Connect with us

News

വിദേശഫണ്ട് നല്‍കുന്നതില്‍ നിയന്ത്രണം; യുക്രെയ്ന്‍ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്കുള്ള സഹായം നിര്‍ത്തി യു.എസ്

ഇസ്രാഈലിനും ഈജിപ്തിനും മാത്രമാണ് ഇക്കാര്യത്തില്‍ യുഎസ് ഇളവ് അനുവദിച്ചിട്ടുള്ളത്

Published

on

വാഷിങ്ടണ്‍: വിദേശഫണ്ട് നല്‍കുന്നതില്‍ നിയന്ത്രണവുമായി യു.എസ്. യുക്രെയ്ന്‍ ഉള്‍പ്പടെയുള്ള വിവിധ രാജ്യങ്ങള്‍ക്ക് നല്‍കുന്ന ഫണ്ടാണ് യു എസ് നിര്‍ത്തലാക്കിയിട്ടുള്ളത്. ഇസ്രാഈലിനും ഈജിപ്തിനും മാത്രമാണ് ഇക്കാര്യത്തില്‍ യുഎസ് ഇളവ് അനുവദിച്ചിട്ടുള്ളത്. ഇരു രാജ്യങ്ങളിലേക്കുമുള്ള അടിയന്തര ഭക്ഷ്യ-സൈനിക സഹായം യു.എസ് നിര്‍ത്തിയിട്ടില്ലെന്ന് എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്യുന്നു.

യു.എസ് സ്റ്റേറ് സെക്രട്ടറി മാര്‍കോ റുബിയോയാണ് ഇത്തരത്തിലുള്ള നിര്‍ദേശം നല്‍കിയിട്ടുള്ളത്. വിദേശസഹായം നല്‍കുന്നതിനായി പുതിയ ബാധ്യതകള്‍ ഉണ്ടാക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് മാര്‍കോ റുബിയോ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

മൂന്ന് മാസത്തേക്കാവും സഹായം നല്‍കുന്നതില്‍ ന്യന്ത്രണമെന്നാണ് സൂചന. തുടര്‍ന്ന് സഹായം നല്‍കുന്നത് പുനഃസ്ഥാപിക്കണോയെന്നതില്‍ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വിവിധ ആരോഗ്യപദ്ധതികള്‍ക്ക് നല്‍കുന്ന സഹായമുള്‍പ്പടെ നിര്‍ത്തലാക്കുമെന്നാണ് സൂചന.

വിഷയത്തില്‍ യുക്രെയ്‌ന് ഇളവ് നല്‍കുമെന്ന ഒരു സൂചനയും യു.എസും നല്‍കിയിട്ടില്ല. ഫെബ്രുവരിയില്‍ റഷ്യ ആക്രമണം തുടങ്ങിയതിന് ശേഷം യുക്രെയ്‌ന് വന്‍തോതില്‍ സഹായം നല്‍കിയത് യു.എസ് ആയിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘മുട്ടുകാലില്‍ നിര്‍ത്തി, ചെകിടത്ത് അടിച്ചു, കുടിക്കാന്‍ തുപ്പിയ വെള്ളം കൊടുത്തു’; മര്‍ദിച്ചത് എസ്എഫ്ഐ പ്രവര്‍ത്തകര്‍’: കാര്യവട്ടം ക്യാംപസിലെ റാഗിങ്ങില്‍ വിദ്യാര്‍ത്ഥിയുടെ വെളിപ്പെടുത്തല്‍

