മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ അറസ്റ്റിലായ മയക്കുമരുന്നു കേസില്‍ അകത്തായ ബോളിവുഡ് നടി റിയ ചക്രവര്‍ത്തി ഒരു മാസത്തെ ജയില്‍ വാസത്തിനു ശേഷം പുറത്തേക്ക്. ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്നാണ് നടി റിയ ജയില്‍ മോചിതയായത്. ബൈകുല്ല ജയിലിലെ ഒരു മാസത്തെ വാസത്തിനു ശേഷം പുറത്തിറങ്ങി. കേന്ദ്ര അന്വേഷണ ഏജന്‍സിയായ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) നടത്തിയ ലഹരി മരുന്ന് കേസ് അന്വേഷണത്തിലായിരുന്നു റിയയെ അറസ്റ്റു ചെയ്തത്.