Cricket
രോഹിത് ശർമ്മ ഇനി ഇന്ത്യക്കായി ടി20 കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്
കഴിഞ്ഞ ടി20 ലോകകപ്പിൽ സെമി ഫൈനലിൽ പുറത്തായ ശേഷം രോഹിത് ഇന്ത്യയുടെ ടി20 കുപ്പായം അണിഞ്ഞിട്ടില്ല.

ഇനി ഇന്ത്യയുടെ ടി20 രാജ്യാന്തര മത്സരങ്ങളിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ കളിച്ചേക്കില്ല. ഏകദിന ലോകകപ്പിന് മുൻപ് തന്നെ ടി20 രാജ്യാന്തര മത്സരങ്ങളിൽ ഭാവിയിൽ കളിക്കുന്നതിനെ കുറിച്ച് അദ്ദേഹം ചർച്ച നടത്തിയതായി ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നു.
കഴിഞ്ഞ ടി20 ലോകകപ്പിൽ സെമി ഫൈനലിൽ പുറത്തായ ശേഷം രോഹിത് ഇന്ത്യയുടെ ടി20 കുപ്പായം അണിഞ്ഞിട്ടില്ല. പിന്നീട് ടീമിനെ നയിച്ചിരുന്നത് ഹാർദിക് പാണ്ഡ്യയാണ്. രോഹിത് ഇനിയൊരിക്കലും ഇന്ത്യക്ക് വേണ്ടി ടി20 കളിക്കില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ഇന്ത്യക്ക് വേണ്ടി 148 ടി20 മത്സരങ്ങളിൽ നിന്ന് 3853 റൺസാണ് രോഹിത് നേടിയത്. നാല് സെഞ്ചുറികൾ നേടിയിട്ടുള്ള താരത്തിൻ്റെ സ്ട്രൈക്ക് റേറ്റ് 140ന് അടുത്താണ്. കഴിഞ്ഞ ഒരു വർഷമായി ഇന്ത്യയ്ക്ക് വേണ്ടി ഒരു ടി20 മത്സരം പോലും രോഹിത് കളിച്ചിട്ടില്ല
Cricket
ഏഷ്യാകപ്പ്; ബാറ്റിങ് തീരുമാനം വലച്ചു; തകര്‍ത്തെറിഞ്ഞ് ഹര്‍ദികും ബുംറയും, പാകിസ്താന് രണ്ട് വിക്കറ്റ് നഷ്ടം
ആദ്യ രണ്ടോവര്‍ പിന്നിട്ടപ്പോള്‍ രണ്ടുവിക്കറ്റുകള്‍ പാകിസ്താന് നഷ്ടമായി.

ഏഷ്യാ കപ്പിലെ ഇന്ത്യ-പാകിസ്താന്‍ മത്സരത്തില്‍ ആദ്യ പന്തില്‍ത്തന്നെ വിക്കറ്റ് നേടി ഇന്ത്യയുടെ ഓള്‍റൗണ്ടര്‍ താരം ഹാര്‍ദിക് പാണ്ഡ്യ. ആദ്യ രണ്ടോവര്‍ പിന്നിട്ടപ്പോള്‍ രണ്ടുവിക്കറ്റുകള്‍ പാകിസ്താന് നഷ്ടമായി. മത്സരത്തില്‍ ഇന്ത്യക്കെതിരെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാകിസ്താന്‍ മികച്ച ടോട്ടല്‍ പടുത്തുയര്‍ത്താമെന്ന് കരുതിയെങ്കിലും വിക്കറ്റ് വീഴ്ച കരട് ആയി മാറിയിരിക്കുകയാണ്.
വൈഡെറിഞ്ഞാണ് ആദ്യ ഓവര്‍ ബൗളിങ്ങിനെത്തിയ ഹാര്‍ദിക് തുടക്കം കുറിച്ചത്. തുടര്‍ന്ന് ജസ്പ്രീത് ബുംറയുടെ കൈകളിലേക്ക് പാക് ഓപ്പണര്‍ സായിം അയ്യൂബിനെ നല്‍കി ഹാര്‍ദിക് ഇന്ത്യയുടെ ആദ്യ വിക്കറ്റ് നേട്ടം കൈയ്യുറപ്പിച്ചു. രണ്ടാം ഓവറിലെ രണ്ടാം പന്തില്‍ ബുംറ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് ഹാരിസിനെ (3) മടക്കിയതോടെ പാകിസ്താന്‍ വലിയ കുരുക്കിലായി. ആദ്യ മത്സരത്തില്‍ ഒമാനെ നേരിട്ട അതേ ടീമിനെ തന്നെയാണ് ഇന്ത്യയും പാകിസ്താനും നിലനിര്‍ത്തിയത്.