എന്തിനാണ് തങ്ങളെ വെറുതെ നോക്കുന്നത് എന്ന് ചോദിച്ചാണ് മര്‍ദനം

Published

on

തിരുവനന്തപുരം കാര്യവട്ടം ഗവണ്‍മെന്റ് കോളജില്‍ വച്ച് താന്‍ നേരിട്ട റാഗിംഗിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍  പങ്കുവച്ച് വിദ്യാര്‍ത്ഥി. തന്നെ മര്‍ദിച്ചത് ക്യാംപസിലെ എസ്എഫ്‌ഐ പ്രവര്‍ത്തകരായ സീനിയേഴ്‌സാണെന്ന് വിദ്യാര്‍ത്ഥി പറഞ്ഞു. യൂണിറ്റ് റൂമില്‍ കൊണ്ടുപോയി തന്നെ മുട്ടുകാലില്‍ നിര്‍ത്തിയെന്നും ഏഴോ എട്ടോ പേര്‍ ചേര്‍ന്ന് ഒരു മണിക്കൂറോളം നേരം തന്നെ ബെല്‍റ്റ് കൊണ്ടുള്‍പ്പെടെ മര്‍ദിച്ചെന്നും വിദ്യാര്‍ത്ഥി പറഞ്ഞു.

വിദ്യാര്‍ഥിയെ പിടിച്ചുകൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ റാഗിങ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് വിദ്യാര്‍ഥികളെ അന്വേഷണ വിധേയയമായി സസ്‌പെന്‍ഡ് ചെയ്തത്. ബയോടെക്നോളജി ഒന്നാം വര്‍ഷ വിദ്യാര്‍ഥി ബിന്‍സ് ജോസിന്റെ പരാതിയില്‍ കഴക്കൂട്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് കോളജിന്റെ നടപടി. വേലു, പ്രിന്‍സ്, അനന്തന്‍, പാര്‍ഥന്‍, അലന്‍, ശ്രാവണ്‍, സല്‍മാന്‍ എന്നിവരാണ് സസ്‌പെന്‍ഷനിലായ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍.

ഒരു പ്രകോപനവുമില്ലാതെയാണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ തന്നെ മര്‍ദിച്ചതെന്ന് റാഗിംഗിന് ഇരയായ കുട്ടി പറഞ്ഞു. എന്തിനാണ് തങ്ങളെ വെറുതെ നോക്കുന്നത് എന്ന് ചോദിച്ചു മര്‍ദിച്ചു. കൂടെയുണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെട്ടപ്പോള്‍ തന്നെ മാത്രം യൂണിറ്റ് റൂമില്‍ കൊണ്ടുവന്ന് മര്‍ദിക്കുകയായിരുന്നെന്നും വിദ്യാര്‍ത്ഥി പറയുന്നു. ഇനി കോളജില്‍ കയറിയാല്‍ അടിക്കുമെന്ന് ഭീഷണിപ്പെടുത്തി. ബസ് സ്റ്റോപ്പില്‍ വച്ച് തന്നെ വിളിച്ചു. മര്‍ദിക്കാനാണെന്ന് മനസിലായതോടെ താന്‍ ചെന്നില്ല. മര്‍ദനത്തിന് ശേഷം ആശുപത്രിയില്‍ ചികിത്സ തേടേണ്ടി വന്നെന്നും വിദ്യാര്‍ത്ഥി പറഞ്ഞു.

ഷര്‍ട്ട് വലിച്ചു കീറി മുട്ടുകാലില്‍ നിര്‍ത്തി മുതുകിലും ചെകിടത്തും അടിച്ചു. തറയില്‍ വീണ ബിന്‍സിനെ വീണ്ടും മര്‍ദ്ദിച്ചു. വെള്ളം ചോദിച്ചപ്പോള്‍ തുപ്പിയ ശേഷം കുപ്പിവെള്ളം നല്‍കിയതായും ബിന്‍സ് പറയുന്നു. പിന്നാലെയാണ് ബിന്‍സ് കഴക്കൂട്ടം പൊലീസിലും പ്രിന്‍സിപ്പലിനും പരാതി നല്‍കിയത്.

