Connect with us

Sports

തോറ്റ ഓസ്‌ട്രേലിയക്ക് കയ്യടിക്കാം; അവര്‍ക്ക് എല്ലാം അറിയാമായിരുന്നു

Published

on

മുഹമ്മദ് ഷാഫി

ഫ്രാന്‍സ് 2 – ഓസ്‌ട്രേലിയ 1

നിങ്ങളുടെ കൈവശം വേണ്ടത്ര ആയുധങ്ങളില്ലെങ്കില്‍ ഉള്ള ആയുധങ്ങള്‍ കൊണ്ട് പരമാവധി ആക്രമിക്കുക. ധീരതയോടൊപ്പം ഭാഗ്യംകൂടി ചേര്‍ന്നാല്‍ ഒരുപക്ഷേ ജയം നിങ്ങളുടെ പക്ഷത്തായിരിക്കാം. പക്ഷേ, കരുത്തരായ ഫ്രാന്‍സിനെതിരെ പല്ലുംനഖവുമുപയോഗിച്ച് പോരാടിയിട്ടും ഓസ്‌ട്രേലിയ തോറ്റു; നാണക്കേട് തോന്നേണ്ടതില്ലാത്ത, തല ഉയര്‍ത്തിപ്പിടിച്ചു തന്നെ ഗ്രൗണ്ടില്‍ നിന്ന് കയറാവുന്ന തോല്‍വി.

2010-ല്‍ നെതര്‍ലാന്റ്‌സിനെ ലോകകപ്പ് ഫൈനലിലെത്തിച്ച ബെര്‍ത് വാന്‍ മാര്‍വീക് എന്ന കോച്ചിന്റെ സ്വാധീനം ഓസ്‌ട്രേലിയന്‍ കളിക്കാരിലുണ്ടാക്കിയ സ്വാധീനം സുവ്യക്തമായിരുന്നു. പന്ത് കാലിലുള്ളപ്പോഴും ഇല്ലാത്തപ്പോഴും എന്തുചെയ്യണമന്ന കാര്യത്തില്‍ അവര്‍ക്ക് സംശയമുണ്ടായിരുന്നില്ല. ഒരു ഗോള്‍ വഴങ്ങിയാല്‍ എങ്ങനെ പ്രതികരിക്കണമെന്നതും സോക്കറൂസിന് മനഃപാഠമായിരുന്നു. അതിനാല്‍ തന്നെ, ഒരു ഗോളിന് പിന്നിലായ ശേഷവും അവര്‍ തിരിച്ചടിച്ചു. അവസരം കിട്ടുമ്പോഴൊക്കെ ആയുധങ്ങള്‍ പ്രയോഗിച്ചു.

ബോക്‌സിന്റെ പരിസരത്തെത്തുമ്പോള്‍ ഓസ്‌ട്രേലിയക്ക് അങ്കലാപ്പൊന്നുമുണ്ടായിരുന്നില്ല. കിട്ടിയ അവസരങ്ങളിലൊക്കെ പന്ത് ഗോള്‍ ലക്ഷ്യമാക്കി പറന്നു. അനാവശ്യ പാസുകളോ കോംപ്ലിക്കേറ്റഡ് നീക്കങ്ങളോ ഇല്ല. അവരെക്കൊണ്ടാവുന്നത് അവര്‍ ചെയ്തു. സെറ്റ്പീസുകളിലും ഓസീസ് മികച്ചു നിന്നു. ആദ്യപകുതിയിലെ ഒരു ഫ്രീകിക്കില്‍ ലോറിസിന് മത്സരത്തിലെ ഏറ്റവും മികച്ച സേവ് നടത്തേണ്ടി വന്നെങ്കില്‍ മറ്റൊന്നില്‍ ഉംതിതിക്ക് പെനാല്‍ട്ടി വഴങ്ങേണ്ടി വന്നു.

