ്ട്രീയപാര്‍ട്ടികളുടെയും തിരഞ്ഞെടുപ്പ് പ്രചാരണം നിയമാനുസൃതവും കമ്മീഷന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് വിധേയവുമായിരിക്കണം. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ മാതൃകാ പെരുമാറ്റചട്ടത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

വാഹന പ്രചാരണത്തിനും പൊതുയോഗങ്ങള്‍, പ്രകടനങ്ങള്‍, എന്നിവയ്ക്കും പൊലീസ് അധികാരികളില്‍ നിന്ന് മുന്‍കൂട്ടി അനുമതി വാങ്ങണം. ഉച്ചഭാഷിണി ഉപയോഗം രാത്രി 10 മണിക്ക് ശേഷം രാവിലെ 6 മണിവരെ പാടില്ല. നിയമാനുസൃതമായ ശബ്ദപരിധി പാലിച്ചായിരിക്കണം പ്രചാരണ പ്രവര്‍ത്തനം നടത്തേണ്ടത്. പരസ്യപ്രചാരണം വോട്ടെടുപ്പ് അവസാനിക്കുന്ന സമയത്തിന് 48 മണിക്കൂര്‍ മുമ്പ് വരെ മാത്രമെ പാടുള്ളൂ.

സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടികളും അച്ചടിക്കുന്ന പോസ്റ്ററുകളിലും ലഘുലേഖകളിലും അച്ചടിക്കാരന്റെയും പ്രസാധകന്റെയും പേരും വിലാസവും കോപ്പികളുടെ എണ്ണവും ഉണ്ടായിരിക്കണം. അച്ചടിക്കുന്ന രേഖയുടെ പകര്‍പ്പും പ്രസാധകന്റെ പ്രഖ്യാപനവും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് നല്‍കിയിരിക്കണം.

മദ്യം നിരോധിക്കും

വോട്ടെടുപ്പ് അവസാനിക്കുന്നതിന് മുമ്പുളള 48 മണിക്കൂര്‍ വേളയില്‍ മദ്യനിരോധനം ഏര്‍പ്പെടുത്തും. വോട്ടെണ്ണല്‍ ദിവസവും മദ്യനിരോധനം ഉണ്ടാകും.

തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനായി ഓരോ ജില്ലയിലും ഒരു ജനറല്‍ ഒബ്‌സര്‍വര്‍ ഉണ്ടാകും. ഐഎഎസ്/ഐഎഫ്എസ് തലത്തിലുളള ഒരു ഓഫീസറെ ഇതിനായി കമ്മീഷന്‍ നിയമിക്കും. സ്ഥാനാര്‍ത്ഥികളുടെ ചെലവ് കണക്ക് നിരീക്ഷിക്കുന്നതിനായി ചെലവ് നിരീക്ഷകരെയും കമ്മീഷന്‍ നിയോഗിക്കും.

പൊതു സ്ഥാപനങ്ങളും പരിസരവും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കാന്‍ പാടില്ല. പൊതുസ്ഥലങ്ങളും സ്ഥാപനങ്ങളും വികൃതമാക്കുന്ന തരത്തിലുള്ളതും അനധികൃതവുമായ പ്രചാരണങ്ങള്‍ മോണിറ്റര്‍ ചെയ്ത് നടപടി എടുക്കുന്നതിന് താലൂക്ക്തലത്തിലും ജില്ലാതലത്തിലും ആന്റിഡീഫേയ്‌സ്‌മെന്റ് സ്‌ക്വാഡ് ഉണ്ടാകും.

ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ച് കൊണ്ടായിരിക്കും തിരഞ്ഞെടുപ്പ് നടത്തുക. ഇതു സംബന്ധിച്ച വിശദമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കമ്മീഷന്‍ പുറപ്പെടുവിച്ചിട്ടുണ്ട്. പ്രകൃതി സൗഹൃദപരവും നിയമാനുസൃതവുമായ മാര്‍ഗ്ഗങ്ങള്‍ മാത്രം സ്വീകരിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് നടത്താന്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്നും കമീഷന്‍ അറിയിച്ചു.

Continue Reading

Trending