തിരുവനന്തപുരം: യുവതിയെ പീഢിപ്പിക്കാന്‍ ശ്രമിച്ച സ്വാമി ഗണേശാനന്ദ തീര്‍ത്ഥപാദരെ ജൂണ്‍ മൂന്ന് വരെ റിമാന്‍ഡ് ചെയ്തു. പീഢനത്തിനിടെ യുവതി ജനനേന്ദ്രിയം മുറിച്ചതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കഴിയുന്ന ഇദ്ദേഹത്തെ മജിസ്‌ട്രേറ്റിന്റെ അനുമതിയോടെയാണ് പൊലീസ് സെല്ലിലേക്ക് മാറ്റുന്നത്. റിമാന്‍ഡ് ചെയ്യാനായി മജിസ്‌ട്രേറ്റിന്റെ അനുമതി തേടിയിരുന്നു.

മജിസ്‌ട്രേറ്റിനെ ആസ്പത്രിയില്‍ എത്തിച്ചാണ് റിമാന്‍ഡ് നടപ്പിലാക്കിയത്. ശനിയാഴ്ച അറസ്റ്റ് രേഖപ്പെടുത്തിയിരുന്നെങ്കിലും പ്രതിയെ ആസ്പത്രിയില്‍ തന്നെ തുടരാന്‍ അനുവദിക്കുകയായിരുന്നു. ഇയാളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. പ്രതി തങ്ങളില്‍ നിന്നും 40 ലക്ഷം രൂപ തട്ടിയെടുത്തതായി പീഢിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.