Cricket
ഇന്ത്യ-പാക് മത്സരം ഇന്ന്; സ്റ്റേഡിയത്തിൽ കർശന സുരക്ഷ

ദുബൈ: ഏഷ്യാകപ്പില്‍ ഇന്ത്യ-പാക് പോരാട്ടം ഇന്ന്. പഹല്‍ഗാം ആക്രമണത്തോടെ ഇന്ത്യ-പാക് ബന്ധം കൂടുതല്‍ വഷളായതിന് പിന്നാലെ നടക്കുന്ന ആദ്യ മത്സരമാണിത്. രാത്രി 8 മണിയോടെയാണ് മത്സരം ആരംഭിക്കുക. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി സ്റ്റേഡിയത്തില്‍ സുരക്ഷ കൂടുതല്‍ കര്‍ശനമാക്കി. സെല്‍ഫി സ്റ്റിക്ക് മുതല്‍ കൊടികള്‍ക്ക് വരെ വിലക്ക് ഏര്‍പ്പെടുത്തി.
ഇന്ത്യയില്‍ കളിക്കാന്‍ പാകിസ്താനും, പാകിസ്താനില്‍ കളിക്കാന്‍ ഇന്ത്യയും തയാറല്ലാത്ത സാഹചര്യത്തിലാണ് ഏഷ്യാകപ്പ് ഉള്‍പ്പെടെയുള്ള മത്സരങ്ങള്‍ യു.എ.ഇയിലേക്ക് ചേക്കേറിയത്. ഇരു രാജ്യങ്ങളിലെയും ക്രിക്കറ്റ് ആരാധകര്‍ തടിച്ചുകൂടുന്ന വേദി കൂടിയാണ് ദുബൈ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം.
സ്റ്റേഡിയത്തിലെ സുരക്ഷാനിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ദുബൈ പൊലീസ് മുന്നറിയിപ്പ് നല്‍കി. സ്റ്റേഡിയത്തിലേക്ക് കൊണ്ടുവരാന്‍ വിലക്കുള്ള വസ്തുക്കളുടെ പട്ടികയും പുറത്തിറക്കി. റിമോട്ട് നിയന്ത്രിത ഉപകരണങ്ങള്‍, മൃഗങ്ങള്‍, വിഷ പദാര്‍ഥങ്ങള്‍, പവര്‍ ബാങ്ക്, പടക്കം, ലേസര്‍ പോയിന്റര്‍, ഗ്ലാസ് വസ്തുക്കള്‍, സെല്‍ഫി സ്റ്റിക്ക്, മോണോപോഡ്, കുട, മൂര്‍ച്ചയുള്ള ഉപകരണങ്ങള്‍, പുറത്തുനിന്നുള്ള ഭക്ഷണപാനീയങ്ങള്‍, കൊടികള്‍ ബാനറുകള്‍ എന്നിവക്കെല്ലാം വിലക്കുണ്ട്. നിയമം ലംഘിച്ചാല്‍ 5000 ദിര്‍ഹം മുതല്‍ 30,000 ദിര്‍ഹം വരെ പിഴയും മൂന്ന് മാസം തടവും ശിക്ഷ ലഭിക്കും.
Cricket
ആലപ്പിയെ വീഴ്ത്തി ട്രിവാണ്‍ഡ്രം റോയല്‍സ്; 110 റണ്‍സിന്റെ ജയം
ആദ്യം ബാറ്റ് ചെയ്ത റോയല്‍സ് ഓപണര്‍മാരായ കൃഷ്ണപ്രസാദിന്റെയും (90) വിഷ്ണുരാജിന്റെയും (60) ബാറ്റിങ് മികവില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സെടുത്തു.

കേരള ക്രിക്കറ്റ് ലീഗില്‍ അവസാന സ്ഥാനം ലഭിച്ചവര്‍ തമ്മിലുള്ള മത്സരത്തില്‍ ആലപ്പിയെ വീഴ്ത്തി ട്രിവാണ്‍ഡ്രം റോയല്‍സ്. 110 റണ്‍സിനാണ് ആലപ്പിയെ തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത റോയല്‍സ് ഓപണര്‍മാരായ കൃഷ്ണപ്രസാദിന്റെയും (90) വിഷ്ണുരാജിന്റെയും (60) ബാറ്റിങ് മികവില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ റിപ്പിള്‍സിന് 17 ഓവറില്‍ 98 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ.