ഇത്തവണ ലോകകപ്പിലെ ഫേവറേറ്റുകളിലൊന്നാണ് ഫ്രാന്‍സ്. പക്ഷേ, ഇന്നു കളിച്ച കളിയാണ് കൈവശമുള്ളതെങ്കില്‍ വളരെ നേരത്തെ തന്നെ പായ മടക്കുന്നതായിരിക്കും നല്ലത്. ഗ്രീസ്മന്‍, എംബാപ്പെ, ഡെംബലെ, ജിറൂഡ്, നബീല്‍ ഫക്കീര്‍ എന്നീ അഞ്ച് സ്‌ട്രൈക്കര്‍മാരെ മാറിപരീക്ഷിച്ചിട്ടും വിജയഗോളടിക്കാന്‍ പോഗ്ബയുടെ വ്യക്തിഗത മികവ് വേണ്ടിവന്നെങ്കില്‍ ദെഷാംപ്‌സിന്റെ തന്ത്രങ്ങള്‍ക്ക് കാര്യമായ കുഴപ്പമുണ്ട്. എന്‍സോസിയെയോ ലെമാറിനെയോ ഇറക്കി 4-4-2 (4-1-3-2) ആയിരിക്കും അവര്‍ക്ക് ഇണങ്ങുക. എന്‍ഗോളോ കാന്റെക്ക് പിടിപ്പത് പണിയുള്ള മിഡ്ഫീല്‍ഡില്‍ കുറച്ചുകൂടി ആക്രമണാത്മകമായി ചിന്തിക്കുന്ന ഒരാള്‍ വന്നാല്‍ മുന്‍നിരയിലേക്ക് പന്തെത്തുന്നതിന്റെ ആവര്‍ത്തി കൂടും.

പതിവുപോലെ ഇന്നും എന്‍ഗോളോ കാന്റെയെ നമ്മള്‍ ടി.വിയില്‍ അധികനേരം കണ്ടിരുന്നില്ല. പക്ഷേ, ഫ്രഞ്ച് നിരയില്‍ അദ്ദേഹമായിരുന്നു ഏറ്റവും നന്നായി കളിച്ചത്. ഓസ്‌ട്രേലിയയുടെ വേഗതയേറിയ മുന്നേറ്റങ്ങള്‍ക്കിടയില്‍ കാന്റെ 14 റിക്കവറിയാണ് നടത്തിയത്. അദൃശ്യമായ മാസ്റ്റര്‍ക്ലാസ്.

ഓസ്‌ട്രേലിയന്‍ ഡിഫന്‍സിന് കയ്യടിക്കാം. പ്രത്യേകിച്ചും മാര്‍ക് മിലിഗന്‍, ട്രെന്റ് സെയ്ന്‍സ്ബറി എന്നീ ഫുള്‍ബാക്കുകള്‍ക്ക്. ഗ്രീസ്മന്റെയും എംബാപ്പെയുടെയും ഡെംബലെയുടെയും മുന്നില്‍നിന്ന് പന്ത് ക്ലിയര്‍ ചെയ്യുന്ന കാഴ്ച മനോഹരമായിരുന്നു. ക്യാപ്ടന്‍ യെദിനാക്കും വലതു മിഡ്ഫീല്‍ഡര്‍ ലെക്കിയും നന്നായി കളിച്ചു. എത്ര കൂളായാണ് യെദിനാക്ക് പെനാല്‍ട്ടി വലയിലാക്കിയത്.

മികച്ച ടീമുകള്‍ക്കുള്ള അധികഗുണം അവസാന നിമിഷങ്ങളില്‍ അവര്‍ക്ക് എതിരാളികള്‍ക്കു മേല്‍ ശാരീരികവും മാനസികവുമായ സമ്മര്‍ദം ചെലുത്താന്‍ കഴിയുമെന്നതാണ്. ഇന്നലെ ഈജിപ്തും ഇന്ന് ഓസ്‌ട്രേലിയയിലും അതിന്റെ ഇരകളായി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Football

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് തീപാറും പോരാട്ടം;മാഞ്ചസ്റ്റര്‍ സിറ്റി റയല്‍ മാഡ്രിഡിനെ നേരിടും, ആഴ്‌സനലും ബയേണും നേര്‍ക്കുനേര്‍

റയലും സിറ്റിയും ഏറ്റുമുട്ടുമ്പോള്‍ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ ഒരു ക്ലാസിക് പോരാട്ടം തന്നെ പ്രതീക്ഷിക്കാം.

Published

on

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. വമ്പന്‍ ക്ലബ്ബുകള്‍ ഏറ്റുമുട്ടുന്ന തീപാറും പോരാട്ടങ്ങളാണ് ഇന്ന് നടക്കുക. മാഡ്രിഡില്‍ നടക്കുന്ന മത്സരത്തില്‍ സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡ് നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ നേരിടും. ലണ്ടനില്‍ നടക്കുന്ന മറ്റൊരു മത്സരത്തില്‍ ഇംഗ്ലീഷ് കരുത്തരായ ആഴ്സനല്‍ ജര്‍മ്മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്കിനെ നേരിടും. നാളെ പുലര്‍ച്ചെ 12.30നാണ് ഇരുമത്സരങ്ങളും.

