എംപി വീരേന്ദ്രകുമാര്‍ രാജിവെച്ചതിനെ തുടര്‍ന്ന് ഒഴിവ് വന്ന രാജ്യസഭാ സീറ്റിലേക്ക് മാര്‍ച്ച് 23 ന് ഉപതെരെഞ്ഞെടുപ്പ് നടക്കും. കേരളത്തില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പിന് പുറമെ രാജ്യസഭയിലേക്ക് ഒഴിവ് വരുന്ന 58 സീറ്റുകളിലേക്കും മാര്‍ച്ച് 23 ന് വോട്ടെടുപ്പ് നടക്കും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് 12 ആണ്. സൂക്ഷ്മ പരിശോധന 15 ന് നടക്കും വോട്ടെണ്ണല്‍ ആവശ്യമെങ്കില്‍ മാര്‍ച്ച് 23 ന് അഞ്ച് മണിക്ക് നടക്കും.

16 സംസ്ഥാനങ്ങളില്‍ നിന്നുള്ള 58 അംഗങ്ങളാണ് ഏപ്രില്‍, മെയ് മാസങ്ങളിലായി രാജ്യസഭയില്‍ നിന്ന് വിരമിക്കുന്നത്. കേന്ദ്ര മന്ത്രിമാരായ രവിശങ്കര്‍ പ്രസാദ്, ജെപി നദ്ദ, ധര്‍മേന്ദ്ര പ്രധാന്‍, തവര്‍ചന്ദ് ഗെഹ്‌ലോട്ട്, രാാംദാസ് അതവാലെ എന്നിവരാണ് ഏപ്രില്‍, മെയ് മാസങ്ങളില്‍ വിരമിക്കുന്നവരില്‍ പ്രമുഖര്‍.