ജനീവ: തെക്കുകിഴക്കന്‍ ഏഷ്യയും കിഴക്കന്‍ മെഡിറ്ററേനിയന്‍ പ്രദേശങ്ങളും ഒഴികെ ആഗോളതലത്തില്‍ കോവിഡ് കേസുകളുടെയും മരണങ്ങളുടെയും വര്‍ദ്ധനവ് കുറഞ്ഞുവെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. തിങ്കളാഴ്ച രാത്രി പുറത്തിറക്കിയ ഏറ്റവും പുതിയ എപ്പിഡെമോളജിക്കല്‍ അപ്‌ഡേറ്റില്‍ അമേരിക്കയില്‍ തന്നെയാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കോവിഡ് ബാധിച്ചത്.

ആഗോളതലത്തില്‍ 23.65 ദശലക്ഷത്തിലധികം ആളുകള്‍ക്ക് കൊറോണ വൈറസ് ബാധിക്കുകയുെ 811,895 പേര്‍ മരണമടയുകയുമാണ്. ഏറ്റവും കൂടുതല്‍ ബാധിച്ച രണ്ടാമത്തെ പ്രദേശമായ തെക്കുകിഴക്കന്‍ ഏഷ്യയില്‍ 28 ശതമാനം പുതിയ കേസുകളും 15 ശതമാനം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ലോകാരോഗ്യസംഘടനയുടെ കിഴക്കന്‍ മെഡിറ്ററേനിയന്‍ പ്രദേശത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം നാല് ശതമാനം ഉയര്‍ന്നു, എന്നാല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മരണങ്ങളുടെ എണ്ണം കഴിഞ്ഞ ആറ് ആഴ്ചയില്‍ കുറഞ്ഞുവെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.