റയലും സിറ്റിയും ഏറ്റുമുട്ടുമ്പോള്‍ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ ഒരു ക്ലാസിക് പോരാട്ടം തന്നെ പ്രതീക്ഷിക്കാം. മികച്ച ഫോമില്‍ മുന്നേറുന്ന പെപ് ഗ്വാര്‍ഡിയോളയുടെ ശിഷ്യസംഘം കിരീടം നിലനിര്‍ത്തുമെന്ന് തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. സ്വന്തം തട്ടകത്തില്‍ ഇറങ്ങുമ്പോള്‍ കഴിഞ്ഞ സീസണില്‍ വഴങ്ങേണ്ടിവന്ന കനത്ത പരാജയത്തിന് മറുപടി നല്‍കാനായിരിക്കും റയല്‍ ശ്രമിക്കുക. കഴിഞ്ഞ സീസണിലെ സെമിഫൈനലില്‍ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് റയലിനെ സിറ്റി നാണം കെടുത്തിയത്. അന്നത്തെ തോല്‍വിക്ക് പകരംവീട്ടാനാവും കാര്‍ലോ ആഞ്ചലോട്ടിയുടെ സംഘം ഇന്നിറങ്ങുക.

അതേസമയം ഗംഭീര ഫോമിലുള്ള ആഴ്സണല്‍ ഹോം അഡ്വാന്റേജ് മുതലാക്കി ആദ്യ പാദം വിജയിക്കാനായിരിക്കും ശ്രമിക്കുക. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നതിന്റെ ആത്മവിശ്വാസത്തിലാണ് ഗണ്ണേഴ്സ്. മൈക്കല്‍ അര്‍ട്ടേറ്റയുടെ പിള്ളേര്‍ സീസണില്‍ 31 മത്സരങ്ങളില്‍ 22 വിജയവും അഞ്ച് സമനിലയുമായാണ് മുന്നേറുന്നത്. ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ പോര്‍ട്ടോയെ തോല്‍പ്പിച്ചാണ് ആഴ്സണല്‍ ക്വാര്‍ട്ടറിലെത്തിയത്. ഇറ്റാലിയന്‍ ടീമായ ലാസിയോയെ തോല്‍പ്പിച്ചാണ് ബയേണ്‍ അവസാന എട്ടിലെത്തിയത്.

 

Continue Reading

Cricket

സൂര്യകുമാര്‍ യാദവ് തിരിച്ചെത്തി; മുംബൈ ഇന്ത്യന്‍സിനൊപ്പം പരിശീലനം ആരംഭിച്ചു

ഡല്‍ഹിക്കെതിരായ അടുത്ത മത്സരത്തില്‍ താരം ഇറങ്ങിയേക്കുമെന്നാണ് സൂചന.

Published

on

മുംബൈ ഇന്ത്യന്‍സിന്റെ വെടികെട്ട് ബാറ്റ്‌സ്മാന്‍ സൂര്യകുമാര്‍ യാദവ് ടീമിനൊപ്പം ചേര്‍ന്നു. പരിക്ക് മാറിയെത്തിയ താരം വെള്ളിയാഴ്ച ടീമിലെത്തിയതായി മുംബൈ ഇന്ത്യന്‍സ് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. മുംബൈ ക്യാമ്പിലെത്തിയ താരം ടീമിനൊപ്പം പരിശീലനം ആരംഭിക്കുകയും ചെയ്തു. ഡല്‍ഹിക്കെതിരായ അടുത്ത മത്സരത്തില്‍ താരം ഇറങ്ങിയേക്കുമെന്നാണ് സൂചന.

പരിക്കേറ്റ വിശ്രമത്തിലായിരുന്ന സൂര്യകുമാര്‍ യാദവ് ശാരീരികക്ഷമത പൂര്‍ണമായി വീണ്ടെടുത്തതായി നാഷണല്‍ ക്രിക്കറ്റ് അക്കാദമി (എന്‍സിഎ) അധികൃതര്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താരം ടീമിനൊപ്പം പരിശീലനം ആരംഭിച്ചത്. ഇതോടെയാണ് ഏപ്രില്‍ 7 ഞായറാഴ്ച വാങ്കഡെയില്‍ നടക്കാനിരിക്കുന്ന മുംബൈ- ഡല്‍ഹി മത്സരത്തില്‍ താരം കളത്തിലിറങ്ങുന്നതിനുള്ള സാധ്യത തെളിഞ്ഞത്.

