Connect with us

More

ആയിരങ്ങള്‍ക്ക് മുന്നില്‍ റൊ ജൂനിയര്‍

Published

on

മാഡ്രിഡ്്: യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം പന്ത്രണ്ടാം തവണയും സ്വന്തമാക്കി സാന്‍ഡിയാഗോ ബെര്‍ണബുവിലെത്തിയ സ്വന്തം ടീമിനെ അനുമോദിക്കാന്‍ സ്‌റ്റേഡിയത്തിലെത്തിയ ഒരു ലക്ഷത്തോളം വരുന്ന റയല്‍ ആരാധകര്‍ക്ക് അപ്രതീക്ഷിത വിരുന്നൊരുക്കി റൊണാള്‍ഡോ ജൂനിയര്‍. ചരിത്രത്തില്‍ ആദ്യമായി ചാമ്പ്യന്‍സ് ലീഗ് കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീമെന്ന ഖ്യാതിയുമായി ബെര്‍ണബുവിലെത്തിയ ടീമിനെ സ്വീകരിക്കാനെത്തിയവര്‍ക്ക് മുന്നില്‍ പന്തുമായി കൂട്ടുകാര്‍ക്കൊപ്പമിറങ്ങിയ ആറ് വയസുകാരനാണ് പിതാവിന്റെ വഴിയേയാണ് താനുമെന്ന് തെളിയിച്ചത്. റയലിന്റെ ജഴ്‌സിയില്‍ പിതാവിനൊപ്പം മൈതാനത്തിറങ്ങിയ പയ്യന്‍സ് കൂട്ടുകാരെ മനോഹരമായി ഡ്രിബഌംഗില്‍ കബളിപ്പിച്ച് ഗോള്‍ക്കീപ്പറെയും പരാജിതനാക്കി ഗോള്‍ നേടുമ്പോള്‍ പിതാവ് തൊട്ടരികില്‍ കൈയ്യടികളുമായി ഉണ്ടായിരുന്നു.

kerala

നഷ്ടമായത് നിലപാടുകളിൽ വിട്ടുവീഴ്ച ചെയ്യാത്ത നേതാവിനെ : വി ഡി സതീശൻ

വ്യക്തിപരമായി തനിക്ക് വളരെ അടുത്ത ബന്ധമുണ്ടായിരുന്ന പൊതു പ്രവര്‍ത്തകനായിരുന്നു കാനം

Published

on

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും സംസ്ഥാന രാഷ്ട്രീയത്തിനും വലിയ നഷ്ടമാണ് കാനം രാജേന്ദ്രന്റ വിയോഗമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഏറെക്കാലമായി കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖമായിരുന്നു കാനം രാജേന്ദ്രന്‍. വെളിയം ഭാര്‍ഗവന്‍, സി കെ ചന്ദ്രപ്പന്‍ തുടങ്ങിയ മുന്‍ഗാമികളെ പോലെ നിലപാടുകളില്‍ കാനവും വിട്ടുവീഴ്ച ചെയ്തില്ലെന്നും വി ഡി സതീശന്‍ അനുസ്മരിച്ചു.

പത്തൊന്‍പതാം വയസില്‍ യുവജന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ സംസ്ഥാന നേതൃത്വത്തില്‍ എത്തിയതാണ് കാനം. ആറ് പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതം. മികച്ച നിയമസഭ പ്രവര്‍ത്തനമായിരുന്നു കാനത്തിന്റേത്. തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുന്നതിനും അവ സഭയില്‍ അവതരിപ്പിച്ച് പരിഹാരം ഉണ്ടാക്കുന്നതിലും പ്രത്യേകം ശ്രദ്ധിച്ചു.

വ്യക്തിപരമായി തനിക്ക് വളരെ അടുത്ത ബന്ധമുണ്ടായിരുന്ന പൊതു പ്രവര്‍ത്തകനായിരുന്നു കാനം. കഴിഞ്ഞ ആഴ്ച അദ്ദേഹത്തെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു. രോഗാവസ്ഥയെ മറികടന്ന് പൊതുരംഗത്ത് ഉടന്‍ സജീവമാകുമെന്ന ആത്മവിശ്വാസം കാനത്തിനുണ്ടായിരുന്നു. ആ പ്രതീക്ഷകള്‍ സഫലമായില്ലെന്നും സതീശന്‍ പറഞ്ഞു.