നാലോവറില്‍ 18 റണ്‍സ് വഴങ്ങി നാലുവിക്കറ്റെടുത്ത അഭിജിത്ത് പ്രവീണിന്റെ ബൗളിങ്ങാണ് ആലപ്പിയുടെ പ്രതീക്ഷ തകര്‍ത്തത്. റോയല്‍സിനോട് ആലപ്പി തോറ്റതോടെ 10 പോയന്റുള്ള കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സും തൃശൂര്‍ ടൈറ്റന്‍സും കൊച്ചിക്കൊപ്പം സെമിയില്‍ കയറി.
ലീഗിലെ അവസാന മത്സരത്തില്‍ ബാറ്റിങ്ങിനിറങ്ങിയ റോയല്‍സിന് കൃഷ്ണപ്രസാദ്-വിഷ്ണുരാജ് സഖ്യം നല്ല തുടക്കം നല്‍കി. ആദ്യ വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 154 റണ്‍സെടുത്തു. 16 ാം ഓവറില്‍ സെഞ്ച്വറിക്ക് 10 റണ്‍സ് അകലെ കൃഷ്ണപ്രസാദിനെ വിക്കറ്റിന് മുന്നില്‍ കുരുക്കി ശ്രീഹരി എസ് നായരാണ് കൂട്ടുകെട്ട് പൊളിച്ചത്. തൊട്ടടുത്ത ഓവറില്‍ വിഷ്ണുരാജിനെ രാഹുല്‍ ചന്ദ്രനും മടക്കിയതോടെ രണ്ടിന് 155 എന്ന നിലയിലായി റോയല്‍സ്.
ആലപ്പിക്കായി ശ്രീരൂപ് മൂന്ന് വിക്കറ്റ് വീഴ്ത്തി. അഭിജിത്ത് പ്രവീണാണ് കളിയിലെ താരം.
മുഹമ്മദ് അസറുദ്ദീന്റെ അഭാവത്തില്‍ എ കെ ആകര്‍ഷായിരുന്നു ജലജ് സക്‌സേനയ്‌ക്കൊപ്പം ആലപ്പിയ്ക്കായി ഇന്നിങ്‌സ് തുറന്നത്. എന്നാല്‍ തുടക്കത്തില്‍ തന്നെ ജലജ് സക്‌സേന റണ്ണൌട്ടായത് ടീമിന് തിരിച്ചടിയായി.
-
kerala3 days ago
എറണാകുളം സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിന് സ്ഥലം വിട്ട് കൊടുത്തവര്‍ക്ക് ജപ്തി നോട്ടീസ് അയച്ച് റവന്യൂവകുപ്പ്
-
kerala2 days ago
ഇലക്ട്രിക് സ്കൂട്ടറിന്റെ ടയര്‍ ഊരിത്തെറിച്ച് അപകടം; ഉപഭോക്തൃ കോടതിയെ സമീപിച്ച് യുവാവ്
-
kerala15 hours ago
ഡിവൈഎഫ്ഐ പ്രതിഷേധത്തിനിടെ ഷാഫി പറമ്പിലിന് സംരക്ഷണമൊരുക്കിയ ലീഗ് നേതാവിനെതിരെ വിദ്വേഷ പ്രചാരണം
-
News2 days ago
ഗസ്സയിൽ നടക്കുന്നത് വംശഹത്യ; പ്രഖ്യാപിച്ച് യുഎൻ അന്വേഷണകമ്മീഷൻ
-
kerala3 days ago
ചേര്‍ത്തലയില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് അപകടം; 28 പേര്‍ക്ക് പരിക്ക്; 9 പേരുടെ നില ഗുരുതരം
-
india3 days ago
ഗൂഢലക്ഷ്യങ്ങള്ക്കുള്ള കോടതി മുന്നറിയിപ്പ്
-
kerala3 days ago
സംസ്ഥാനത്ത് എസ്ഐആറിന് അട്ടപ്പാടിയില്‍ തുടക്കം
-
kerala3 days ago
പാലിയേക്കരയില്‍ ടോള്‍ വിലക്ക് തുടരും: ഹൈക്കോടതി