Continue Reading

GULF

വിമാന സമയത്തിനനുസൃതമായി ബസ് സര്‍വ്വീസ് ഏര്‍പ്പെടുത്തും: മന്ത്രി ഗണേഷ്‌കുമാര്‍

കൊച്ചി എയര്‍പോര്‍ട്ടില്‍നിന്ന് കോഴിക്കോട് ഭാഗത്തേക്കും മാവേലിക്കര ഭാഗത്തേക്കുമാണ് പുതിയ സര്‍വ്വീസുകള്‍ ആരംഭിക്കുക

Published

on

റസാഖ് ഒരുമനയൂര്‍
അബുദാബി: പ്രവാസികളുടെ യാത്രാ സൗകര്യം കണക്കിലെടുത്തു കൊച്ചി എയര്‍പോര്‍ട്ടില്‍നിന്ന്  വിമാനസമയത്തിനനുസൃതമായി കെഎസ്ആര്‍ടിസി ബസ് സര്‍വ്വീസ് ആരംഭിക്കുമെന്ന് കേരള ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാര്‍ വ്യക്തമാക്കി. ഇന്ത്യന്‍ മീഡിയ അബുദാബിയുടെ പ്രവര്‍ത്തനോല്‍ ഘാടനം നിര്‍വ്വഹിക്കാനെത്തിയ മന്ത്രി അബുദാബിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
കൊച്ചി എയര്‍പോര്‍ട്ടില്‍നിന്ന് കോഴിക്കോട് ഭാഗത്തേക്കും മാവേലിക്കര ഭാഗത്തേക്കുമാണ് പുതിയ സര്‍വ്വീസുകള്‍ ആരംഭിക്കുക. അത്യാധുനിക സജ്ജീകരണങ്ങളോടെയുള്ള ബസുകളാണ് ഇതിനായി ഉപയോഗപ്പെടുത്തുക.
വിമാനം വൈകിയാല്‍ അതിനനുസരിച്ചു ബസിന്റെ സമയത്തിലും മാറ്റം വരുത്തും. ആളില്ലാതെ ഓടുകയും യാത്രക്കാര്‍ക്ക് ബസ് കിട്ടാത്ത അവസ്ഥ ഇല്ലാതിരിക്കുകയും ചെയ്യുന്നതിനാണിതെന്ന് മന്ത്രി പറഞ്ഞു.
ഗള്‍ഫ് രാജ്യങ്ങളിലെ ഡ്രൈവിംഗ് ലൈസന്‍സ് കൈവശമുള്ളവര്‍ക്ക് അബുദാബിയിലെ ഗോള്‍ഡന്‍ ചാന്‍സ് പോലെയുള്ള ഇളവുകളും അവസരങ്ങളും നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അത്യാധുനിക സംവിധാനങ്ങളോടെയുള്ള ബസുകളാണ് എയര്‍പോര്‍ട്ടില്‍നിന്നുള്ള സര്‍വ്വീസിനായി ഉപയോഗപ്പെടുത്തുക. ബസ് നിശ്ചിത സ്ഥലത്തുനിന്നു യാത്ര തുടങ്ങിയാലും ഇടയ്ക്കുവെച്ച് കയറാനുള്ളവര്‍ക്ക് മൊബൈല്‍ ആപ്പ് വഴി ബസിന്റെ സമയവും സീറ്റിന്റെ ലഭ്യതയും അറിയാന്‍ കഴിയുന്ന തരത്തിലുള്ള പ്രത്യേക ആപ്പാണ് പൊതുജനങ്ങള്‍ക്കാ യി ഇറക്കുന്നത്.
 അടുത്തമാസം അവസാനത്തോടെ ആര്‍സി ബുക്കുകള്‍ പൂര്‍ണ്ണമായും ഡിജിറ്റിലായിമാറും. അതിനുള്ള നടപടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ലോകത്തിന്റെ മാറ്റങ്ങള്‍ കേരളത്തിലേക്കും കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങള്‍ തന്റെ ഭാഗത്തുനിന്ന് എല്ലാകാലത്തും ഉണ്ടായിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ കൂടുത ല്‍ മെച്ചപ്പെടുത്തും. പുതിയ ബസുകള്‍ വാങ്ങിക്കുന്നതിനുപകരം നിലവിലുള്ള ബസുകള്‍ നവീകരിച്ചു ചെലവുചുരുക്കുകയും പുതിയ ബസ്സിനുതുല്യമാക്കിമാറ്റുകയും ചെയ്യും.