Continue Reading

kerala

‘വേർപാട് അവിശ്വസനീയം’; നഷ്ടമായത് വളരെ അടുത്ത സുഹൃത്തിനെ: കുഞ്ഞാലിക്കുട്ടി

സൗഹൃദം എല്ലാ കാലത്തും തുടര്‍ന്നിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അന്തരിച്ചു എന്നത് അവിശ്വസനീയമാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. വളരെ അടുത്ത സുഹൃത്തിനെയാണ് നഷ്ടമായത്. നിരന്തരമായി ബന്ധപ്പെടുന്ന വ്യക്തിയായിരുന്നു. നിയമസഭയില്‍ ഒരുമിച്ചാണ് എത്തിയത്. സൗഹൃദം എല്ലാ കാലത്തും തുടര്‍ന്നിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

കാനം രാജേന്ദ്രന്‍ സൗമ്യനും സരസനുമായിരുന്നു. മൂര്‍ച്ചയുള്ള വാക്കുകള്‍ നര്‍മ്മരസം ചേര്‍ത്താണ് സഭയില്‍ അവതരിപ്പിച്ചിരുന്നത്. കാനത്തിന്റെ വാക്കുകള്‍ ലോകം ശ്രദ്ധിക്കുമായിരുന്നു. വ്യത്യസ്ത മുന്നണികളില്‍ ആയിരുന്നു എങ്കിലും അദ്ദേഹം മികച്ച നേതാവ് ആയിരുന്നു എന്ന് പറയാതെ വയ്യ. വളരെ അടുത്ത സുഹൃത്ത് ആയിരുന്നു. വിമര്‍ശനങ്ങളില്‍ പോലും സുഹൃത്ത് ബന്ധം തടസമായി വന്നിരുന്നു. അത്രമേല്‍ അടുപ്പം ഉണ്ടായിരുന്നു. ഈ മരണം ഒട്ടും പ്രതീക്ഷിച്ചില്ല. കാനം രാജേന്ദ്രന്റെ വേര്‍പാട് കേരളത്തെ ദുഃഖിപ്പിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

Continue Reading

india

5 ലക്ഷം വരെ അയക്കാം;യുപിഐ ഇടപാടുകളുടെ പരിധി ഉയര്‍ത്തി ആര്‍ബിഐ

ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേക്ക് നടത്തുന്ന യുപിഐ ഇടപാടുകളുടെ പരിധി 1 ലക്ഷത്തില്‍ നിന്ന് 5 ലക്ഷമായി ഉയര്‍ത്തിയെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു

Published

on

യുപിഐ (യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ്) ഇടപാടുകളുടെ പരിധി ഉയര്‍ത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ചില പ്രത്യേക കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന സേവനങ്ങള്‍ക്കാണ് പരിധി ഉയര്‍ത്തിയിരിക്കുന്നത്. ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേക്ക് നടത്തുന്ന യുപിഐ ഇടപാടുകളുടെ പരിധി 1 ലക്ഷത്തില്‍ നിന്ന് 5 ലക്ഷമായി ഉയര്‍ത്തിയെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു.

ഇതുകൂടാതെ മ്യൂച്ചല്‍ ഫണ്ട് സബ്സ്‌ക്രിപ്ഷൻ, ഇൻഷുറൻസ് പ്രീമിയം സബ്‌സ്‌ക്രിപ്ഷൻ, ക്രെഡിറ്റ് കാര്‍ഡ് പേയ്‌മെന്റ്‌സ് തുടങ്ങിയ റെക്കറിംഗ് ഓണ്‍ലൈൻ ഇടപാടുകളുടെ പരിധി 15,000ല്‍ നിന്ന് 1 ലക്ഷം രൂപയായി ഉയര്‍ത്തിയതായും ആര്‍ബിഐ വ്യക്തമാക്കി.

സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച്‌ ബാങ്ക് ഇടപാടുകള്‍ നടത്താൻ സാധിക്കുന്ന റിയല്‍-ടൈം പേയ്‌മെന്റ് സംവിധാനമാണ് യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ്. ഇന്റര്‍നെറ്റ് സൗകര്യമുണ്ടെങ്കില്‍ ഇന്ത്യയിലെവിടെയിരുന്നും ഇതുവഴി ബാങ്ക് ഇടപാടുകള്‍ നടത്താൻ സാധിക്കും. യുപിഐയുടെ ജനപ്രീതി ഉയര്‍ന്നതോടെ യുഎഇ, ഫ്രാൻസ് തുടങ്ങി പല വിദേശരാജ്യങ്ങളിലും ഇത് നടപ്പാലാക്കിയിരുന്നു.

Continue Reading

Trending