ട്വന്റി -20 ബാറ്റിങ്ങ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുള്ള സൂര്യകുമാര്‍ യാദവ് കഴിഞ്ഞ ഡിസംബറിലാണ് അവസാനമായി കളിച്ചത്. കണങ്കാലിന് പരിക്കേറ്റതിന് പിന്നാലെ ഹെര്‍ണിയ ശസ്ത്രക്രിയയ്ക്കും താരം വിധേയനായിരുന്നു. തുടര്‍ന്ന് ബാംഗ്ലൂരിലെ ക്രിക്കറ്റ് അക്കാദമിയില്‍ ഫിറ്റ്നെസ് വീണ്ടെടുക്കാനുള്ള ശ്രമത്തിലായിരുന്നു സൂര്യകുമാര്‍.

ഹാര്‍ദ്ദിക് പാണ്ഡ്യ ക്യാപ്റ്റനായെത്തിയ ശേഷം സീസണില്‍ ഒരു വിജയം പോലും മുംബൈയ്ക്ക് നേടാനായിട്ടില്ല. ഇതുവരെ നടന്ന 3് മാച്ചുകളിലും മുംബൈ തോല്‍വി വഴങ്ങി. ഗുജറാത്ത് ടൈറ്റന്‍സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ്, മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് എന്നിവരോടാണ് മുംബൈ പരാജയം ഏറ്റുവാങ്ങിയത്. സൂര്യകുമാര്‍ എത്തുന്നതോടെ മുംബൈ വിജയവഴിയില്‍ തിരിച്ചെത്തുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ആരാധകര്‍.

 

Continue Reading

india

കായിക മേഖലയിലെ ഉത്തേജകമരുന്ന് ഉപയോഗം ; ഇന്ത്യ ഒന്നാമത്

ലോക ഉത്തേജക വിരുദ്ധ ഏജന്‍സി ബുധനാഴ്ച പുറത്തുവിട്ട 2022ലെ ടെസ്റ്റിംഗ് കണക്കുകള്‍ പ്രകാരമാണ് ഈ റിപ്പോര്‍ട്ട്.

Published

on

കായിക മേഖലയിലെ ഉത്തേജകമരുന്ന് ഉപയോഗത്തിന്റെ കാര്യത്തില്‍ ഇന്ത്യ ഒന്നാമതെന്ന് നാഡ റിപ്പോര്‍ട്ട്. ലോക ഉത്തേജക വിരുദ്ധ ഏജന്‍സി ബുധനാഴ്ച പുറത്തുവിട്ട 2022ലെ ടെസ്റ്റിംഗ് കണക്കുകള്‍ പ്രകാരമാണ് ഈ റിപ്പോര്‍ട്ട്. 2000ലധികം സാമ്പിളുകള്‍ വീതമാണ് വിവിധ രാജ്യങ്ങളില്‍ നിന്ന് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഈ കാലയളവില്‍ ഇന്ത്യയില്‍ നിന്ന് ആകെ 3865 സാമ്പിളുകള്‍ പരിശോധിച്ചു, അവയില്‍ 125 സാമ്പിളുകളുടെ ഫലം പോസിറ്റിവായി.

പരിശോധിച്ച സാമ്പിളുകളുടെ എണ്ണത്തില്‍, പട്ടികയില്‍ ഇന്ത്യ 11-ാം സ്ഥാനത്താണ്. എന്നാല്‍ ഉത്തേജക നിയമലംഘനങ്ങളുടെ എണ്ണത്തില്‍ പ്രധാന കായിക രാജ്യങ്ങളായ റഷ്യ (85), യുഎസ്എ (84), ഇറ്റലി (73), ഫ്രാന്‍സ് (72) എന്നിവയേക്കാള്‍ മുന്നില്‍ ഒന്നാം സ്ഥാനത്താണ് ഇന്ത്യ.

എല്ലാ ഉത്തേജക നിയന്ത്രണ സാമ്പിളുകളുടേയും ഏറ്റവും സമഗ്രമായ അവലോകനമാണ് നാഡയുടെ വാര്‍ഷിക പരിശോധനാ കണക്കുകള്‍ എന്ന് നാഡ ഡയറക്ടര്‍ ജനറല്‍ ഒലിവിയര്‍ നിഗ്ലി പ്രസ്താവനയില്‍ പറഞ്ഞു. ഇന്ത്യ കഴിഞ്ഞാല്‍ ദക്ഷിണാഫ്രിക്കയാണ് ഉത്തേജക മരുന്ന് ഉപയോഗത്തില്‍ പട്ടികയില്‍ മുന്‍പന്തിയിലുള്ളത്. മൂന്നാമത് കസാഖിസ്താനും നാലാമത് നോര്‍വെയും അഞ്ചാമത് യുഎസ്എയുമാണ്.

Continue Reading

Trending