Continue Reading

india

‘രണ്‍വീര്‍ ഉപയോഗിച്ച വാക്കുകള്‍ ലജ്ജിപ്പിക്കുന്നത്’; വിമര്‍ശിച്ച് സുപ്രീം കോടതി

‘വികൃതമായ മനസ്സ്’ ഉളളത് കൊണ്ടാണ് ഇത്തരം വാക്കുകള്‍ പ്രയോഗിക്കുന്നതെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

Published

on

‘ഇന്ത്യാസ് ഗോട്ട് ലാറ്റന്റ് ‘എന്ന ഷോയ്ക്കിടെ യൂട്യൂബര്‍ രണ്‍വീര്‍ അല്ലാബാദ് നടത്തിയ പരാമര്‍ശങ്ങളില്‍ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. പരിപാടിക്കിടെ മത്സരാര്‍ത്ഥിയോട് രണ്‍വീര്‍ നടത്തിയ പരാമര്‍ശം ലജ്ജിപ്പിക്കുന്നതെന്ന് കോടതി വിമര്‍ശിച്ചു. ‘വികൃതമായ മനസ്സ്’ ഉളളത് കൊണ്ടാണ് ഇത്തരം വാക്കുകള്‍ പ്രയോഗിക്കുന്നതെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ സൂര്യകാന്ത്, എന്‍ കോടിശ്വര്‍ സിംഗ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

രണ്‍വീര്‍ ഉപയോഗിച്ച വാക്കുകള്‍ ലജ്ജിപ്പിക്കുന്നതാണെന്നുംബെഞ്ച് പറഞ്ഞു. അതേസമയം, രണ്‍വീറിന്റെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞിട്ടുണ്ട്. അല്ലാബാഡിയയ്ക്കെതിരെ കൂടുതല്‍ പോലീസ് കേസുകള്‍ ഫയല്‍ ചെയ്യാന്‍ കഴിയില്ലെന്നും സുപ്രീം കോടതി പറഞ്ഞു. കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിടാന്‍ കഴിയില്ലെന്നും പാസ്പോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

രണ്ട് സംസ്ഥാനങ്ങളിലായി രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ഒന്നിച്ച് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രണ്‍വീര്‍ അല്ലബാദിയ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. അസം, മഹാരാഷ്ട്ര പൊലീസാണ് രതാരത്തിനെതിരെ കേസെടുത്തത്.

പരിപാടിക്കിടെ മത്സരാര്‍ത്ഥിയോട് രണ്‍വീര്‍ നടത്തിയ പരാമര്‍ശം വിവാദമായതോടെയാണ് കേസെടുത്തത്. മാതാപിതാക്കളുടെ ലൈംഗിക ബന്ധത്തെക്കുറിച്ചായിരുന്നു രണ്‍വീറിന്റെ ചോദ്യം. മുംബൈ സ്വദേശികളായ രണ്ട് അഭിഭാഷകര്‍ നല്‍കിയ പരാതിയിലാണ് കേസ്. സംഭവം വിവാദമായതോടെ രണ്‍വീര്‍ മാപ്പ് ചോദിച്ച് രംഗത്തെത്തിയിരുന്നു. തന്റെ ഭാഗത്തു നിന്നുണ്ടായത് മോശം പരാമര്‍ശമായിരുന്നുവെന്നും മാപ്പ് ചോദിക്കുന്നുവെന്നുമാണ് രണ്‍വീര്‍ പറഞ്ഞത്.

 

Continue Reading

Trending