കേരളത്തിലെ മാവോയിസ്റ്റ് വേട്ട വിമര്‍ശനങ്ങള്‍ നേരിടുന്ന സാഹചര്യത്തില്‍ സംഭവത്തെ വിമര്‍ശിച്ച് നടി റിമ കല്ലിങ്കലും രംഗത്ത്. ഫേസ്ബുക്കിലാണ് നടിയുടെ പ്രതികരണം. കൊല്ലപ്പെട്ട അജിതയുടെ ഫോട്ടോയും പോസ്റ്റിനൊപ്പമുണ്ട്. 19വെടിയുണ്ടകളും നിരായുധയായ ഒരു സ്ത്രീയും എന്നാണ് പോസ്റ്റിലെഴുതിയിരിക്കുന്നത്. മാവോയിസ്റ്റ് അജിതയുടെ ശരീരത്തില്‍ 19വെടിയുണ്ടകള്‍ ഏറ്റിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, മാവോയിസ്റ്റുകളുടെ മൃതദേഹം ഡിസംബര്‍ അഞ്ചുവരെ സൂക്ഷിക്കണമെന്ന് മഞ്ചേരി കോടതി പറഞ്ഞു. കൊല്ലപ്പെട്ട കുപ്പുരാജിന്റെ സഹോദരന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.

ri